Saturday, March 26, 2016

വോട്ടര്‍ ബോധവത്‌കരണവുമായി വോട്ടുവണ്ടി തിങ്കളാഴ്‌ച ഓടിത്തുടങ്ങും






പൊതു നിരത്തുകളില്‍ തിരഞ്ഞെടുപ്പുചിഹ്നങ്ങള്‍ പതിക്കരുത്‌: ജില്ലാ കളക്ടര്‍


കൊച്ചി: പൊതു നിരത്തുകളില്‍ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട സന്ദേശങ്ങളോ ചിഹ്നങ്ങളോ വരയ്‌ക്കുന്നതും എഴുതുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്‌താല്‍ ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ജില്ല തിരഞ്ഞെടുപ്പ്‌ ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥിരം കൊടിമരങ്ങളിലും സ്‌മാരക സ്‌തൂപങ്ങളിലും തിരഞ്ഞെടുപ്പു സംബന്ധമായ പരസ്യങ്ങളോ ചിത്രങ്ങളോ സന്ദേശങ്ങളോ പ്രദര്‍ശിപ്പിക്കുന്നതു ശിക്ഷാര്‍ഹമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം:
ഭരണനേട്ടങ്ങളുടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുത്‌

കൊച്ചി: തിരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ സര്‍ക്കാര്‍ ചെലവില്‍ മന്ത്രിമാരുടേയോ സര്‍ക്കാരിന്‍േറയോ ഭരണനേട്ടങ്ങള്‍ വിവരിക്കുന്ന ഒരു പരസ്യവും മാധ്യമങ്ങളോ തീയറ്ററുകളോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന്‌ ജില്ല തിരഞ്ഞെടുപ്പ്‌ ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം അറിയിച്ചു. പരസ്യപ്രദര്‍ശനം സംബന്ധിച്ച കരാര്‍ കാലാവധി അവസാനിച്ചിട്ടില്ലെങ്കിലും ഇവ പ്രദര്‍ശിപ്പിക്കരുത്‌. ഇത്തരത്തിലെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്‌താല്‍ അത്തരം മാധ്യമങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

സര്‍ക്കാര്‍ ഓഫീസുകളിലെ ഫ്‌ളക്‌സുകള്‍ നീക്കണം


കൊച്ചി: സര്‍ക്കാര്‍ ഓഫീസുകളുടേയോ സ്ഥാപനങ്ങളുടേയോ പരിസരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സര്‍വീസ്‌ സംഘടനകളുടെ ഫ്‌ളക്‌സുകളും ബാനറുകളും ബോര്‍ഡുകളും ഇതിനകം നീക്കിയിട്ടില്ലെങ്കില്‍ ഉടന്‍ നീക്കം ചെയ്യണമെന്ന്‌ ജില്ല തിരഞ്ഞെടുപ്പ്‌ ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം അറിയിച്ചു. ഇതിനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട ഓഫീസുകളിലെ എസ്‌റ്റേറ്റ്‌ ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു

വോട്ടര്‍ ബോധവത്‌കരണവുമായി
വോട്ടുവണ്ടി തിങ്കളാഴ്‌ച ഓടിത്തുടങ്ങും



കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ പോളിംഗ്‌ ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള സ്വീപ്‌ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വോട്ടുവണ്ടി തിങ്കളാഴ്‌ച ഓടിത്തുടങ്ങും. വൈകീട്ട്‌ അഞ്ചിന്‌ എറണാകുളം പെന്റ മേനകയില്‍ ജില്ല തിരഞ്ഞെടുപ്പ്‌ ഓഫീസറായ ജില്ല കളക്‌ടര്‍ എം.ജി.രാജമാണിക്യം വോട്ടുവണ്ടി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. ജില്ലയിലെ എല്ലാ നിയമസഭ മണ്‌ഡലങ്ങളിലും വോട്ടുവണ്ടി പര്യടനം നടത്തും. 
സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ്‌ വോട്ടര്‍ ബോധവത്‌കണ പ്രവര്‍ത്തനത്തിനായി വോട്ടുവണ്ടി പര്യടനം നടത്തുന്നത്‌. ജില്ലയില്‍ വണ്ടിയോടൊപ്പം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി തെരുവുനാടകവും അവതരിപ്പിക്കും. ജില്ലയിലെ പോളിംഗ്‌ 80 ശതമാനത്തിലേക്ക്‌ എത്തിക്കുകയാണ്‌ ലക്ഷ്യം. 
നിയമസഭ തെരഞ്ഞെടുപ്പിനുപയോഗിക്കുന്ന ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ മെഷീനുകള്‍ പരിചയപ്പെടാന്‍ വോട്ടര്‍മാര്‍ക്ക്‌ അവസരമൊരുക്കുകയാണ്‌ വോട്ടുവണ്ടിയുടെ മറ്റൊരു ലക്ഷ്യം. വോട്ടിംഗ്‌ യന്ത്രത്തിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുന്നതോടൊപ്പം അവര്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ പരിശീലനവും നല്‍കും. എറണാകുളം, തൃക്കാക്കര നിയമസഭ മണ്‌ഡലങ്ങളില്‍ ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ മെഷീനോടൊപ്പം പുതുതായി ഉപയോഗിക്കുന്ന വി.വി.പി.എ.ടി യന്ത്രങ്ങളിലും പരിശീലനം നല്‍കും. 
ഇതോടൊപ്പം വ്യാപകമായ രീതിയില്‍ പോസ്റ്റര്‍, സ്റ്റിക്കര്‍ പ്രചരണത്തിനും ജില്ല തിരഞ്ഞെടുപ്പ്‌ വിഭാഗം ലക്ഷ്യമിടുന്നുണ്ട്‌. അവ അണിയറയില്‍ തയ്യാറായി വരികയാണ്‌. ഇതിനുപുറമെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പോളിങ്‌ ശതമാനം കുറഞ്ഞ മേഖലകളില്‍ പ്രത്യേക പ്രചരണവും ജില്ല കളക്‌ടറുടെ സംവാദവും സംഘടിപ്പിക്കും. ഐ.ടി.പാര്‍ക്കുകള്‍, കോളേജ്‌ കാമ്പസുകള്‍ എന്നിവ കേന്ദ്രീകരിച്ചും പ്രത്യേക പ്രചരണം സംഘടിപ്പിക്കും. 
ജില്ല തിരഞ്ഞെടുപ്പ്‌ ഓഫീസും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്നാണ്‌ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌. തിരഞ്ഞെടുപ്പ്‌ ഡപ്യൂട്ടി കളക്‌ടര്‍ എസ്‌.രാജീവ്‌, ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ മേഖല ഡപ്യൂട്ടി ഡയറക്‌ടര്‍ പി.ആര്‍.റോയി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല തുടങ്ങിയവര്‍ പങ്കെടുക്കും. 


Tuesday, March 22, 2016

ചുവരെഴുതാന്‍ ചട്ടം പാലിക്കണം


കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ചുവരെഴുതുന്നവര്‍ ചട്ടങ്ങള്‍ പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. ഒരു വ്യക്തിയുടെ സ്ഥലത്ത് അയാളുടെ അനുവാദമില്ലാതെ എഴുതുന്നതും കൊടിമരം നാട്ടുന്നതും ബാനറുകള്‍ കെട്ടുന്നതും ചട്ടവിരുദ്ധമാവും. ഉടമസ്ഥന്റെ രേഖാമൂലമുള്ള അനുവാദം വാങ്ങാതെ ചുവരെഴുത്തും മറ്റും നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും അനുയായികളെ അനുവദിക്കാന്‍ പാടില്ല. സര്‍ക്കാര്‍ ഓഫീസുകള്‍, അവയുടെ കോമ്പൗണ്ടുകള്‍, പരിസരം, ചുവരുകള്‍ എന്നിവിടങ്ങളിലും ചുവരെഴുത്ത് നടത്തുന്നതും പ്രചരണോപാധികള്‍ സ്ഥാപിക്കുന്നതും ചട്ടവിരുദ്ധമാണ്. പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാക്കുന്ന വിധത്തില്‍ പ്രചരണ സാമഗ്രികള്‍ സ്ഥാപിക്കാന്‍ പാടില്ല. പരസ്യങ്ങള്‍ക്ക് വേണ്ടിവരുന്ന ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

സ്‌ക്വാഡ് നീക്കം ചെയ്യുന്ന തെരഞ്ഞെടുപ്പു പരസ്യബോര്‍ഡുകള്‍ ചെലവില്‍ ഉള്‍പ്പെടുത്തും: ജില്ലാ കളക്ടര്‍


കൊച്ചി: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം പ്രചരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയപ്പാര്‍ട്ടികളോ മറ്റുള്ളവരോ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകളുടെയും അവ സ്‌ക്വാഡ് നീക്കം ചെയ്തതിന്റെയും ചെലവ് അതത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ/സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. ബോര്‍ഡുകളും മറ്റ് അനധികൃത പ്രചാരണസാമഗ്രികളും നീക്കം ചെയ്യുന്നതിന് ജില്ലാതലത്തിലും മണ്ഡലം തലത്തിലും സ്‌ക്വാഡുകള്‍ രംഗത്തുണ്ട്.
മാതൃകാ പോളിങ് സ്റ്റേഷനുകള്‍, വനിതാ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന പോളിങ് ബൂത്തുകള്‍ എന്നിവ ഉടനെ നിശ്ചയിക്കും. ഭിന്നശേഷിയുള്ളവര്‍ക്ക് സുഗമമായി വോട്ട് ചെയ്യാനെത്തുന്നതിന് ബൂത്തുകളില്‍ റാമ്പുകള്‍ നിര്‍മിക്കും.  തിര ഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശ്രമിക്കണം. ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകളും പ്ലേറ്റുകളും കഴിവതും ഒഴിവാക്കണം. വാഹനം, പോസ്റ്റര്‍, ചുവരെഴുത്ത് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികള്‍ക്കും സേവനങ്ങള്‍ക്കും നിശ്ചയിച്ചിട്ടുള്ള നിരക്ക് തയ്യാറാക്കി നല്‍കും. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശം സമര്‍പ്പിക്കുന്നതിനു മുമ്പായി പ്രത്യേകം ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും കളക്ടര്‍ അറിയിച്ചു.

വീഡിയോഗ്രാഫര്‍മാരുടെ സേവനം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീഡിയോ നിരീക്ഷണം, വിവിധ സ്‌ക്വാഡുകള്‍, സെന്‍സിറ്റീവ് ബൂത്തുകള്‍ ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ക്ക് വീഡിയോ എടുക്കുന്നതിന് ജില്ലയിലെ മണ്ഡലങ്ങളില്‍ വീഡിയോഗ്രാഫര്‍മാരെ നിയോഗിക്കും. താല്‍പര്യമുള്ളവര്‍ കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗവുമായി ബന്ധപ്പെടണം. വീഡിയോഗ്രാഫര്‍മാരെ തിരഞ്ഞെടുക്കുന്നതില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറുടെ തീരുമാനം അന്തിമമായിരിക്കും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനുമതികള്‍ക്ക് രേഖകള്‍ അപ്‌ലോഡ് ചെയ്യണം:


കൊച്ചി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും പാലിക്കേണ്ട പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി വിവിധ അനുമതികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ നിശ്ചിത അപേക്ഷാ ഫോറത്തോടൊപ്പം മതിയായ രേഖകള്‍ കൂടി അപ്‌ലോഡ് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. എല്ലാ അനുമതിക്കും അപേക്ഷയോടൊപ്പം പ്രതീക്ഷിക്കുന്ന ചെലവു സ്റ്റേറ്റ്‌മെന്റും ഉള്‍പ്പെടുത്തിയിരിക്കണം. ഏഴ് അനുമതികളാണ് ഇത്തരത്തില്‍ നല്‍കുന്നത്. 
വാഹന അനുമതി ആവശ്യമുള്ളവര്‍ വാഹനത്തിന്റെ വിവരങ്ങള്‍, രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്-ടാക്‌സ് ടോക്കണ്‍ എന്നിവയുടെ കോപ്പികള്‍ എന്നിവ അപ്‌ലോഡ് ചെയ്യണം. ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് യോഗം നടത്തുന്നതിനുള്ള അനുമതിക്ക് അപേക്ഷിക്കുമ്പോള്‍ യോഗം നടത്താനുദ്ദേശിക്കുന്ന സ്ഥല ഉടമയുടെയോ സ്ഥപന മേധാവിയുടെ അനുമതി പത്രവും ഉള്‍ക്കൊള്ളിച്ചിരിക്കണം. ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് ജാഥയും മറ്റും സംഘടിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പൂര്‍ണമായ വിവരം ഉള്‍പ്പെടുത്തണം. തെരുവോരങ്ങളില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് യോഗം ചേരുന്നതിന് അപേക്ഷയോടൊപ്പം ചെലവു വിവരം മാത്രം ഉള്‍ക്കൊള്ളിച്ചാല്‍ മതി. 
ഹെലികോപ്ടര്‍-ഹെലിപ്പാഡ് അനുമതിക്ക് അപേക്ഷിക്കുമ്പോള്‍ ഹെലിപ്പാഡിനുള്ള അനുമതി അപേക്ഷയും ഹെലികോപ്ടര്‍ ലാന്റിങ്ങിനുള്ള അനുമതി അപേക്ഷയും ഓണ്‍ലൈനായി നല്‍കണം. ചെലവു വിവരവും ഹെലിപ്പാഡിന് സ്ഥലം അനുവദിക്കുന്ന ഭൂഉടമയുടെ അനുമതി പത്രവും ഉണ്ടായിരിക്കണം. സ്റ്റേജ്/കമാനം എന്നിവ നിര്‍മ്മിക്കുന്നതിനുള്ള അനുമതി അപേക്ഷയുടെ കൂടെയും ചെലവു വിവരം ഉള്‍പ്പെടുത്തണം. ഒരു അപേക്ഷയ്ക്ക് 10 രൂപയാണ് അപേക്ഷ ഫീസ്. അതത് സര്‍ക്കാര്‍ വകുപ്പുകളുടെ അക്കൗണ്ട് ഹെഡില്‍ ഫീസ് അടച്ചതിന്റെ ചെലാന്‍ കോപ്പിയും അപ് ലോഡ് ചെയ്യണം.  
e-anumathi.kerala.gov.in എന്ന വെബ് പോര്‍ട്ടലിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ മേല്‍വിലാസം, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങളും ഏതുതരം അനുവാദമാണ് ആവശ്യമുള്ളതെന്നും നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം. അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ എസ്എംഎസ് അലര്‍ട്ട് ലഭിക്കും. ഇന്റര്‍നെറ്റ് സൗകര്യമുളള കമ്പ്യൂട്ടറുകളില്‍ നിന്നും ഇ-അനുമതിക്ക് അപേക്ഷിക്കാം. അക്ഷയ കേന്ദ്രങ്ങളുടെ സേവനവും പ്രയോജനപ്പെടുത്താവുന്നതാണ്. പ്രിന്റിംഗ്, സ്‌കാനിംഗ് എന്നിവയ്ക്ക് നിലവിലുളള ഗവണ്‍മെന്റ് നിരക്കുകള്‍ അധികമായി നല്‍കണം. 
തിരഞ്ഞെടുപ്പ് പ്രചരണത്തിന് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് അതത് നിയോജക മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫീസര്‍മാരും മറ്റുള്ളവയ്ക്ക് ഡിവൈഎസ്പിയുമാണ് അനുവാദം നല്‍കേണ്ടത്. ഇതിനു പുറമെ യോഗം നടത്തുന്നതിനുള്ള സ്ഥലത്തിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള അനുമതിയും ഹെലിപ്പാഡ്-ഹെലികോപ്ടര്‍ അനുമതിക്ക് ഫയര്‍ ആന്റ് റെസ്‌ക്യുവിന്റെ അനുമതിയും വേദികളും കമാനങ്ങളും ഒരുക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെയും അനുമതി വാങ്ങണം. ഒറ്റ അപേക്ഷയില്‍ എല്ലാ അനുമതിയും ലഭ്യമാക്കുന്ന ഏകജാലക സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിങ് കമ്മിറ്റി നേരിട്ട് പരിശോധിച്ച് നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇ-അനുമതി പോര്‍ട്ടല്‍ വഴി അപേക്ഷിക്കേണ്ടതില്ല. 

പെരുമാറ്റച്ചട്ടം: ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം


കൊച്ചി: മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നത് ഉറപ്പാക്കാന്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നത് വരെ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലാണെന്നും കളക്ടര്‍ ഓര്‍മിപ്പിച്ചു.
സര്‍ക്കാര്‍ പരിപാടികളില്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളെ പൂര്‍ണമായും ഒഴിവാക്കണം. ക്ഷണക്കത്തുകളില്‍ അവരുടെ പേര് ഉള്‍പ്പെടുത്തരുത്. ബോധവല്‍ക്കരണ ക്ലാസുകള്‍ ആകാമെങ്കിലും ഉദ്ഘാടനങ്ങള്‍ ഒഴിവാക്കണം. യോഗങ്ങളില്‍ പങ്കെടുക്കുന്ന ഉന്നത നേതാക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരല്ലാതെ മറ്റ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയകക്ഷി യോഗങ്ങളില്‍ പങ്കെടുക്കരുത്.
സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ആര്‍ക്കും മുറി അനുവദിക്കരുത്. പൊതുസ്ഥാപനങ്ങള്‍ ഒരു തരത്തിലും തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാകരുതെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ ഉടന്‍ അറിയിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ജില്ലയ്ക്ക് ഇലക്ഷന്‍ പ്ലാന്‍
കൊച്ചി: സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ജില്ലയില്‍ സമഗ്രമായ ഇലക്ഷന്‍ പ്ലാന്‍ തയാറാക്കുമെന്ന് ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഇതിന് അന്തിമരൂപം നല്‍കും. പ്രശ്‌നസാധ്യത ബൂത്തുകള്‍ സംബന്ധിച്ചും പ്രത്യേക പട്ടിക തയാറാക്കും.  ജില്ല ഭരണകൂടവും പോലീസും ചേര്‍ന്നാണ് പട്ടിക തയാറാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിക്കുന്ന നിരീക്ഷകരെ സഹായിക്കുന്നതിനായി ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മൈക്രോ നിരീക്ഷകരായി നിയോഗിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിറ്റി
ഓഫീസുകള്‍ക്ക് നിയന്ത്രണം
കൊച്ചി: സ്ഥാനാര്‍ത്ഥികളുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ പ്രചാരണ ഓഫീസുകള്‍ സ്ഥാപിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. പൊതുസ്ഥലങ്ങളും സ്വകാര്യ സ്ഥലങ്ങളും കയ്യേറി ഇത്തരം ഓഫീസുകള്‍ സ്ഥാപിക്കരുത്. സ്വകാര്യ സ്ഥലങ്ങളില്‍ ഓഫീസ് സ്ഥാപിക്കുന്നതിന് ഉടമകളില്‍ നിന്നും നിയമപരമായ അനുമതി നേടിയിരിക്കണം. പോളിങ് ബൂത്തിന് 200 മീറ്ററിനുള്ളില്‍ ഓഫീസ് സ്ഥാപിക്കാന്‍ പാടില്ല. മതസ്ഥാപനങ്ങള്‍, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും പ്രചാരണ ഓഫീസുകള്‍ സ്ഥാപിക്കുന്നതിന് വിലക്കുണ്ട്. ഓഫീസുകളില്‍ ഒരു പാര്‍ട്ടി പതാകയും ബാനറും മാത്രമേ പാടുള്ളൂ. എട്ടടി നീളവും നാലടി വീതിയുമാണ് ബാനറിന് അനുവദിച്ചിട്ടുള്ള ഏറ്റവും കൂടിയ അളവ്.

രേഖപ്പെടുത്തിയ വോട്ട് പ്രിന്റൗട്ടില്‍ കാണാം

കണ്‍ട്രോള്‍ റൂം തുറന്നു
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ഹെല്‍പ്പ് ഡെസ്‌ക്കും തുറന്നു. തെരഞ്ഞെടുപ്പു സംബന്ധിച്ച വിവരങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. ചട്ടലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങളും കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. ഫോണ്‍ - 0484 2421453. ടോള്‍ ഫ്രീ നമ്പര്‍ 1800 425 5303

രേഖപ്പെടുത്തിയ വോട്ട് പ്രിന്റൗട്ടില്‍ കാണാം
കൊച്ചി.. വോട്ടിംഗ് യന്ത്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിവിപാറ്റ് ഉപകരണത്തില്‍ ഓട്ടോമാറ്റിക്കായി പ്രിന്റ് ചെയ്യുന്ന പേപ്പറില്‍ വോട്ടു ചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും കാണാം. ജില്ലയില്‍ എറണാകുളം, തൃക്കാക്കര നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാരാക്കാണ് ഈ സൗകര്യം ലഭിക്കുക. ചെറിയ രസീതുപോലുളള ഈ പ്രിന്‍ൗട്ട് വോട്ടര്‍ക്ക് കാണാന്‍ പറ്റുന്ന രീതിയില്‍ ഏതാനും സെക്കന്റ് തെളിഞ്ഞ് നിന്നശേഷം ഉപകരണത്തിനകത്തു തന്നെയുളള ഒരു അറയിലേയ്ക്ക് താനേ മാറും. വോട്ടിംഗ് സംബന്ധിച്ചുണ്ടായേക്കാവുന്ന തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കുന്നതിനും ഇതു സഹായിക്കും. എറണാകുളത്ത് 122 ബൂത്തുകളിലും തൃക്കാക്കരയില്‍ 147 ബൂത്തുകളിലും വിവിപാറ്റ് ഉപയോഗിക്കും.

ചട്ടലംഘനം: പരാതി നല്‍കാം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ചട്ടലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ എക്‌സിക്യൂട്ടീവ്  മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. 
വോട്ടര്‍മാരെ സ്വാധീനിക്കാനായി പണം, മറ്റു സമ്മാനങ്ങള്‍, മദ്യം എന്നിവ നല്‍കിയാലോ ആയുധങ്ങള്‍ മുതലായവ കാട്ടി ഭീഷണിപ്പെടുത്തിയാലോ സ്‌ക്വാഡുകള്‍ അവ കണ്ടുകെട്ടി കേസ് രജിസ്റ്റര്‍ ചെയ്യും. ഏതു തരത്തിലുളള മാതൃകപെരുമാറ്റചട്ടത്തിന്റെ ലംഘനവും പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്താം. ചട്ടലംഘനമോ തിരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റു പരാതികളോ സൈറ്റ്  ഉപയോഗിച്ച് സ്വന്തമായോ അക്ഷയ കേന്ദ്രം വഴിയോ രജിസ്റ്റര്‍ ചെയ്യാം.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പട്ടിക നല്‍കേണ്ട
അവസാന തീയതി മാര്‍ച്ച് 22
കൊച്ചി: തിരഞ്ഞെടുപ്പു ജോലികള്‍ക്ക് നിയോഗിക്കുന്നതിന് ജീവനക്കാരുടെ പട്ടിക കളക്ടറേറ്റ് തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 22 ആണെന്ന് ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. അന്ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി പട്ടിക ലഭിക്കണം. 
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കാനുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും കത്ത് നല്‍കിയിരുന്നു. നിശ്ചിത പട്ടിക സമര്‍പ്പിക്കാത്ത സ്ഥാപന മേധാവികള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പരസ്യം പതിക്കുന്നതിന് ഉടമസ്ഥരുടെ
അനുമതി നിര്‍ബന്ധം
കൊച്ചി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായ സാഹചര്യത്തില്‍ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവയില്‍ ഉടമസ്ഥരുടെ അനുവാദമില്ലാതെ രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും കയ്യേറുന്നത് കുറ്റകരമാണ്.  കൊടിമരം നാട്ടുന്നതിനും ബാനറുകള്‍ കെട്ടുന്നതിനും മുദ്രാവാക്യങ്ങളെഴുതുന്നതിനും ഉടമസ്ഥരുടെ അനുമതി ഉറപ്പാക്കണം. പരാതി വരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

തോക്കുകള്‍ തിരിച്ചേല്പിക്കണം: ജില്ലാ കളക്ടര്‍
കൊച്ചി: തോക്കുകള്‍ അടക്കമുള്ള ആയുധങ്ങള്‍ക്ക് ലൈസന്‍സെടുത്തിട്ടുള്ളവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലോ ലൈസന്‍സുള്ള ആര്‍മറികളിലോ ഇവ ഉടനെ ഏല്‍പ്പിക്കണമെന്ന് ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതു വരെ ഇത്തരം ആയുധങ്ങള്‍ കൈവശം വയ്ക്കാന്‍ അനുവദിക്കില്ല.  സുതാര്യവും സുരക്ഷിതവുമായ പൊതു തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിനുളള മുന്‍കരുതലാണിത്. ആയുധങ്ങള്‍ തിരിച്ചേല്പിക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടിയുണ്ടാകും.

ഇ- അനുമതിയ്ക്ക് വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം


കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും പ്രതിനിധികള്‍ക്കും ആവശ്യമായ വിവിധ അനുമതികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ-അനുമതി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍, ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് ജാഥകള്‍, യോഗങ്ങള്‍, എന്നിവ സംഘടിപ്പിക്കുന്നതിനും ഹെലികോപ്ടറുകള്‍-ഹെലിപ്പാഡുകള്‍ എന്നിവ ഉപയോഗിക്കുന്നതിനും വേദികളും കമാനങ്ങളും ഒരുക്കുന്നതിനും വാഹനങ്ങളില്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നതിനുമാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്.
e-anumathi.kerala.gov.in എന്ന വെബ് പോര്‍ട്ടലിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ മേല്‍വിലാസം, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങളും ഏതുതരം അനുവാദമാണ് ആവശ്യമുള്ളതെന്നും നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം. ആവശ്യമായ അനുബന്ധരേഖകളും ഇതോടൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ എസ്എംഎസ് അലര്‍ട്ട് ലഭിക്കും.
തിരഞ്ഞെടുപ്പ് പ്രചരണത്തിന് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് അതത് നിയോജക മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫീസര്‍മാരും മറ്റുള്ളവയ്ക്ക് ഡിവൈഎസ്പിയുമാണ് അനുവാദം നല്‍കേണ്ടത്. ഇതിനു പുറമെ യോഗം നടത്തുന്നതിനുള്ള സ്ഥലത്തിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള അനുമതിയും ഹെലിപ്പാഡ്-ഹെലികോപ്ടര്‍ അനുമതിക്ക് ഫയര്‍ ആന്റ് റെസ്‌ക്യുവിന്റെ അനുമതിയും വേദികളും കമാനങ്ങളും ഒരുക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെയും അനുമതി വാങ്ങണം. ഒറ്റ അപേക്ഷയില്‍ എല്ലാ അനുമതിയും ലഭ്യമാക്കുന്ന ഏകജാലക സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവയുടെ പ്രവര്‍ത്തന ഏകോപനത്തിന് പ്രത്യേക ജില്ലാതല കമ്മിറ്റി പ്രവര്‍ത്തിയ്ക്കും. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിങ് കമ്മിറ്റി നേരിട്ട് പരിശോധിച്ച് നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇ-അനുമതി പോര്‍ട്ടല്‍ വഴി അപേക്ഷിക്കേണ്ടതില്ല. 

ഇന്റര്‍നെറ്റിലൂടെയുളള തിരഞ്ഞെടുപ്പ് പ്രചാരണത്തിനും പെരുമാറ്റച്ചട്ടം ബാധകം


കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാപെരുമാറ്റച്ചട്ടവും അനുബന്ധ നിര്‍ദ്ദേശങ്ങളും ബാധകമായിരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു.
നാമനിര്‍ദ്ദേശ പത്രികയോടൊപ്പം  സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ ഇ-മെയില്‍ വിലാസത്തിനും ടെലിഫോണ്‍ നമ്പറിനുമൊപ്പം സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടെങ്കില്‍ അതിന്റെ വിവരങ്ങളും സമര്‍പ്പിക്കണം. സോഷ്യല്‍ മീഡിയയും വെബ്‌സൈറ്റുകളും ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ അവയില്‍ പ്രസിദ്ധീകരിക്കുന്നതിന് കളക്ടര്‍ ചെയര്‍മാനും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങിയിരിക്കണം.
സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങള്‍ക്കുളള ചെലവുകളും തിരഞ്ഞെടുപ്പ് ചെലവുകളുടെ പരിധിയില്‍ ഉള്‍പ്പെടും. ഈ സാഹചര്യത്തില്‍ ഇത്തരം പരസ്യങ്ങളുടെയും വ്യക്തമായ കണക്കുകള്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും ഹാജരാക്കണം. പ്രചാരണാവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് നല്‍കുന്ന പണവും പ്രചാരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും വെബ് സൈറ്റുകളിലും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനും വേണ്ടിവരുന്ന ചെലവുകളും ഇതില്‍ ഉള്‍പ്പെടും.
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ രൂപീകരിച്ച് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറും നിരീക്ഷിക്കും. തിരഞ്ഞെടുപ്പ്  പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍, മാധ്യമങ്ങളിലെ ഉളളടക്കങ്ങളുമായി  ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കല്‍, പെയ്ഡ് ന്യൂസ് പരിശോധിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് എംസിഎംസി ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് എംസിഎംസി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ തിരഞ്ഞെടുപ്പു ഓഫീസറായ ജില്ലാ കളക്ടര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നോട്ടീസ് നല്‍കുന്നതുള്‍പ്പെടെയുളള തുടര്‍നടപടികള്‍ സ്വീകരിക്കും. 

Friday, March 18, 2016

ഇനി വരുന്നത് 14-ാം നിയമസഭ; 15-ാം തിരഞ്ഞെടുപ്പ്



കൊച്ചി: 14-ാം കേരള നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പിനാണ് മെയ് 16ന് വേദിയൊരുങ്ങുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് 15-ാം തവണയാണ് നടക്കുന്നത്. ഒന്നാം മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് 1965 ലും രണ്ടാം മണ്ഡല പുന:ക്രമീകരണത്തെ തുടര്‍ന്ന് 1977 ലും ജനവിധി നിര്‍ണയിച്ച കേരളം മൂന്നാം മണ്ഡല പുന:സംഘടനയെ തുടര്‍ന്നുളള  രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിനാണ്  തയാറെടുക്കുന്നത്.
1965 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് സഭ രൂപീകരിക്കാതെ തന്നെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം  ഏര്‍പ്പെടുത്തുകയായിരുന്നു. അതുകൊണ്ടുതന്നെ ആ തിരഞ്ഞെടുപ്പിലെ വിജയികള്‍ക്ക് എം.എല്‍.എ മാരാകാനും കഴിഞ്ഞില്ല. നിയമസഭയുടെയും തിരഞ്ഞെടുപ്പുകളുടെയും എണ്ണത്തില്‍ വ്യത്യാസം വരാന്‍ കാരണമായത് 1965 ലെ വോട്ടെടുപ്പാണ്.
1957 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 11 വരെയായി നടന്ന ഒന്നാം നിയമസഭ തിരഞ്ഞെടുപ്പില്‍  വിജയം നേടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ അഞ്ചിന് മന്ത്രിസഭ രൂപീകരിച്ചു.  ബാലറ്റിലൂടെ അധികാരമേറിയ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു അത്. വിമോചനസമരത്തെ തുടര്‍ന്നുളള അന്തരീക്ഷത്തില്‍ 1959 ജൂലൈ 31 ന് ആദ്യ കേരള മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.
1960 ഫെബ്രുവരി ഒന്നിനാണ് രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ്, പി എസ് പി, മുസ്‌ലീം ലീഗ് ഉള്‍പ്പെടെയുളള കക്ഷികള്‍ ഒരുവശത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മറുവശത്തുനിന്നും നടത്തിയ പോരാട്ടത്തില്‍ പി എസ്പി നേതാവ് പട്ടം താണുപിളള മുഖ്യമന്ത്രിയായും കോണ്‍ഗ്രസ് നേതാവ് ആര്‍ ശങ്കര്‍ ഉപമുഖ്യമന്ത്രിയായും സര്‍ക്കാര്‍ രൂപംകൊണ്ടു. 1962 സെപ്തംബര്‍ 25 ന് പഞ്ചാബ് ഗവര്‍ണറായി നിയമിതനായതിനെ തുടര്‍ന്ന് പട്ടം താണുപിളള മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കുകയും ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു.
1964 സെപ്തംബറില്‍ ഭരണപക്ഷത്തുണ്ടായ ഭിന്നതയെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് രൂപംകൊളളുകയും നിയമസഭയില്‍ ശങ്കര്‍ മന്ത്രിസഭയ്ക്ക് എതിരായ അവിശ്വാസ പ്രമേയം പാസാവുകയും ചെയ്തു.  സംസ്ഥാനം വീണ്ടും രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായി. 1965 മാര്‍ച്ച് നാലിന് നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. 1964 ല്‍  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് നടന്ന ആ തിരഞ്ഞെടുപ്പില്‍ മിക്ക കക്ഷികളും ഒറ്റയ്ക്കാണ് മത്സരിച്ചത്. 40 സീറ്റ് നേടി സി പി എം ഏറ്റവും വലിയ ഒറ്റ കക്ഷിയായി. കോണ്‍ഗ്രസ് 36 ഉം കേരള കോണ്‍ഗ്രസ് 23 ഉം സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി 13 ഉം മുസ്ലീം ലീഗ് ആറും, സി.പി.ഐ മൂന്നും, സ്വതന്ത്രര്‍ 12 ഉം സീറ്റ് നേടി. മന്ത്രിസഭ രൂപീകരണം അസാധ്യമായ സാഹചര്യത്തില്‍ മാര്‍ച്ച് 25 ന് വീണ്ടും രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. വിജയികള്‍ക്കൊന്നും എം എല്‍ എ മാരാകാന്‍ കഴിഞ്ഞില്ല.
1967 മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സി പി എം ന്റെ നേതൃത്വത്തിലുളള സപ്തകക്ഷി മുന്നണിക്ക് വന്‍ ഭൂരിപക്ഷം ലഭിച്ചു. ഇ എം എസ് മാര്‍ച്ച് ആറിന് വീണ്ടും മുഖ്യമന്ത്രിയായി. മുന്നണിയിലുണ്ടായ ഭിന്നതകളെ തുടര്‍ന്ന് 1969 ഒക്‌ടോബര്‍ 24 ന് മന്ത്രിസഭ രാജിവച്ചു. കോണ്‍ഗ്രസിന്റെ പുറത്തുനിന്നുളള പിന്തുണയോടെ സി പി ഐ നേതാവ് സിഅച്യുതമേനോന്റെ നേതൃത്വത്തില്‍ 1969 നവംബര്‍ ഒന്നിന് പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നു. രാജ്യസഭാംഗമായിരുന്ന മേനോന്‍ 1970 ഏപ്രില്‍ 21 ന് കൊട്ടാരക്കരയില്‍ നടന്ന ഉപ തിരഞ്ഞെടുപ്പിലൂടെ നിയമസഭാംഗമായി. ഘടകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലുണ്ടായ ഭിന്നതയെ തുടര്‍ന്ന് 1970 ആഗസ്റ്റ് ഒന്നിന് മന്ത്രിസഭ രാജിവച്ചു. സംസ്ഥാനം വീണ്ടും രാഷ്ട്രപതി ഭരണത്തിലായി.
1970 സെപ്തംബര്‍ 17  ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുളള 133 ല്‍ 79 സീറ്റ് നേടി സി.അച്യുതമേനോന്റെ നേതൃത്വത്തിലുളള മന്ത്രിസഭ  വീണ്ടും അധികാരമേറ്റു. 1971 സെപ്തംബറില്‍ കോണ്‍ഗ്രസും 1975 ഡിസംബറില്‍ കേരളാ കോണ്‍ഗ്രസും മന്ത്രിസഭയില്‍ പങ്കാളിയായി. സംസ്ഥാനത്ത് ആദ്യമായി കാലാവധി പൂര്‍ത്തിയാക്കിയ ആ സര്‍ക്കാരിന് അടിയന്തരാവസ്ഥയെ തുടര്‍ന്ന് 1977 മാര്‍ച്ച് വരെ കാലാവധി നീട്ടിക്കിട്ടി.
1977 മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുളള 140 ല്‍ 111 സീറ്റും കോണ്‍ഗ്രസ് നേതൃത്വത്തിലുളള ഐക്യമുന്നണിക്ക് ലഭിച്ചു. മാര്‍ച്ച് 25 ന് മുഖ്യമന്ത്രിയായി അധികാരമേറിയ കെ കരുണാകാരന് രാജന്‍ കേസിനെ തുടര്‍ന്ന് ഏപ്രില്‍ 25 ന് രാജിവയ്‌ക്കേണ്ടി വന്നു. ഏപ്രില്‍ 27 ന് പുതിയ മുഖ്യമന്ത്രിയായി എ കെ ആന്റണി ചുമതലയേറ്റു. ആ വര്‍ഷം ഒക്‌ടോബര്‍ 22 ന് കഴക്കൂട്ടത്തു നിന്നും ഇടത് സ്വതന്ത്രന്‍ പിരപ്പന്‍കോട് ശ്രീധരന്‍ നായരെ പരാജയപ്പെടുത്തി ആന്റണി നിയമസഭാംഗത്വം നേടി. എന്നാല്‍ 1978 ഒക്‌ടോബര്‍ 27 ന് ചിക്കമംഗളൂരില്‍ ഇന്ദിരാഗാന്ധിക്ക് തന്റെ കോണ്‍ഗ്രസ് (യു) പാര്‍ട്ടി പിന്തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ച് ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു.
1978 ഒക്‌ടോബര്‍ 29 ന് സി പി ഐ നേതാവ് പി കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. എന്നാല്‍ ഇടതുപക്ഷ ഐക്യം യാഥാര്‍ഥ്യമാക്കാനായി അദ്ദേഹം 1979 ഒക്‌ടോബര്‍ ഏഴിന് മുഖ്യമന്ത്രിപദം രാജിവച്ചു. ഒക്‌ടോബര്‍ 12 ന് മുസ്ലീംലീഗ് നേതാവ് സി എച്ച് മുഹമ്മദുകോയ മുഖ്യമന്ത്രിയായി. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതു വഴി 1979 ഡിസംബര്‍ ഒന്നിന് അദ്ദേഹം രാജിവച്ചു. വീണ്ടും രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. ഏറ്റവും കൂടുതല്‍ മുഖ്യമന്ത്രിമാര്‍ സാക്ഷ്യം വഹിച്ച നിയമസഭയായിരുന്നു അത്. നാല് പേര്‍. ഏറ്റവും കുറച്ചു കാലം മുഖ്യമന്ത്രിയായ റിക്കോര്‍ഡ് സി എച്ച് മുഹമ്മദ് കോയക്കാണ്. 51 ദിവസം.
1980 ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്(യു) കൂടി ഉള്‍പ്പെടുന്ന സി പി എം മുന്നണി മന്ത്രിസഭ 93 സീറ്റ് നേടിയാണ്  അധികാരത്തിലെത്തിയത്. ജനുവരി 25 ന് ഇ കെ നായനാരുടെ നേതൃത്വത്തിലുളള മന്ത്രിസഭ ചുമതലയേറ്റു. കോണ്‍ഗ്രസ്(യു), കേരള കോണ്‍ഗ്രസ് (എം) കക്ഷികള്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് 1981 ഒക്‌ടോബര്‍ 20 ന് മന്ത്രിസഭ രാജിവച്ചു. ഡിസംബര്‍ 28 ന് കെകരുണാകരന്റെ നേതൃത്വത്തില്‍ ബദല്‍ മന്ത്രിസഭ അധികാരത്തില്‍ വന്നു. ഇരുപക്ഷത്തും തുല്യഅംഗങ്ങളായതിനാല്‍ സ്പീക്കര്‍ എ സി ജോസിന്റെ കാസ്റ്റിംഗ് വോട്ട് വഴിയാണ് സര്‍ക്കാര്‍ പിടിച്ചു നിന്നത്. ലോനപ്പന്‍ നമ്പാടന്‍ പിന്തുണ പിന്‍വലിച്ചതോടെ 1982 മാര്‍ച്ച് 17 ന് സര്‍ക്കാര്‍ നിലംപൊത്തി. വീണ്ടും രാഷ്ട്രപതി ഭരണമായി.
1982 മെയ് 19 ന് നടന്ന തിരഞ്ഞെടുപ്പില്‍ 77 സീറ്റു നേടി കെ കരുണാകരന്റെ നേതൃത്വത്തില്‍ യു ഡി എഫ് മന്ത്രിസഭ അധികാരമേറ്റു. കോണ്‍ഗ്രസ് ഐ, കോണ്‍ഗ്രസ് എ കക്ഷികള്‍ ലയിച്ചത് ഈഘട്ടത്തിലാണ്. ഈ നിയമസഭ മുതലാണ് കേരളത്തില്‍ രാഷ്ട്രീയ സ്ഥിരത ദൃശ്യമായി തുടങ്ങിയത്.
1987 മാര്‍ച്ച് 23 ന് നടന്ന തിരഞ്ഞെടുപ്പില്‍ 78 സീറ്റ് നേടി ഇ കെ നായനാര്‍ നേതൃത്വം നല്‍കുന്ന എല്‍ ഡി എഫ് മന്ത്രിസഭ അധികാരമേറ്റു. കാലാവധി തീരുന്നതിനു മുന്‍പ് 91 മെയില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം അസംബ്ലിയിലേക്കും തിരഞ്ഞെടുപ്പ് നടത്താനായി നിയമസഭ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ മെയ് 23 ന് നിശ്ചയിച്ച ആ തിരഞ്ഞെടുപ്പ് രാജീവ് ഗാന്ധി കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജൂണിലാണ് നടന്നത്. യു.ഡി.എഫ് വിജയം കണ്ട ആ  തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ജൂണ്‍ 24 ന് കെ കരുണാകരന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. ഐഎസ് ആര്‍ ഒ കേസിനെ തുടര്‍ന്ന് മുന്നണിയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കരുണാകാരന്‍ രാജിവച്ചതുമൂലം 95 മാര്‍ച്ച് 22 ന് എ കെ ആന്റണി മുഖ്യമന്ത്രി പദമേറ്റു. തിരൂരങ്ങാടിയില്‍ നിന്ന് ഡോ.എന്‍ എ കരീമിനെ പരാജയപ്പെടുത്തി അദ്ദേഹം നിയമസഭാംഗമായി.
1996 മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് അധികാരം തിരിച്ചു പിടിച്ചു. മെയ് 20 ന് മുഖ്യമന്ത്രിപദമേറ്റ ഇ.കെ.നായനാര്‍ തലശേരി ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭാംഗമായി. 2001 മെയ് 10 ന് 11-ാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടി എ കെ ആന്റണിയുടെ നേതൃത്വത്തില്‍ യു ഡി എഫ് വീണ്ടും ഭരണത്തിലെത്തി. 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ആ വര്‍ഷം ആഗസ്റ്റ് 29 ന് അദ്ദേഹം മുഖ്യമന്ത്രിപദം ഒഴിഞ്ഞു. ആഗസ്റ്റ് 31 ന് ഉമ്മന്‍ചാണ്ടി പകരം മുഖ്യമന്ത്രിയായി.
2006 ഏപ്രിലില്‍ 12-ാം നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 98 സീറ്റുനേടി എല്‍ ഡി എഫ് അധികാരം തിരിച്ചു പിടിച്ചു. മെയ് 18 ന് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍അധികാരമേറ്റു. 2011ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇഞ്ചോടിച്ചു പോരാട്ടമാണ് നടന്നത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ 70-70 എന്നതായിരുന്നു ഇരുമുന്നണികളുടെയും ലീഡ് നില. എന്നാല്‍ ഒടുവില്‍ ഫലപ്രഖ്യാപനം പൂര്‍ത്തിയാകുമ്പോള്‍ 72 സീറ്റില്‍ യു.ഡി.എഫും 68 സീറ്റില്‍ എല്‍.ഡി.എഫും വിജയം കണ്ടെത്തി. വീണ്ടും കേരളം യു.ഡി.എഫ്. മന്ത്രിസഭയ്ക്ക് സാക്ഷികളായി.
സര്‍ക്കാര്‍ അധികാരത്തിലെത്തി ഏറെ കഴിയും മുമ്പ് മന്ത്രി ടി.എം. ജേക്കബിന്റെ വിയോഗമുണ്ടായി. തുടര്‍ന്ന് പിറവത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അനുപ് ജേക്കബ് വിജയിച്ചു. താമസിയാതെ എല്‍.ഡി.എഫില്‍ നിന്ന് വി.ഡി.സെല്‍വരാജ് യു.ഡി.എഫിലേക്കു മാറിയതോടെ ഉപതിരഞ്ഞെടുപ്പു നടന്ന നെയ്യാറ്റിങ്കരയില്‍ നിന്ന് അദ്ദേഹം തന്നെ വിജയിച്ചതോടെ യു.ഡി.എഫ്. അംഗബലം 73 ആയി ഉയര്‍ന്നു. പിന്നീട് ആര്‍.എസ്.പി.പാര്‍ട്ടികള്‍ ഒന്നായതോടെ രണ്ട് എം.എല്‍.എ.മാര്‍ കൂടി യു.ഡി.എഫ്.പക്ഷത്തേക്കുവന്ന് അംഗബലം 75 ആയി ഉയര്‍ന്നു. തുടര്‍ന്ന് സ്പീക്കറായിരുന്നു ജി.കാര്‍ത്തികേയന്റെ നിര്യാണത്തെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ ശബരിനാഥ് തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ സര്‍ക്കാര്‍ ചീഫ് വിപ്പ് പദവി അലങ്കരിച്ചിരുന്ന പി.സി.ജോര്‍ജിനെതിരെ അയോഗ്യത കേസുണ്ടായി. അദ്ദേഹം അയോഗ്യനാക്കപ്പെടും മുമ്പ് രാജിവച്ചൊഴിഞ്ഞു. തുടര്‍ന്ന് അവസാനനിയമസഭ സമ്മേളനം പിരിയുംമുമ്പ് ആര്‍.എസ്.പി.യിലെ കോവൂര്‍ കുഞ്ഞുമോനും യു.ഡി.എഫില്‍ നിന്നും എം.എല്‍.എ. സ്ഥാനവും രാജിവച്ചതോടെ വീണ്ടും യു.ഡി.എഫിന് 73 അംഗങ്ങളായി.
14-ാം നിയമസഭയെ തിരഞ്ഞെടുക്കാന്‍  മെയ് 16ന് നടക്കുന്നത് 15-ാമത്തെ അസംബ്ലി തിരഞ്ഞെടുപ്പാണ്. കേരള നിയമസഭകളില്‍ ഏറ്റവും കൂടുതല്‍  കാലയളവുണ്ടായിരുന്നത് 1970 ല്‍ നിലവില്‍ വന്ന നാലാം സഭയ്ക്കാണ്. ഏകദേശം ഏഴ് വര്‍ഷത്തോളം. ഏറ്റവും കുറവുകാലം നിലനിന്നത് 1980 ലെ ആറാം സഭയാണ്. ഏതാണ്ട് രണ്ടേകാല്‍ വര്‍ഷത്തില്‍ താഴെ മാത്രം. ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നത് ഇകെനായനാരാണ്. ഏകദേശം 11 വര്‍ഷത്തോളം. ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായത് സി എച്ച് മുഹമ്മദ് കോയയും. ഏതാണ്ട് രണ്ടു മാസത്തില്‍ താഴെയും.

ജേക്കബ്‌ ജോണ്‍ ഒരുകോടി ഒപ്പു ശേഖരണം നടത്തും.

A®m-l-km-sc tam-UÂ k-a-c-hp-am-bn tP¡-_v tPm¬

H-cp-tIm-Sn H-¸p ti-Jc-Ww \-S-¯pw.

sIm¨n: A-gn-a-Xn-s¡-Xn-cm-bn k-a-{K-P-\m-[n-]-Xy-]-cn-jv-Ic-Ww B-h-iy-s¸-«p-sIm-­v tUm: tP¡_vv tPm-Wn-sâ P-\m-[nIm-c k-Xym-{K-lw  Xp-S-§p¶p.
  A-®m-l-km-sc ZnÃn-bn \-S¯n-b N-cn-{X-k-a-c-¯n-sâ am-Xy-I-bn-em-Wv tUm.tP¡-_v tPmWpw ka-cw B-kq-{X-Ww sN-bv-Xn-cn-¡p-¶Xv.
]-cn-ØnXn, a-\p-jym-h-Im-iw Z-fn-Xv ]mÀ-iz-h-Xv-Ir-XÀ,B-Zn--hm-kn Xp-S§n-b k-aq-l-§-fn \n-¶p-Å {]-Xn-\n-[n-I-sf H-scm-ä ¹m-äv-t^m-an sIm-­p-h-cn-I-bm-Wv k-Xym-{K-l-¯n-eq-sS tUm. tP¡-_v tPm¬ e-£y-an-Sp-¶Xv.
P-\m-[n]-Xy hy-h-Ø-bn k-¼qÀ-® hn-¹-h-¯n-\p-Å Iml-fw ap-g-¡n-bm-Wv A-t±-lw cw-K-¯p-h-cp-¶Xv. Xn-I¨pw Km-Ôn-b³ co-Xn-bn-ep-Å-Xm-Wv k-a-cw.k-aq-l-¯n-sâ hnhn-[ X-e-¯n-ep-Åh-sc H-scm-ä e£y-¯n-te-¡v sIm-­p-h-cn-Ibpw am-ä-¯n-\p-Å A-\n-hmcy-X t_m-[y-s¸-Sp-I-bpw, k-a-c-ap-J-t¯-¡v C-d-¡n-hn-Sp-I-bp-am-Wv A-t±-lw e-£yw-sh-¡p-¶-Xv.am-kv Iymw-s]-bn-\n-sâ Xp-S-¡-sa-¶ \n-e-bn-em-Wv A-\n-Ýn-XIm-e k-Xym-{K-l-k-a-cw.
]p-¯³-Ip-cn-in kw-L-Sn-¸n-¡p-¶ A-\n-Ýn-XIm-e \n-cmlm-c k-Xym-{K-l-¯n a-\p-jym-hIm-i Z-fn-Xv lcn-X cm-{ão-bw,Km-Ôn-b³ [-Ài-\w Xp-S§n-b ta-J-e-I-fn  \n-¶p-Å \n-ch-[n {]-ap-JÀ sF-Iy-ZmÀVyw {]-Jym-]n-¡m-\m-bn F-¯pw.]o-¸nÄ-kv {Ko³ ]mÀ-«n A-[y-£³ tUm. Nn-cw-Rv-Po-hn sImÃqcn, cm-PmPn, sI th-Wp, Ko-Xm-\-µ³ Xp-S-§n-b-hÀ C-Xn DÄ-s¸-Sp¶p.
 H-cp-tIm-Sn B-fp-I-fp-sS H-¸p-ti-Jc-Ww \S-¯n P-\m-[nIm-c k-Xym-{K-lw A-h-iy-s¸-Sp-¶ P-\m-[n-]-Xy-]-cn-jv-Im-c-§Ä-¡m-bn tI{µ, kwØm-\ kÀ-¡m-dp-I-fnepw \o-Xn-\ym-b kw-hn-[m-\-¯nepw k-½À-[w i-àn-s¸-Sp-¯m-\m-Wv tUm. tP¡-_v tPm-Wn-sâ \o¡w. tI-c-f-¯n-se P-\Io-b k-a-c-§Ä-¡v Np-¡m³ ]n-Sn-¨-h-cp-sS H-¯p-tN-c-epw, Iq-«m-bv-a-bp-am-bn C-\n-bp-Å Zn-h-k-§-fn F-d-Wm-Ip-fw PnÃ-bn-se-]p-¯³-Ip-cn-i v-am-dpw.

  
tUm. tP¡-_v tPm¬
.................................

Xn-cp-h-\-´-]p-cw- sa-Un-¡Â tIm-tf-Pn \n-¶v {]m-Yan-I sa-Un-¡Â _n-cpZw. PÀ-½-\n-bn D-]-cn-]T\w. bq-tdm-¸nepw KÄ-^n-ep-am-bn 20 hÀj-s¯ tk-h\w. C-t¸mÄ A-¦-am-en sI.Fw tlm-kv-]n-ä-en P-\-d kÀP³.
C-´y³ P-\m-[n-]Xyw k-Xyhpw {]-hÀ-¯nbpw F-¶-t]-cn-ep-Å ]p-kv-X-I-¯n-sâ c-N-bn-Xm-hmWv.
 k-a-{K-P-\m-[n]-Xy ]-cn-jv-I-c-W-§Ä-¡m-bp-Å tUm. tP¡-_v tPm-Wn-sâ D-Zy-a-§Ä-¡v hÀ-j-§-fp-sS ]-g-¡-ap-­v. kz-´w A-\p-`-h-§-fn \n-¶p-Å DÄ-¡m-gv-¨-I-fm-Wv ]p-Xn-sbm-cp P-\m-[n-]-Xy-¯n-\m-bp-Å tUm. tP¡-_v tPm-Wn-sâ t]m-cm-«-§Ä-¡v A-Sn-Øm\w.

മാതൃകാ പെരുമാറ്റചട്ടം പാലിക്കണം ജില്ലാ കളക്ടര്‍


കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍, ഫ്‌ളെക്‌സുകള്‍, ഹോര്‍ഡിംഗുകള്‍ എന്നിവ അടിയന്തിരമായി മാറ്റേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. പെരുമാറ്റച്ചട്ടവും തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളും വിശദീകരിക്കുന്നതിന് വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍
പ്രചാരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ജില്ല ഭരണകൂടം പ്രചാരണസാമഗ്രികള്‍ എടുത്തു മാറ്റി ചെലവ് ഈടാക്കാന്‍ നടപടി സ്വീകരിക്കും. മാതൃകാ പെരുമാറ്റചട്ടം പാലിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു.
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കാനുള്ള മൂന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡ്, തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍, ഫഌ്‌സുകള്‍, ബോര്‍ഡുകള്‍ എന്നിവ നിരീക്ഷിക്കാനും നീക്കം ചെയ്യാനുമുള്ള ഒരു ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്, മൂന്ന് സ്റ്റാറ്റിക്‌സ് സര്‍വയിലന്‍സ് ടീം തുടങ്ങിയ സ്‌ക്വാഡുകളാണ് ഒരു നിയമസഭാ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ സ്‌ക്വാഡുകളോടൊപ്പവും വീഡിയോ റെക്കോഡിംഗുമുണ്ടാകും. ഒരു നിയമസഭാ നിയോജക മണ്ഡലത്തില്‍ ആകെ ഏഴ് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്.
മാധ്യമങ്ങളിലെ പരസ്യം, പെയ്ഡ് ന്യൂസ് തുടങ്ങിയവ പരിശോധിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയും പ്രവര്‍ത്തനം ആരംഭിച്ചു. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ഒരു സ്ഥാനാര്‍ഥിക്ക് ആകെ ചെലവാക്കാവുന്നത് പരമാവധി 28 ലക്ഷം രൂപയാണ്. ഇ പരിഹാരം, ഇവാഹനം, ഇ അനുമതി തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പരാതികളും അപേക്ഷകളും നല്‍കേണ്ടത്.
വിദ്യാലയങ്ങള്‍ ഉള്‍പ്പടെയുള്ള പൊതുസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, റസ്റ്റ് ഹൗസുകള്‍, ഗസ്റ്റ് ഹൗസുകള്‍, ഔദ്യോഗിക വാഹനങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കരുത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള പൊതുപരിപാടികള്‍, യോഗങ്ങള്‍, ജാഥകള്‍ എന്നിവക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. മാതൃകാ പെരുമാറ്റചട്ടം രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ക്കെല്ലാം ബാധകമാണെന്നും ഇതു ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. യോഗത്തില്‍ ഇലക്ഷന്‍ വിഭാഗം ഡപ്യൂട്ടി കളക്ടര്‍ എസ്. രാജീവ്, ജൂനിയര്‍ സൂപ്രണ്ട് ഷാജി തുടങ്ങിയവരും പങ്കെടുത്തു.
ഇലക്ഷന്‍ വിഭാഗത്തില്‍ ടോള്‍ ഫ്രീ നമ്പര്‍കൊച്ചി: തിരഞ്ഞെടുപ്പ് സംബന്ധിച്ച സംശയങ്ങള്‍ ദുരീകരിക്കുന്നതിനും മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുമായി കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. 1800 425 5303 ആണ് നമ്പര്‍.

വരണാധികാരികള്‍ക്ക് പരിശീലനം നല്‍കി

കൊച്ചി: ജില്ലയിലെ വരണാധികാരികള്‍ക്കായി കളക്ടറേറ്റില്‍ നടത്തിയ പരിശീലന പരിപാടി നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ആശങ്കകളും ആശയങ്ങളും പങ്ക് വയ്ക്കുന്നതിനുള്ള വേദിയായി. പരിശീലന പരിപാടിയ്ക്ക് ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം നേതൃത്വം നല്‍കി. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ നിന്നും ലോകസഭ തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായ മാര്‍ഗനിര്‍ദേശങ്ങളായതിനാല്‍ ഇവ വ്യക്തമായി മനസിലാക്കി അതിനനുസൃതമായി വരണാധികാരികള്‍ തങ്ങളുടെ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ജോലികള്‍ സുതാര്യമായി പൂര്‍ത്തീകരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.
വോട്ടര്‍ക്ക് വോട്ടിങ് യന്ത്രത്തില്‍ വോട്ട്  രേഖപ്പെടുത്തിയതിനു ശേഷം ഉറപ്പു വരുത്തുന്നതിനായി വിവിപാറ്റ് എന്ന നൂതന സംവിധാനം ഈ തിരഞ്ഞെടുപ്പില്‍ ആദ്യമായി ഉപയോഗിക്കും. ഇ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി കടലാസ് രഹിത തിരഞ്ഞെടുപ്പ് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. സ്ത്രീകള്‍, ഭിന്നശേഷിയുള്ളവര്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് സുഗമമായി വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കും. പ്രവാസികള്‍ക്ക് വോട്ടിങിനു സൗകര്യമുണ്ടാകും. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തി നടപടികള്‍ കൈക്കൊള്ളേണ്ട ചുമതലയും വരണാധികാരികള്‍ക്കാണെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വരണാധികാരികളാണ് പരിശീലനം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ 14 മണ്ഡലങ്ങളിലെയും വരണാധികാരികള്‍ക്കും , സഹ വരണാധികാരികള്‍ക്കുമായാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്.  സ്ഥാനാര്‍ത്ഥികളുടെ പത്രികാ സമര്‍പ്പണം മുതല്‍ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെക്കുറിച്ചും ക്ലാസില്‍ പരിശീലനം നല്‍കി. 

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡയറക്ടര്‍ ജനറല്‍ സുദീപ് ജയിന്‍ ചര്‍ച്ച നടത്തി





കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡയറക്ടര്‍ ജനറല്‍ സുദീപ് ജയിന്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ഒരുക്കങ്ങള്‍ സംബന്ധിച്ച് വിവിധ നോഡല്‍ ഓഫീസര്‍മാരുമായി ചര്‍ച്ച നടത്തുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇ.കെ. മാജി, അഡീഷണല്‍ സി.ഇ.ഒ ഡോ എം. ബീന, എഡിജിപി അരുണ്‍ കുമാര്‍ സിന്‍ഹ, എറണാകുളം ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം തുടങ്ങിയവര്‍ സമീപം



ക്രമസമാധാനപാലന നടപടികള്‍ 31നകം തീര്‍ക്കണമെന്ന് കമ്മിഷന്‍

സംസ്ഥാനത്ത് നിഷ്പക്ഷ തിരഞ്ഞെടുപ്പിനു കളമൊരുക്കും:


കൊച്ചി: കേരള നിയമസഭയിലേക്കു മേയ് 16നു നടക്കുന്ന തിരഞ്ഞെടുപ്പു നിഷ്പക്ഷവും നീതിപൂര്‍വവുമായിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നതിനു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. കമ്മീഷന്‍ ഡയറക്ടര്‍ സുദീപ് ജെയിനിന്റെ അധ്യക്ഷതയില്‍ നെടുമ്പാശേരി മാരിയറ്റ് ഹോട്ടല്‍ ഹാളില്‍ ചേര്‍ന്ന ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍മാരായ ജില്ല കളക്ടര്‍മാരുടെയും ജില്ല പോലീസ് മേധാവികളുയും യോഗത്തിലാണ് ഈ നിര്‍ദേശം. ക്രമസമാധാനം സംബന്ധിച്ചു മാര്‍ച്ച് 31 നകം എല്ലാ നടപടികളും പൂര്‍ത്തിയാക്കാന്‍ അദ്ദേഹം പോലീസിനു നിര്‍ദേശം നല്‍കി.
തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏതു ചെറിയ കാര്യവും കമ്മീഷനു റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. സ്വന്തം ജില്ലയിലെ ക്രമീകരണങ്ങളുടെ കാര്യത്തില്‍ അതതു ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പോലീസ് മേധാവിക്കും പൂര്‍ണ ബോധ്യവും ഉത്തരവാദിത്വമുണ്ടായിരിക്കണം. ഇക്കാര്യത്തില്‍ കേരളം ഏറെ മുന്നിലാണെന്നു സുദീപ് ജെയിന്‍ വ്യക്തമാക്കി.
കേരളത്തില്‍ ഇതുവരെ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ മറ്റു ചില സംസ്ഥാനങ്ങളില്‍ ഇതല്ല സ്ഥിതി. കുറ്റകൃത്യങ്ങള്‍ മുന്‍കൂട്ടി കണ്ട് അതു തടയുന്നതില്‍ ജാഗ്രത പാലിക്കണം. ഓരോ ഉദ്യോഗസ്ഥനും സമയം നോക്കാതെ കഴിവു പ്രദര്‍ശിപ്പിക്കണം. സ്വന്തം കടമ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തുന്നവരെ മാറ്റി നിര്‍ത്താന്‍ ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. സ്ഥിരം കുറ്റവാളികളും ജയില്‍ മോചിതരായ കുറ്റവാളികളും ഉണ്ടെങ്കില്‍ അവരെ തിരഞ്ഞെടുപ്പു കഴിയും വരെ നിരീക്ഷിക്കണം. മുമ്പു കേരളത്തില്‍ നടന്ന തിരഞ്ഞെടുപ്പുകളൊക്കെ മികച്ച രീതിയിലുള്ളതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പോലീസ് സ്റ്റേഷനുകളില്‍ നിന്ന് യഥാസമയം റിപ്പോര്‍ട്ടുകള്‍ കമ്മീഷനു ലഭ്യമാക്കിയിരിക്കണം. കണ്ണൂര്‍ പോലെയുള്ള ജില്ലകളില്‍ ജാഗ്രത ശക്തമാക്കണം. ആയുധനിര്‍മാണവും സംഭരണവും കണ്ടെത്തി ഉത്തരവാദികളെ പിടികൂടണം. കണ്ണൂരിനെ സംബന്ധിച്ചു പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്പിക്ക് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. വോട്ടെടുപ്പു വേളയില്‍ ജനങ്ങള്‍ക്ക് ഒരുതരത്തിലുമുള്ള ഭീതി ഉണ്ടാകാന്‍ ഇടവരരുത്. കൂടുതല്‍ ജാഗത്ര പാലിക്കേണ്ട സ്ഥലങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ നേരത്തെ തന്നെ ശേഖരിക്കണം. ആയുധം സൂക്ഷിക്കുന്നവരില്‍ നിന്ന് അതു സറണ്ടര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
എല്ലാ ജില്ലകളിലും ചെലവു നിരീക്ഷണ സമിതികള്‍ കര്‍ശനമായി രൂപീകരിക്കണമെന്നും ഈ സമിതികള്‍ വളരെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സമിതിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നു ജില്ലാ കളക്ടര്‍മാര്‍ക്ക് ജയിന്‍ നിര്‍ദേശം നല്‍കി. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം കാണപ്പെടുന്ന മുഴുവന്‍ രാഷ്ട്രീയ പരസ്യങ്ങളുടെയും ബോര്‍ഡുകളുടെയും ചെലവ് ബന്ധപ്പെട്ടവരില്‍ നിന്നു ചുമത്തണമെന്നും ഡയക്ടര്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഒരു കാരണവശാലും പരസ്യങ്ങള്‍ അനുവദിക്കില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ യൂണിയനുകള്‍ സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്കും പരസ്യങ്ങള്‍ക്കും നിരോധനം ബാധകമാണ്.
നാട്ടില്‍ പലയിടങ്ങളിലും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നതായി കമ്മീഷനു ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യം പരിശോധിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍മാരോടു നിര്‍ദേശിച്ചു. എന്നാല്‍ ആരുടെയെങ്കിലും ചെലവിലാണു കുടിവെള്ള വിതരണമെങ്കില്‍ അത് അനുവദിക്കില്ല. പോലീസ്, റവന്യൂ ഇന്റലിജന്റ്‌സ് വിഭാഗങ്ങള്‍ വളരെ ജാഗ്രതയോടെയും സഹകരിച്ചും പ്രവര്‍ത്തിക്കണം. യോഗത്തില്‍ ജില്ലാ പോലീസ് മേധാവികള്‍ അവരവരുടെ ജില്ലകളിലെ ക്രമസമാധാന നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. അഡീഷണല്‍ ഇലക്ടറല്‍ ഓഫീസര്‍മാരായ ഡോ. എം. ബീന, ഇ. കെ. മാജി, പോലീസ് നോഡല്‍ ഓഫീസര്‍ ഐജി ബല്‍റാംകുമാര്‍ ഉപാധ്യായ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

പരസ്യബോര്‍ഡുകള്‍ ഇന്ന് അഞ്ചുമണിക്കകം നീക്കണം

കൊച്ചി: ജില്ലയില്‍ വഴിയോരങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും രാഷ്ട്രീയപ്പാര്‍ട്ടികളും മറ്റും സ്ഥാപിച്ചിട്ടുള്ള പരസ്യങ്ങളും ബോര്‍ഡുകളും ഇന്ന് (മാര്‍ച്ച് 19) വൈകീട്ട് അഞ്ചിനകം നീക്കം ചെയ്യണമെന്നു ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം. ജി. രാജമാണിക്യം ഉത്തരവിട്ടു. ഇക്കാര്യം ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണമെന്നും വീഴ്ചവരുത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബോര്‍ഡുകള്‍ നീക്കാന്‍ തയാറായില്ലെങ്കില്‍ അതിന്റെ ചെലവു ബന്ധപ്പെട്ട പാര്‍ട്ടി കെട്ടിവയ്‌ക്കേണ്ടിവരും. 

പത്രികാ സമര്‍പ്പണം ഏപ്രില്‍ 22 മുതല്‍ 29 വരെ


കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് ഏപ്രില്‍ 22 മുതല്‍ 29 വരെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ മാത്രമാണ് സമയം. ഞായറാഴ്ചയും പൊതു അവധി ദിനങ്ങളും ഒഴികെ എല്ലാ ദിവസങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ക്ക് തങ്ങളുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാവുന്നതാണ്. നിശ്ചിത തിയതിക്കുള്ളിലോ സമയത്തിനുള്ളിലോ  ലഭിക്കാത്ത പത്രികകള്‍ സ്വീകരിക്കില്ല

സ്ഥാനാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്

കൊച്ചി: സ്ഥാനാര്‍ത്ഥി സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ ഉള്ള ആളായിരിക്കണം. നാല് പത്രികകള്‍ വരെ ഒരു സ്ഥാനാര്‍ത്ഥിക്കു സമര്‍പ്പിക്കാം. നിര്‍ദേശകനോ സ്ഥാനാര്‍ത്ഥിക്ക് നേരിട്ടോ പത്രിക സമര്‍പ്പിക്കാവുന്നതാണ്. നിശ്ചിത സമയത്തിനും തിയതിക്കുള്ളിലും പത്രിക സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കേതാണ്.  അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിക്ക് ഒരു നിര്‍ദേശകനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍, സ്വതന്ത്രര്‍, അന്യ സംസ്ഥാനങ്ങളിലെ അംഗീകാരമുള്ള പാര്‍ട്ടികള്‍ എന്നിവര്‍ക്ക്  പത്ത് നിര്‍ദേശകരും വേണം.
നിര്‍ദേശകന്‍ സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന മണ്ഡലത്തിലെ അംഗവും, സ്ഥാനാര്‍ത്ഥി കേരളത്തിലെ വോട്ടവകാശമുള്ള പൗരനുമായിരിക്കണം. പത്രികാ സമര്‍പ്പണത്തിനായി വരുന്ന സ്ഥാനാര്‍ത്ഥികളുടെ വാഹനങ്ങള്‍ 100 മീറ്റര്‍ ചുറ്റളവില്‍ പാര്‍ക്ക് ചെയ്യേതും അഞ്ച് പേര്‍ക്ക് വരെ സ്ഥാനാര്‍ത്ഥിയെ അനുഗമിക്കാവുന്നതുമാണ്. നാല് പത്രികകള്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് സമര്‍പ്പിക്കാമെങ്കിലും അതില്‍ ഒന്നെങ്കിലും അസല്‍ രേഖകളോടു കൂടി ആയിരിക്കണം. 
സത്യവാങ്മൂലം നിര്‍ബന്ധമായും സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിക്കണം. പത്രിക സമര്‍പ്പിക്കുമ്പോള്‍ നല്‍കുന്ന ഫോട്ടോ ആറുമാസത്തിനുള്ളില്‍ എടുത്തതായിരിക്കണം. ഫോം 26 ലെ എല്ലാ കോളങ്ങളും നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതാണ്.

Tuesday, March 15, 2016

നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു,

തിരഞ്ഞെടുപ്പ്: 
വിവിധ സമതികള്‍ക്കു രൂപം നല്‍കി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് വിവിധ സമതികള്‍ക്കു രൂപം നല്‍കി. ഈ സമതികളുടെ കണ്‍വീനര്‍മാരെയും നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ച് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം. ജി. രാജമാണിക്യം ഉത്തരവു പുറപ്പെടുവിച്ചു. 
വിവിധ ടീമുകളും നോഡല്‍ ഓഫീസര്‍മാരും- മാന്‍പവര്‍ മാനേജ്‌മെന്റ്:  കെ.ബി ബാബു(മെട്രോറെയില്‍ പദ്ധതി ഡെപ്യൂട്ടി കളക്ടര്‍) അസി. ഓഫീസര്‍മാര്‍: ബീന പി. ആനന്ദ്(ജൂനിയര്‍ സൂപ്രണ്ട്, ദുരന്തനിവാരണ വിഭാഗം), ജെയ്‌ജേക്കബ്, ശരത് ഗോപി(ക്ലര്‍ക്കുമാര്‍, കളക്ടറേറ്റ്)
ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം: പി. ആര്‍. രാധിക(ഹുസൂര്‍ ശിരസ്തദാര്‍), ഷാജി(ജൂനിയര്‍ തഹസില്‍ദാര്‍, കളക്ടറേറ്റ് അസി. ചാര്‍ജ് ഓഫീസര്‍. ഗതാഗതം: കെ. എം. ഷാജി(ആര്‍ടിഒ,. എറണാകുളം), ഇ. എസ് സജീവ്(ജൂനിയര്‍ സൂപ്രണ്ട്, സര്‍വെ, കാക്കനാട്) അസി. നോഡല്‍ ഓഫീസര്‍. ബിനു പോള്‍(സീനിയര്‍ ക്ലര്‍ക്ക്, മജിസ്റ്റീരിയല്‍ വിഭാഗം) അസിസ്റ്റന്റ്. ട്രെയിനിംഗ് മാനേജ്‌മെന്റ്: എസ്. രാജീവ്( ഡെപ്യൂട്ടി കളക്ടര്‍, ഇലക്ഷന്‍). മെറ്റീരിയല്‍ മാനേജ്‌മെന്റ്: ജയപ്രകാശ്(സീനിയര്‍ സൂപ്രണ്ട്, കളക്ടറേറ്റ്), ജെറോം സി. എക്‌സ്(ജൂനിയര്‍ സൂപ്രണ്ട്, സ്‌പെഷ്യല്‍ തഹസില്‍ദാര്‍, കൊച്ചി).
പെരുമാറ്റച്ചട്ടം: സി. ലതിക(എഡിഎം), കെ. എച്ച് ജലീല്‍(ഡെപ്യൂട്ടി തഹസില്‍ദാര്‍, മെട്രോറെയില്‍ പദ്ധതി) അസി. നോഡല്‍ ഓഫീസര്‍. സ്ഥാനാര്‍ഥികളുടെ ചെലവു നിരീക്ഷണം: രാജു എസ്(ഫിനാന്‍സ് ഓഫീസര്‍, കളക്ടറേറ്റ്), സുരേഷ്‌രാജു(ഡെപ്യൂട്ടി ഡയറക്ടര്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ്), റോഷന്‍ (ക്ലര്‍ക്ക്, ഫിനാന്‍സ് വിഭാഗം, കളക്ടറേറ്റ്) അസിസ്റ്റന്റ്. തിരഞ്ഞെടുപ്പു നിരീക്ഷകര്‍ക്കുള്ള ലെയ്‌സണ്‍ ഓഫീസര്‍മാര്‍: എംഡി. സതീഷ്‌കുമാര്‍(കൃഷി ഓഫീസര്‍, ആമ്പല്ലൂര്‍), എം. എന്‍. രാജേന്ദ്രന്‍(കൃഷി ഓഫീസര്‍, കളമശേരി), അനില്‍ ഏബ്രഹാം(കൃഷി ഓഫീസര്‍, ഒക്കല്‍), ബോസ് മത്തായി(കൃഷി ഓഫീസര്‍, പാലക്കുഴ), ജോണ്‍ ഷെറി(കൃഷി ഓഫീസര്‍, ചൂര്‍ണിക്കര), രഞ്ജന്‍ ജേക്കബ്(കൃഷി ഓഫീസര്‍, നെടുമ്പാശേരി). അസി. കളക്ടര്‍(യുടി) ഡോ. എയ്ഞ്ചല്‍ ഭാട്യ കോ ഓര്‍ഡിനേറ്റിംഗ് ഓഫീസറായിരിക്കും.
ക്രമസമാധാനം, ജില്ല സുരക്ഷ: സി. ലതിക(എഡിഎം), വി. സുനില്‍കുമാര്‍(അസി. കമ്മീഷണര്‍ ഓഫ് പോലീസ്, െ്രെകം ഡിറ്റാച്ച്‌മെന്റ്, കൊച്ചി), കെ. എം. ജിജിമോന്‍(ഡിവൈ എസ്പി, െ്രെകം ഡിറ്റാച്ച്‌മെന്റ്, എറണാകുളം റൂറല്‍), എന്‍. ആര്‍. രാജശേഖരന്‍(ജൂനിയര്‍ സൂപ്രണ്ട്, കളക്ടറേറ്റ്, എറണാകുളം). കളക്ടറേറ്റ് മജിസ്റ്റീരിയല്‍ വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് ബിനോ പോളിന് ഈ ഓഫീസര്‍മാരുടെ സഹായചുമതല ഉണ്ടായിരിക്കും. ബാലറ്റ്‌പേപ്പര്‍, ഡമ്മി ബാലറ്റ്: രേണു എസ്(സ്‌പെഷ്യല്‍ തഹസില്‍ദാര്‍, എല്‍എ, എന്‍എച്ച്).
മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റി: ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ (ജില്ല കളക്ടര്‍), തോമസ്(ഡെപ്യൂട്ടി ഡയറക്ടര്‍, പി.ഐ.ബി), പി. ആര്‍. റോയി(റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഐആന്റ് പിആര്‍ഡി, എറണാകുളം), ചന്ദ്രഹാസന്‍ വടുതല (ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍), കെ. എ. ബീന(ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍, ഡിഎവിപി), കെ. എസ്. മൊഹിയിദ്ദീന്‍, ജി. മഹേഷ്(സീനിയര്‍ ക്ലര്‍ക്ക്, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം, കളക്ടറേറ്റ്).
കംപ്യൂട്ടറൈസേഷന്‍:പി. ആര്‍. രാധിക(ഹുസൂര്‍ ശിരസ്തദാര്‍). വോട്ടര്‍ ബോധവത്കരണം (സ്‌വീപ്പ്): രേണു ആര്‍. (സെ്‌പെഷ്യല്‍ തഹസില്‍ദാര്‍, എല്‍എ, എന്‍എച്ച്), ശരത് ഗോപി (ക്ലര്‍ക്ക്, അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം, കളക്ടറേറ്റ്) അസി. നോഡല്‍ ഓഫീസര്‍. പരാതി പരിഹാര വിഭാഗം: ഏബ്രഹാം ഫിറ്റ്‌സ്‌ജെറാള്‍ഡ് മൈക്കിള്‍(സ്‌പെഷ്യല്‍ തഹസില്‍ദാര്‍, പവര്‍ഗ്രിഡ് കോര്‍പറേഷന്‍). ജി. മഹേഷ് (സീനിയര്‍ ക്ലര്‍ക്ക്, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം, കളക്ടറേറ്റ്) അസി. ഓഫീസര്‍. എസ്എംഎസ് നിരീക്ഷണ വിഭാഗം: ഏബ്രഹാം ഫിറ്റ്‌സ്‌ജെറാള്‍ഡ് മൈക്കിള്‍(സ്‌പെഷ്യല്‍ തഹസില്‍ദാര്‍, പവര്‍ഗ്രിഡ് കോര്‍പറേഷന്‍). 
നോഡല്‍ ഓഫീസര്‍മാരുടെ യോഗം ജില്ല കളക്ടര്‍ എം. ജി. രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിവിധ ടീമുകളില്‍ കൂടുതല്‍ ജീവനക്കാരെ ആവശ്യമുണ്ടെങ്കില്‍ നിയമിക്കാന്‍ തിരഞ്ഞെടുപ്പു വിഭാഗത്തിന് അദ്ദേഹം നിര്‍ദേശം നല്‍കി. ഗതാഗതത്തിന്റെ കാര്യത്തില്‍ കാലതാമസമില്ലാതെ നടപടികള്‍ ആരംഭിക്കണമെന്ന് ആര്‍ടിഒയ്ക്കും നിര്‍ദേശം നല്‍കി. എത്ര വാഹനങ്ങള്‍ വേണമെന്ന റിപ്പോര്‍ട്ട് ഇലക്ഷന്‍ വിഭാഗം കൈമാറും. മറ്റു നോഡല്‍ ഓഫീസര്‍മാരും അവരവരെ ഏല്‍പ്പിച്ചിരിക്കുന്ന ചുമതകളുടെ നടപടിക്രമങ്ങള്‍ വൈകാതെ ആരംഭിക്കണം. എഡിഎം സി. ലതിക, ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. രാജീവ്,  ഐആന്റ് പിആര്‍ഡി. റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി. ആര്‍. റോയി, തഹസില്‍ദാര്‍മാര്‍, ജൂനിയര്‍ സൂപ്രണ്ടുമാരായ ജയപ്രകാശ്, ബീന ആനന്ദ് തുടങ്ങിയവരും പങ്കെടുത്തു

രാജ്യത്തെ ആദ്യ ലജിസ്ലേറ്റീവ് കൗണ്‍സില്‍ തിരുവിതാംകൂറില്‍

:

രാജവാഴ്ചയിലും മന്ത്രിസഭയും സര്‍ക്കാരും കൊച്ചിയില്‍


കൊച്ചി: ഇന്ത്യയിലെ നിയമസഭകളുടെ ചരിത്രത്തിലും രാഷ്ട്രീയ പരീക്ഷണങ്ങളിലും കേരളം എന്നും ~ഒരു മുഴം മുന്നിലായിരുന്നു. രാജവാഴ്ചയുടെ കാലത്തു തന്നെ മന്ത്രിസഭ സര്‍ക്കാര്‍ രൂപീകരിച്ചതും ആദ്യമായി പ്രായപൂര്‍ത്തി വോട്ടവകാശം നല്‍കി തിരഞ്ഞെടുപ്പു നടത്തിയതും പഴയ കൊച്ചിയിലെ രാജാക്കന്‍മാരായിരുന്നു. ഇന്ത്യയില്‍ ആദ്യമായി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ആരംഭിച്ചത് അന്നത്തെ തിരുവിതാംകൂര്‍ സംസ്ഥാനത്താണ്.തിരുവിതാംകൂറില്‍ 1888 ല്‍ തുടങ്ങിയ ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ ആറ് ഔദേ്യാഗിക അംഗങ്ങളും രണ്ട് അനൗദേ്യാഗിക അംഗങ്ങളുമായിരുന്നു. പിന്നീട് 1898 ല്‍ അംഗസംഖ്യ എട്ടില്‍ നിന്നും 15 ആക്കിയതിനൊപ്പം അഞ്ചില്‍ രണ്ടുപേരെ അനൗദേ്യാഗിക അംഗങ്ങളുമാക്കി. തിരഞ്ഞെടുപ്പ് എന്നത് അതിന്റെ വാച്യാര്‍ഥത്തില്‍ പോലും അന്ന് സ്വീകരിക്കപ്പെട്ടിരുന്നില്ല. 1920-22 കാലഘട്ടത്തിലാണ് അത്തരത്തിലുളള നിയമ നിര്‍മാണ പരിഷ്‌കാരം വരുന്നത്. 1932ല്‍ പട്ടാഭിഷേകം ചെയ്യപ്പെട്ട ശ്രീചിത്തിര തിരുനാളിന്റെ ഭരണകാലയളവിലാണ് ഈ രംഗത്ത് വിപ്ലവകരമായ ചില മാറ്റങ്ങള്‍ വരുന്നത്. അന്നു വരെയുണ്ടായിരുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ശ്രീമൂലം അസംബ്ലി, ശ്രീചിത്ര സ്റ്റേറ്റ് കൗണ്‍സില്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. എന്നാല്‍ 70 ശതമാനത്തോളം വരുന്ന ഈഴവ, ക്രിസ്തൃന്‍, മുസ്ലീം ജനസമൂഹത്തിന് പുതിയ പരിഷ്‌കാരത്തില്‍ ഒരു ഗുണവുമില്ലെന്നാരോപിച്ച് നിവര്‍ത്തന പ്രക്ഷോഭം തുടങ്ങി. ജനസംഖ്യാനുപാതികമായി സീറ്റുകള്‍ അനുവദിക്കുകയെന്നതായിരുന്നു ആവശ്യമെങ്കിലും പ്രക്ഷോഭം സര്‍ക്കാര്‍ കേട്ടതായി പോലും നടിച്ചില്ല. എങ്കിലും ഒടുവില്‍ പൊതുസേവന മേഖലയില്‍ ഒരു പരിധിവരെ സാമുദായിക സംവരണമനുവദിക്കാന്‍ തയാറാകേണ്ടിവന്നു.  1925 ല്‍ കൊച്ചി സംസ്ഥാനത്ത് 45 അംഗ നിയമസഭ നിലവില്‍വന്നു. ഇതിലെ 30 അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. നിയമസഭ ബന്ധപ്പെട്ട വകുപ്പുകളുടെ ചുമതലയുമുളള ഒരു മന്ത്രിയെ നിയമിച്ച് 1930 ല്‍ ഒരു ദ്വിഭരണസര്‍ക്കാരിനും കൊച്ചിയില്‍ രൂപം നല്‍കി. അമ്പതംഗ സഭയില്‍ 38 പേര്‍ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. രാജഭരണ കാലത്ത് മന്ത്രിസഭ സര്‍ക്കാര്‍ രൂപീകരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായിരുന്നു കൊച്ചി.1938 ല്‍ കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേറി. അമ്പാട്ടു ശിവരാമമേനോന്‍ ഗ്രാമവികസന മന്ത്രിയായി നിയമിക്കപ്പെട്ടെങ്കിലും ആ വര്‍ഷം ഓഗസ്റ്റില്‍ മരിച്ചു. തുടര്‍ന്ന് ഡോ.എ.ആര്‍.മേനോന്‍ തല്‍സ്ഥാനത്തെത്തിയെങ്കിലും 1942 ഫെബ്രുവരി 25 നു അവിശ്വാസ പ്രമേയം പാസായതോടെ രാജിവച്ചു. തുടര്‍ന്ന് വന്ന കൊച്ചിന്‍ കോണ്‍ഗ്രസിലെ ടി കെ നായര്‍ക്കു രണ്ടാംലോക മഹായുദ്ധത്തെ തുടര്‍ന്ന് മഹാരാജാവ് കൗണ്‍സില്‍ കാലാവധി നീട്ടി നല്‍കിയതിനാല്‍ 1945 ജൂലൈ 11 വരെ മന്ത്രിയായി തുടരാനായി.1941 ജനുവരി 26 ന് രൂപമെടുത്ത കൊച്ചി രാജ്യ പ്രജാമണ്ഡലം പാര്‍ട്ടിക്കും നിയമസഭ ചരിത്രത്തില്‍ അദ്വിതീയമായ സ്ഥാനമാണുളളത്. 1945 ലെ തിരഞ്ഞെടുപ്പില്‍ 19 ല്‍ 12 സീറ്റു നേടിയ പ്രജാമണ്ഡലം പക്ഷേ മന്ത്രിസ്ഥാനത്തിനു അവകാശവാദമുന്നയിച്ചില്ല. നാഷണലിസ്റ്റ് സംഘത്തിലെ പറമ്പി ലോനപ്പനെ മന്ത്രിയായി രാജാവ് നിയമിച്ചു. പിന്നീട് അവിശ്വാസത്തിലൂടെ പറമ്പി ലോനപ്പന്‍ പുറത്തായപ്പോള്‍ പ്രജാമണ്ഡലത്തെ മന്ത്രിസ്ഥാനത്തേക്ക് ക്ഷണിച്ചെങ്കിലും ആ പദവി അവര്‍ നിരസിക്കുകയായിരുന്നു. 1946 ഓഗസ്റ്റ് 17 ന് ക്രമസമാധാനം, ധനകാര്യവകുപ്പുകള്‍ ഒഴികെയുളള വകുപ്പുകള്‍ ജനകീയ മന്ത്രിമാര്‍ക്ക് നല്‍കുമെന്ന് മഹാരാജാവ് പ്രഖ്യാപിച്ചു. ഇതേതുടര്‍ന്ന് സഹോദരന്‍ അയ്യപ്പന്‍, ടി.കെ. നായര്‍, പനമ്പിളളി ഗോവിന്ദമേനോന്‍, സി.ആര്‍. ഇയ്യുണ്ണി എന്നിവരംഗങ്ങളായി മന്ത്രിസഭ നിലവില്‍ വന്നു. പിന്നീട് ക്രമസമാധാനവും ജനകീയ മന്ത്രിസഭയ്ക്ക് നല്‍കി. തൊഴില്‍ തര്‍ക്കങ്ങളിലും ജനകീയ സമരങ്ങളിലും ആദ്യന്തര മന്ത്രി ടി.കെ നായര്‍ പോലീസിനെ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ മറ്റു മൂന്ന് മന്ത്രിമാരും മന്ത്രിസഭയില്‍ നിന്നു രാജിവയ്ക്കുകയും താമസിയാതെ രാജാവ് കൗണ്‍സില്‍ പിരിച്ചുവിടുകയും ചെയ്തു.

നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 24,26,195 വോട്ടര്‍മാര്‍; പുരുഷന്മാരേക്കാള്‍ 46833 വനിത വോട്ടര്‍മാര്‍ കൂടുതല്‍



കൊച്ചി: ഈ മാസം ഒന്നിനു 18 വയസ് തികഞ്ഞവരെ ഉള്‍പ്പെടുത്തി പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരം ജില്ലയില്‍ 24,26,195 വോട്ടര്‍മാരാണുള്ളത്. ഇതില്‍ പുരുഷവോട്ടര്‍മാര്‍ 1189681ഉം വനിത വോട്ടര്‍മാര്‍ 1236514 ഉം ആണ്. 46833 വനിത വോട്ടര്‍മാര്‍ പുരുഷന്മാരേക്കാള്‍ കൂടുതലായുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന ഏപ്രില്‍ 22വരെ പട്ടികയില്‍ പേരു ചേര്‍ക്കാമെന്നതിനാല്‍ അന്തിമകണക്കില്‍ മാറ്റമുണ്ടാകും. നിലവിലെ കണക്കനുസരിച്ച് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് പിറവത്താണ്. ആകെയുള്ള 197100 വോട്ടര്‍മാരില്‍ പുരുഷന്മാര്‍ 95529 ഉം വനിതകള്‍ 101571 ഉം ആണ്. ജില്ലയില്‍ 14 മണ്ഡലങ്ങളിലേയും പുരുഷ-വനിത വോട്ടര്‍മാരില്‍ കൂടുതലുള്ളതും ഇവിടെയാണ്.
ജില്ലയില്‍ ഏറ്റവും കുറവുള്ള മണ്ഡലം എറണാകുളമാണ്. ആകെ 150583 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഇതില്‍ 73770 പുരുഷന്മാരും 76813 വനിതകളും ഉള്‍പ്പെടുന്നു. കൂടുതല്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം തൃപ്പൂണിത്തുറയ്ക്കാണ്. 193081 വോട്ടര്‍മാരുള്ള ഇവിടെ പുരുഷവോട്ടര്‍മാര്‍ 93623 ഉം വനിത വോട്ടര്‍മാര്‍ 99458 ഉം ആണ്. കുറവ് വോട്ടര്‍മാരുള്ള മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനം കോതമംഗലത്തിനാണ്. 155976 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 78232 പുരുഷന്മാരും 77744 വനിതകളുമാണ്. 


 വോട്ടര്‍മാരുടെ നിയോജകമണ്ഡലം തിരിച്ചുള്ള കണക്ക് ചുവടെ. പെരുമ്പാവൂര്‍: പുരുഷന്‍-84218, സ്ത്രീ-85146, ആകെ-169364; അങ്കമാലി: പുരുഷന്‍- 80495, സ്ത്രീ- 80694, ആകെ-161189; ആലുവ: പുരുഷന്‍- 85118, സ്ത്രീ- 87362, ആകെ- 172480; കളമശേരി: പുരുഷന്‍-90412, സ്ത്രീ-95658, ആകെ-186070; പറവൂര്‍: പുരുഷന്‍-91110, സ്ത്രീ-97509, ആകെ-188619; വൈപ്പിന്‍: പുരുഷന്‍-78697, സ്ത്രീ-83052, ആകെ-161749
കൊച്ചി: പുരുഷന്‍- 82070, സ്ത്രീ-86558, ആകെ-168628; തൃപ്പൂണിത്തുറ- പുരുഷന്‍-93623, സ്ത്രീ-99458, ആകെ-193081; എറണാകുളം: പുരുഷന്‍-73770, സ്ത്രീ-76813, ആകെ-150583; തൃക്കാക്കര: പുരുഷന്‍- 85596, സ്ത്രീ-90772, ആകെ-176368; കുന്നത്തുനാട്- പുരുഷന്‍-84059, സ്ത്രീ-86268, ആകെ-170327.
പിറവം: പുരുഷന്‍-95529, സ്ത്രീ-101571, ആകെ-197100; മുവാറ്റുപുഴ: പുരുഷന്‍-86752, സ്ത്രീ-87909, ആകെ-174661; കോതമംഗലം: പുരുഷന്‍-78232, സ്ത്രീ-77744, ആകെ-155976.

സ്റ്റാഫ് ലിസ്റ്റ് നല്‍കാത്തവര്‍ക്കെതിരെ നടപടി



വരണാധികാരികള്‍ക്കുള്ള പരിശീലനം മാറ്റി വച്ചു

കൊച്ചി: തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ വരണാധികാരികള്‍ക്ക് (ഇന്ന്) മാര്‍ച്ച് 15 ന് നടത്താനിരുന്ന പരിശീലനം മാര്‍ച്ച് 17 ലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. രാഷ്ട്രീയ കക്ഷികളുടെ യോഗവും അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.


ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി

കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. അനധികൃതമായി പതിപ്പിച്ചിരിക്കുന്ന പോസ്റ്ററുകള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അരൂര്‍ മുതല്‍ കറുകുറ്റി വരെ നാഷ്ണല്‍ ഹൈവേയ്ക്ക് ഇരുവശവും, ഉള്‍പ്രദേശങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മതിലുകള്‍  മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലായി സ്ഥാനാര്‍ത്ഥികളെ പ്രകീര്‍ത്തിക്കുന്നതോ, അപകീര്‍ത്തിപ്പെടുത്തുന്നതും അടക്കം എല്ലാ പോസ്റ്ററുകളും ബാനറുകളും മൂന്നു ദിവസത്തിനുള്ളില്‍ നീക്കം ചെയ്തില്ലെങ്കില്‍ ബന്ധപ്പെട്ട വ്യക്തികള്‍ക്കോ അധികാരികള്‍ക്കോ എതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും. 

സ്റ്റാഫ് ലിസ്റ്റ് നല്‍കാത്തവര്‍ക്കെതിരെ നടപടി

കൊച്ചി:  തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് ഹാജരാകേണ്ട ജീവനക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കാത്ത സ്ഥാപന മേധാവികള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമമനുസരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇരുപത്തയ്യായിരത്തോളം ജീവനക്കാരുടെ സേവനമാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ജീവനക്കാരെ ഡ്യൂട്ടി അനുസരിച്ച് ക്രമീകരിക്കണമെങ്കില്‍ ലിസ്റ്റ് അടിയന്തിരമായി ലഭിക്കേണ്ടതുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
 

എം.സി.എം.സി പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ  പ്രവര്‍ത്തനങ്ങള്‍  വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി രൂപീകരിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല കണ്‍വീനറുമായ കമ്മറ്റിയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍ റോയ്, പി.ഐ.ബി ഡപ്യൂട്ടി ഡയറക്ടര്‍ തോമസ്, ഡി.എ.വി.പി ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ കെ. എ ബീന, റിട്ട. അസിസ്റ്റന്റ് സ്റ്റേഷന്‍ ഡയറക്ടര്‍ എന്‍. കെ സെബാസ്റ്റിന്‍, കെ.എസ് മൊഹിയുദ്ദീന്‍ എന്നിവരാണ് അംഗങ്ങള്‍. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റി വിലയിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും. പെയ്ഡ് ന്യൂസ് അടക്കമുള്ളവ കമ്മിറ്റിയുടെ അധികാരപരിധിയില്‍ വരും. 

14-ാം കേരള നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പ്

ഇനി വരുന്നത് 14-ാം നിയമസഭ; 15-ാം
കൊച്ചി: 14-ാം കേരള നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പിനാണ് മെയ് 16ന് വേദിയൊരുങ്ങുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് 15-ാം തവണയാണ് നടക്കുന്നത്. ഒന്നാം മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് 1965 ലും രണ്ടാം മണ്ഡല പുന:ക്രമീകരണത്തെ തുടര്‍ന്ന് 1977 ലും ജനവിധി നിര്‍ണയിച്ച കേരളം മൂന്നാം മണ്ഡല പുന:സംഘടനയെ തുടര്‍ന്നുളള  രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിനാണ്  തയാറെടുക്കുന്നത്. 
1965 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് സഭ രൂപീകരിക്കാതെ തന്നെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം  ഏര്‍പ്പെടുത്തുകയായിരുന്നു. അതുകൊണ്ടുതന്നെ ആ തിരഞ്ഞെടുപ്പിലെ വിജയികള്‍ക്ക് എം.എല്‍.എ മാരാകാനും കഴിഞ്ഞില്ല. നിയമസഭയുടെയും തിരഞ്ഞെടുപ്പുകളുടെയും എണ്ണത്തില്‍ വ്യത്യാസം വരാന്‍ കാരണമായത് 1965 ലെ വോട്ടെടുപ്പാണ്. 
1957 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 11 വരെയായി നടന്ന ഒന്നാം നിയമസഭ തിരഞ്ഞെടുപ്പില്‍  വിജയം നേടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ അഞ്ചിന് മന്ത്രിസഭ രൂപീകരിച്ചു.  ബാലറ്റിലൂടെ അധികാരമേറിയ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു അത്. വിമോചനസമരത്തെ തുടര്‍ന്നുളള അന്തരീക്ഷത്തില്‍ 1959 ജൂലൈ 31 ന് ആദ്യ കേരള മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. 
1960 ഫെബ്രുവരി ഒന്നിനാണ് രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ്, പി എസ് പി, മുസ്‌ലീം ലീഗ് ഉള്‍പ്പെടെയുളള കക്ഷികള്‍ ഒരുവശത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മറുവശത്തുനിന്നും നടത്തിയ പോരാട്ടത്തില്‍ പി എസ്പി നേതാവ് പട്ടം താണുപിളള മുഖ്യമന്ത്രിയായും കോണ്‍ഗ്രസ് നേതാവ് ആര്‍ ശങ്കര്‍ ഉപമുഖ്യമന്ത്രിയായും സര്‍ക്കാര്‍ രൂപംകൊണ്ടു. 1962 സെപ്തംബര്‍ 25 ന് പഞ്ചാബ് ഗവര്‍ണറായി നിയമിതനായതിനെ തുടര്‍ന്ന് പട്ടം താണുപിളള മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കുകയും ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു. 
1964 സെപ്തംബറില്‍ ഭരണപക്ഷത്തുണ്ടായ ഭിന്നതയെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് രൂപംകൊളളുകയും നിയമസഭയില്‍ ശങ്കര്‍ മന്ത്രിസഭയ്ക്ക് എതിരായ അവിശ്വാസ പ്രമേയം പാസാവുകയും ചെയ്തു.  സംസ്ഥാനം വീണ്ടും രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായി. 1965 മാര്‍ച്ച് നാലിന് നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. 1964 ല്‍  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് നടന്ന ആ തിരഞ്ഞെടുപ്പില്‍ മിക്ക കക്ഷികളും ഒറ്റയ്ക്കാണ് മത്സരിച്ചത്. 40 സീറ്റ് നേടി സി പി എം ഏറ്റവും വലിയ ഒറ്റ കക്ഷിയായി. കോണ്‍ഗ്രസ് 36 ഉം കേരള കോണ്‍ഗ്രസ് 23 ഉം സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി 13 ഉം മുസ്ലീം ലീഗ് ആറും, സി.പി.ഐ മൂന്നും, സ്വതന്ത്രര്‍ 12 ഉം സീറ്റ് നേടി. മന്ത്രിസഭ രൂപീകരണം അസാധ്യമായ സാഹചര്യത്തില്‍ മാര്‍ച്ച് 25 ന് വീണ്ടും രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. വിജയികള്‍ക്കൊന്നും എം എല്‍ എ മാരാകാന്‍ കഴിഞ്ഞില്ല. 
1967 മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സി പി എം ന്റെ നേതൃത്വത്തിലുളള സപ്തകക്ഷി മുന്നണിക്ക് വന്‍ ഭൂരിപക്ഷം ലഭിച്ചു. ഇ എം എസ് മാര്‍ച്ച് ആറിന് വീണ്ടും മുഖ്യമന്ത്രിയായി. മുന്നണിയിലുണ്ടായ ഭിന്നതകളെ തുടര്‍ന്ന് 1969 ഒക്‌ടോബര്‍ 24 ന് മന്ത്രിസഭ രാജിവച്ചു. കോണ്‍ഗ്രസിന്റെ പുറത്തുനിന്നുളള പിന്തുണയോടെ സി പി ഐ നേതാവ് സിഅച്യുതമേനോന്റെ നേതൃത്വത്തില്‍ 1969 നവംബര്‍ ഒന്നിന് പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നു. രാജ്യസഭാംഗമായിരുന്ന മേനോന്‍ 1970 ഏപ്രില്‍ 21 ന് കൊട്ടാരക്കരയില്‍ നടന്ന ഉപ തിരഞ്ഞെടുപ്പിലൂടെ നിയമസഭാംഗമായി. ഘടകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലുണ്ടായ ഭിന്നതയെ തുടര്‍ന്ന് 1970 ആഗസ്റ്റ് ഒന്നിന് മന്ത്രിസഭ രാജിവച്ചു. സംസ്ഥാനം വീണ്ടും രാഷ്ട്രപതി ഭരണത്തിലായി. 
1970 സെപ്തംബര്‍ 17  ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുളള 133 ല്‍ 79 സീറ്റ് നേടി സി.അച്യുതമേനോന്റെ നേതൃത്വത്തിലുളള മന്ത്രിസഭ  വീണ്ടും അധികാരമേറ്റു. 1971 സെപ്തംബറില്‍ കോണ്‍ഗ്രസും 1975 ഡിസംബറില്‍ കേരളാ കോണ്‍ഗ്രസും മന്ത്രിസഭയില്‍ പങ്കാളിയായി. സംസ്ഥാനത്ത് ആദ്യമായി കാലാവധി പൂര്‍ത്തിയാക്കിയ ആ സര്‍ക്കാരിന് അടിയന്തരാവസ്ഥയെ തുടര്‍ന്ന് 1977 മാര്‍ച്ച് വരെ കാലാവധി നീട്ടിക്കിട്ടി. 
1977 മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുളള 140 ല്‍ 111 സീറ്റും കോണ്‍ഗ്രസ് നേതൃത്വത്തിലുളള ഐക്യമുന്നണിക്ക് ലഭിച്ചു. മാര്‍ച്ച് 25 ന് മുഖ്യമന്ത്രിയായി അധികാരമേറിയ കെ കരുണാകാരന് രാജന്‍ കേസിനെ തുടര്‍ന്ന് ഏപ്രില്‍ 25 ന് രാജിവയ്‌ക്കേണ്ടി വന്നു. ഏപ്രില്‍ 27 ന് പുതിയ മുഖ്യമന്ത്രിയായി എ കെ ആന്റണി ചുമതലയേറ്റു. ആ വര്‍ഷം ഒക്‌ടോബര്‍ 22 ന് കഴക്കൂട്ടത്തു നിന്നും ഇടത് സ്വതന്ത്രന്‍ പിരപ്പന്‍കോട് ശ്രീധരന്‍ നായരെ പരാജയപ്പെടുത്തി ആന്റണി നിയമസഭാംഗത്വം നേടി. എന്നാല്‍ 1978 ഒക്‌ടോബര്‍ 27 ന് ചിക്കമംഗളൂരില്‍ ഇന്ദിരാഗാന്ധിക്ക് തന്റെ കോണ്‍ഗ്രസ് (യു) പാര്‍ട്ടി പിന്തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ച് ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. 
1978 ഒക്‌ടോബര്‍ 29 ന് സി പി ഐ നേതാവ് പി കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. എന്നാല്‍ ഇടതുപക്ഷ ഐക്യം യാഥാര്‍ഥ്യമാക്കാനായി അദ്ദേഹം 1979 ഒക്‌ടോബര്‍ ഏഴിന് മുഖ്യമന്ത്രിപദം രാജിവച്ചു. ഒക്‌ടോബര്‍ 12 ന് മുസ്ലീംലീഗ് നേതാവ് സി എച്ച് മുഹമ്മദുകോയ മുഖ്യമന്ത്രിയായി. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതു വഴി 1979 ഡിസംബര്‍ ഒന്നിന് അദ്ദേഹം രാജിവച്ചു. വീണ്ടും രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. ഏറ്റവും കൂടുതല്‍ മുഖ്യമന്ത്രിമാര്‍ സാക്ഷ്യം വഹിച്ച നിയമസഭയായിരുന്നു അത്. നാല് പേര്‍. ഏറ്റവും കുറച്ചു കാലം മുഖ്യമന്ത്രിയായ റിക്കോര്‍ഡ് സി എച്ച് മുഹമ്മദ് കോയക്കാണ്. 51 ദിവസം.
1980 ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്(യു) കൂടി ഉള്‍പ്പെടുന്ന സി പി എം മുന്നണി മന്ത്രിസഭ 93 സീറ്റ് നേടിയാണ്  അധികാരത്തിലെത്തിയത്. ജനുവരി 25 ന് ഇ കെ നായനാരുടെ നേതൃത്വത്തിലുളള മന്ത്രിസഭ ചുമതലയേറ്റു. കോണ്‍ഗ്രസ്(യു), കേരള കോണ്‍ഗ്രസ് (എം) കക്ഷികള്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് 1981 ഒക്‌ടോബര്‍ 20 ന് മന്ത്രിസഭ രാജിവച്ചു. ഡിസംബര്‍ 28 ന് കെകരുണാകരന്റെ നേതൃത്വത്തില്‍ ബദല്‍ മന്ത്രിസഭ അധികാരത്തില്‍ വന്നു. ഇരുപക്ഷത്തും തുല്യഅംഗങ്ങളായതിനാല്‍ സ്പീക്കര്‍ എ സി ജോസിന്റെ കാസ്റ്റിംഗ് വോട്ട് വഴിയാണ് സര്‍ക്കാര്‍ പിടിച്ചു നിന്നത്. ലോനപ്പന്‍ നമ്പാടന്‍ പിന്തുണ പിന്‍വലിച്ചതോടെ 1982 മാര്‍ച്ച് 17 ന് സര്‍ക്കാര്‍ നിലംപൊത്തി. വീണ്ടും രാഷ്ട്രപതി ഭരണമായി.
1982 മെയ് 19 ന് നടന്ന തിരഞ്ഞെടുപ്പില്‍ 77 സീറ്റു നേടി കെ കരുണാകരന്റെ നേതൃത്വത്തില്‍ യു ഡി എഫ് മന്ത്രിസഭ അധികാരമേറ്റു. കോണ്‍ഗ്രസ് ഐ, കോണ്‍ഗ്രസ് എ കക്ഷികള്‍ ലയിച്ചത് ഈഘട്ടത്തിലാണ്. ഈ നിയമസഭ മുതലാണ് കേരളത്തില്‍ രാഷ്ട്രീയ സ്ഥിരത ദൃശ്യമായി തുടങ്ങിയത്.
1987 മാര്‍ച്ച് 23 ന് നടന്ന തിരഞ്ഞെടുപ്പില്‍ 78 സീറ്റ് നേടി ഇ കെ നായനാര്‍ നേതൃത്വം നല്‍കുന്ന എല്‍ ഡി എഫ് മന്ത്രിസഭ അധികാരമേറ്റു. കാലാവധി തീരുന്നതിനു മുന്‍പ് 91 മെയില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം അസംബ്ലിയിലേക്കും തിരഞ്ഞെടുപ്പ് നടത്താനായി നിയമസഭ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ മെയ് 23 ന് നിശ്ചയിച്ച ആ തിരഞ്ഞെടുപ്പ് രാജീവ് ഗാന്ധി കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജൂണിലാണ് നടന്നത്. യു.ഡി.എഫ് വിജയം കണ്ട ആ  തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ജൂണ്‍ 24 ന് കെ കരുണാകരന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. ഐഎസ് ആര്‍ ഒ കേസിനെ തുടര്‍ന്ന് മുന്നണിയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കരുണാകാരന്‍ രാജിവച്ചതുമൂലം 95 മാര്‍ച്ച് 22 ന് എ കെ ആന്റണി മുഖ്യമന്ത്രി പദമേറ്റു. തിരൂരങ്ങാടിയില്‍ നിന്ന് ഡോ.എന്‍ എ കരീമിനെ പരാജയപ്പെടുത്തി അദ്ദേഹം നിയമസഭാംഗമായി. 
1996 മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് അധികാരം തിരിച്ചു പിടിച്ചു. മെയ് 20 ന് മുഖ്യമന്ത്രിപദമേറ്റ ഇ.കെ.നായനാര്‍ തലശേരി ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭാംഗമായി. 2001 മെയ് 10 ന് 11-ാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടി എ കെ ആന്റണിയുടെ നേതൃത്വത്തില്‍ യു ഡി എഫ് വീണ്ടും ഭരണത്തിലെത്തി. 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ആ വര്‍ഷം ആഗസ്റ്റ് 29 ന് അദ്ദേഹം മുഖ്യമന്ത്രിപദം ഒഴിഞ്ഞു. ആഗസ്റ്റ് 31 ന് ഉമ്മന്‍ചാണ്ടി പകരം മുഖ്യമന്ത്രിയായി. 
2006 ഏപ്രിലില്‍ 12-ാം നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 98 സീറ്റുനേടി എല്‍ ഡി എഫ് അധികാരം തിരിച്ചു പിടിച്ചു. മെയ് 18 ന് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍അധികാരമേറ്റു. 2011ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇഞ്ചോടിച്ചു പോരാട്ടമാണ് നടന്നത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ 70-70 എന്നതായിരുന്നു ഇരുമുന്നണികളുടെയും ലീഡ് നില. എന്നാല്‍ ഒടുവില്‍ ഫലപ്രഖ്യാപനം പൂര്‍ത്തിയാകുമ്പോള്‍ 72 സീറ്റില്‍ യു.ഡി.എഫും 68 സീറ്റില്‍ എല്‍.ഡി.എഫും വിജയം കണ്ടെത്തി. വീണ്ടും കേരളം യു.ഡി.എഫ്. മന്ത്രിസഭയ്ക്ക് സാക്ഷികളായി. 
സര്‍ക്കാര്‍ അധികാരത്തിലെത്തി ഏറെ കഴിയും മുമ്പ് മന്ത്രി ടി.എം. ജേക്കബിന്റെ വിയോഗമുണ്ടായി. തുടര്‍ന്ന് പിറവത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അനുപ് ജേക്കബ് വിജയിച്ചു. താമസിയാതെ എല്‍.ഡി.എഫില്‍ നിന്ന് വി.ഡി.സെല്‍വരാജ് യു.ഡി.എഫിലേക്കു മാറിയതോടെ ഉപതിരഞ്ഞെടുപ്പു നടന്ന നെയ്യാറ്റിങ്കരയില്‍ നിന്ന് അദ്ദേഹം തന്നെ വിജയിച്ചതോടെ യു.ഡി.എഫ്. അംഗബലം 73 ആയി ഉയര്‍ന്നു. പിന്നീട് ആര്‍.എസ്.പി.പാര്‍ട്ടികള്‍ ഒന്നായതോടെ രണ്ട് എം.എല്‍.എ.മാര്‍ കൂടി യു.ഡി.എഫ്.പക്ഷത്തേക്കുവന്ന് അംഗബലം 75 ആയി ഉയര്‍ന്നു. തുടര്‍ന്ന് സ്പീക്കറായിരുന്നു ജി.കാര്‍ത്തികേയന്റെ നിര്യാണത്തെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ ശബരിനാഥ് തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ സര്‍ക്കാര്‍ ചീഫ് വിപ്പ് പദവി അലങ്കരിച്ചിരുന്ന പി.സി.ജോര്‍ജിനെതിരെ അയോഗ്യത കേസുണ്ടായി. അദ്ദേഹം അയോഗ്യനാക്കപ്പെടും മുമ്പ് രാജിവച്ചൊഴിഞ്ഞു. തുടര്‍ന്ന് അവസാനനിയമസഭ സമ്മേളനം പിരിയുംമുമ്പ് ആര്‍.എസ്.പി.യിലെ കോവൂര്‍ കുഞ്ഞുമോനും യു.ഡി.എഫില്‍ നിന്നും എം.എല്‍.എ. സ്ഥാനവും രാജിവച്ചതോടെ വീണ്ടും യു.ഡി.എഫിന് 73 അംഗങ്ങളായി. 
14-ാം നിയമസഭയെ തിരഞ്ഞെടുക്കാന്‍  മെയ് 16ന് നടക്കുന്നത് 15-ാമത്തെ അസംബ്ലി തിരഞ്ഞെടുപ്പാണ്. കേരള നിയമസഭകളില്‍ ഏറ്റവും കൂടുതല്‍  കാലയളവുണ്ടായിരുന്നത് 1970 ല്‍ നിലവില്‍ വന്ന നാലാം സഭയ്ക്കാണ്. ഏകദേശം ഏഴ് വര്‍ഷത്തോളം. ഏറ്റവും കുറവുകാലം നിലനിന്നത് 1980 ലെ ആറാം സഭയാണ്. ഏതാണ്ട് രണ്ടേകാല്‍ വര്‍ഷത്തില്‍ താഴെ മാത്രം. ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നത് ഇകെനായനാരാണ്. ഏകദേശം 11 വര്‍ഷത്തോളം. ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായത് സി എച്ച് മുഹമ്മദ് കോയയും. ഏതാണ്ട് രണ്ടു മാസത്തില്‍ താഴെയും.