പൊതു നിരത്തുകളില്‍ തിരഞ്ഞെടുപ്പുചിഹ്നങ്ങള്‍ പതിക്കരുത്: ജില്ലാ കളക്ടര്‍
കൊച്ചി: പൊതു
നിരത്തുകളില്‍ തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട സന്ദേശങ്ങളോ ചിഹ്നങ്ങളോ
വരയ്ക്കുന്നതും എഴുതുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും ഇത്തരം
പ്രവൃത്തികള്‍ ചെയ്താല്‍ ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും
രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ജില്ല തിരഞ്ഞെടുപ്പ്
ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍
സ്ഥാപിച്ചിട്ടുള്ള സ്ഥിരം കൊടിമരങ്ങളിലും സ്മാരക സ്തൂപങ്ങളിലും തിരഞ്ഞെടുപ്പു
സംബന്ധമായ പരസ്യങ്ങളോ ചിത്രങ്ങളോ സന്ദേശങ്ങളോ പ്രദര്‍ശിപ്പിക്കുന്നതു
ശിക്ഷാര്‍ഹമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ്
പെരുമാറ്റച്ചട്ടം:
ഭരണനേട്ടങ്ങളുടെ പരസ്യങ്ങള്‍
പ്രദര്‍ശിപ്പിക്കരുത്
കൊച്ചി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം
നിലവിലുള്ളതിനാല്‍ സര്‍ക്കാര്‍ ചെലവില്‍ മന്ത്രിമാരുടേയോ സര്‍ക്കാരിന്‍േറയോ
ഭരണനേട്ടങ്ങള്‍ വിവരിക്കുന്ന ഒരു പരസ്യവും മാധ്യമങ്ങളോ തീയറ്ററുകളോ
പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍
എം.ജി.രാജമാണിക്യം അറിയിച്ചു. പരസ്യപ്രദര്‍ശനം സംബന്ധിച്ച കരാര്‍ കാലാവധി
അവസാനിച്ചിട്ടില്ലെങ്കിലും ഇവ പ്രദര്‍ശിപ്പിക്കരുത്. ഇത്തരത്തിലെ പരസ്യങ്ങള്‍
പ്രദര്‍ശിപ്പിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്താല്‍ അത്തരം മാധ്യമങ്ങള്‍ക്കും
സ്ഥാപനങ്ങള്‍ക്കും എതിരെ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍
അറിയിച്ചു.
സര്‍ക്കാര്‍ ഓഫീസുകളിലെ ഫ്ളക്സുകള്‍ നീക്കണം
കൊച്ചി:
സര്‍ക്കാര്‍ ഓഫീസുകളുടേയോ സ്ഥാപനങ്ങളുടേയോ പരിസരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള
സര്‍വീസ് സംഘടനകളുടെ ഫ്ളക്സുകളും ബാനറുകളും ബോര്‍ഡുകളും ഇതിനകം
നീക്കിയിട്ടില്ലെങ്കില്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ
ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം അറിയിച്ചു. ഇതിനുള്ള നടപടി
സ്വീകരിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട ഓഫീസുകളിലെ എസ്റ്റേറ്റ് ഓഫീസര്‍മാര്‍ക്കെതിരെ
നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു
വോട്ടര്‍
ബോധവത്കരണവുമായി
വോട്ടുവണ്ടി തിങ്കളാഴ്ച ഓടിത്തുടങ്ങും
കൊച്ചി:
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള
സ്വീപ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വോട്ടുവണ്ടി തിങ്കളാഴ്ച ഓടിത്തുടങ്ങും.
വൈകീട്ട് അഞ്ചിന് എറണാകുളം പെന്റ മേനകയില്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല
കളക്ടര്‍ എം.ജി.രാജമാണിക്യം വോട്ടുവണ്ടി ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലയിലെ എല്ലാ
നിയമസഭ മണ്ഡലങ്ങളിലും വോട്ടുവണ്ടി പര്യടനം നടത്തും.
സമ്മതിദാനാവകാശം
വിനിയോഗിക്കണമെന്ന സന്ദേശം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും
എത്തിക്കുന്നതിന്റെ ഭാഗമായാണ് വോട്ടര്‍ ബോധവത്കണ പ്രവര്‍ത്തനത്തിനായി വോട്ടുവണ്ടി
പര്യടനം നടത്തുന്നത്. ജില്ലയില്‍ വണ്ടിയോടൊപ്പം ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍ക്കായി തെരുവുനാടകവും അവതരിപ്പിക്കും. ജില്ലയിലെ പോളിംഗ് 80
ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
നിയമസഭ തെരഞ്ഞെടുപ്പിനുപയോഗിക്കുന്ന
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ പരിചയപ്പെടാന്‍ വോട്ടര്‍മാര്‍ക്ക്
അവസരമൊരുക്കുകയാണ് വോട്ടുവണ്ടിയുടെ മറ്റൊരു ലക്ഷ്യം. വോട്ടിംഗ് യന്ത്രത്തിന്റെ
പ്രവര്‍ത്തനം പരിചയപ്പെടുത്തുന്നതോടൊപ്പം അവര്‍ക്ക് വോട്ട് ചെയ്യാന്‍ പരിശീലനവും
നല്‍കും. എറണാകുളം, തൃക്കാക്കര നിയമസഭ മണ്ഡലങ്ങളില്‍ ഇലക്ട്രോണിക് വോട്ടിംഗ്
മെഷീനോടൊപ്പം പുതുതായി ഉപയോഗിക്കുന്ന വി.വി.പി.എ.ടി യന്ത്രങ്ങളിലും പരിശീലനം
നല്‍കും.
ഇതോടൊപ്പം വ്യാപകമായ രീതിയില്‍ പോസ്റ്റര്‍, സ്റ്റിക്കര്‍
പ്രചരണത്തിനും ജില്ല തിരഞ്ഞെടുപ്പ് വിഭാഗം ലക്ഷ്യമിടുന്നുണ്ട്. അവ അണിയറയില്‍
തയ്യാറായി വരികയാണ്. ഇതിനുപുറമെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പോളിങ് ശതമാനം കുറഞ്ഞ
മേഖലകളില്‍ പ്രത്യേക പ്രചരണവും ജില്ല കളക്ടറുടെ സംവാദവും സംഘടിപ്പിക്കും.
ഐ.ടി.പാര്‍ക്കുകള്‍, കോളേജ് കാമ്പസുകള്‍ എന്നിവ കേന്ദ്രീകരിച്ചും പ്രത്യേക പ്രചരണം
സംഘടിപ്പിക്കും.
ജില്ല തിരഞ്ഞെടുപ്പ് ഓഫീസും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും
ചേര്‍ന്നാണ് പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ഡപ്യൂട്ടി
കളക്ടര്‍ എസ്.രാജീവ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല
ഡപ്യൂട്ടി ഡയറക്ടര്‍ പി.ആര്.റോയി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍
വടുതല തുടങ്ങിയവര്‍ പങ്കെടുക്കും.
No comments:
Post a Comment