കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് ഏപ്രില്‍ 22 മുതല്‍ 29 വരെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ മാത്രമാണ് സമയം. ഞായറാഴ്ചയും പൊതു അവധി ദിനങ്ങളും ഒഴികെ എല്ലാ ദിവസങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ക്ക് തങ്ങളുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാവുന്നതാണ്. നിശ്ചിത തിയതിക്കുള്ളിലോ സമയത്തിനുള്ളിലോ ലഭിക്കാത്ത പത്രികകള്‍ സ്വീകരിക്കില്ല
സ്ഥാനാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്
കൊച്ചി: സ്ഥാനാര്‍ത്ഥി സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ ഉള്ള ആളായിരിക്കണം. നാല് പത്രികകള്‍ വരെ ഒരു സ്ഥാനാര്‍ത്ഥിക്കു സമര്‍പ്പിക്കാം. നിര്‍ദേശകനോ സ്ഥാനാര്‍ത്ഥിക്ക് നേരിട്ടോ പത്രിക സമര്‍പ്പിക്കാവുന്നതാണ്. നിശ്ചിത സമയത്തിനും തിയതിക്കുള്ളിലും പത്രിക സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കേതാണ്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിക്ക് ഒരു നിര്‍ദേശകനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍, സ്വതന്ത്രര്‍, അന്യ സംസ്ഥാനങ്ങളിലെ അംഗീകാരമുള്ള പാര്‍ട്ടികള്‍ എന്നിവര്‍ക്ക് പത്ത് നിര്‍ദേശകരും വേണം.
നിര്‍ദേശകന്‍ സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന മണ്ഡലത്തിലെ അംഗവും, സ്ഥാനാര്‍ത്ഥി കേരളത്തിലെ വോട്ടവകാശമുള്ള പൗരനുമായിരിക്കണം. പത്രികാ സമര്‍പ്പണത്തിനായി വരുന്ന സ്ഥാനാര്‍ത്ഥികളുടെ വാഹനങ്ങള്‍ 100 മീറ്റര്‍ ചുറ്റളവില്‍ പാര്‍ക്ക് ചെയ്യേതും അഞ്ച് പേര്‍ക്ക് വരെ സ്ഥാനാര്‍ത്ഥിയെ അനുഗമിക്കാവുന്നതുമാണ്. നാല് പത്രികകള്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് സമര്‍പ്പിക്കാമെങ്കിലും അതില്‍ ഒന്നെങ്കിലും അസല്‍ രേഖകളോടു കൂടി ആയിരിക്കണം.
സത്യവാങ്മൂലം നിര്‍ബന്ധമായും സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിക്കണം. പത്രിക സമര്‍പ്പിക്കുമ്പോള്‍ നല്‍കുന്ന ഫോട്ടോ ആറുമാസത്തിനുള്ളില്‍ എടുത്തതായിരിക്കണം. ഫോം 26 ലെ എല്ലാ കോളങ്ങളും നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതാണ്.
No comments:
Post a Comment