കൊച്ചി: ഈ മാസം ഒന്നിനു 18 വയസ് തികഞ്ഞവരെ ഉള്‍പ്പെടുത്തി പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരം ജില്ലയില്‍ 24,26,195 വോട്ടര്‍മാരാണുള്ളത്. ഇതില്‍ പുരുഷവോട്ടര്‍മാര്‍ 1189681ഉം വനിത വോട്ടര്‍മാര്‍ 1236514 ഉം ആണ്. 46833 വനിത വോട്ടര്‍മാര്‍ പുരുഷന്മാരേക്കാള്‍ കൂടുതലായുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന ഏപ്രില്‍ 22വരെ പട്ടികയില്‍ പേരു ചേര്‍ക്കാമെന്നതിനാല്‍ അന്തിമകണക്കില്‍ മാറ്റമുണ്ടാകും. നിലവിലെ കണക്കനുസരിച്ച് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് പിറവത്താണ്. ആകെയുള്ള 197100 വോട്ടര്‍മാരില്‍ പുരുഷന്മാര്‍ 95529 ഉം വനിതകള്‍ 101571 ഉം ആണ്. ജില്ലയില്‍ 14 മണ്ഡലങ്ങളിലേയും പുരുഷ-വനിത വോട്ടര്‍മാരില്‍ കൂടുതലുള്ളതും ഇവിടെയാണ്.
ജില്ലയില്‍ ഏറ്റവും കുറവുള്ള മണ്ഡലം എറണാകുളമാണ്. ആകെ 150583 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഇതില്‍ 73770 പുരുഷന്മാരും 76813 വനിതകളും ഉള്‍പ്പെടുന്നു. കൂടുതല്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം തൃപ്പൂണിത്തുറയ്ക്കാണ്. 193081 വോട്ടര്‍മാരുള്ള ഇവിടെ പുരുഷവോട്ടര്‍മാര്‍ 93623 ഉം വനിത വോട്ടര്‍മാര്‍ 99458 ഉം ആണ്. കുറവ് വോട്ടര്‍മാരുള്ള മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനം കോതമംഗലത്തിനാണ്. 155976 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 78232 പുരുഷന്മാരും 77744 വനിതകളുമാണ്.
വോട്ടര്‍മാരുടെ നിയോജകമണ്ഡലം തിരിച്ചുള്ള കണക്ക് ചുവടെ. പെരുമ്പാവൂര്‍: പുരുഷന്‍-84218, സ്ത്രീ-85146, ആകെ-169364; അങ്കമാലി: പുരുഷന്‍- 80495, സ്ത്രീ- 80694, ആകെ-161189; ആലുവ: പുരുഷന്‍- 85118, സ്ത്രീ- 87362, ആകെ- 172480; കളമശേരി: പുരുഷന്‍-90412, സ്ത്രീ-95658, ആകെ-186070; പറവൂര്‍: പുരുഷന്‍-91110, സ്ത്രീ-97509, ആകെ-188619; വൈപ്പിന്‍: പുരുഷന്‍-78697, സ്ത്രീ-83052, ആകെ-161749
കൊച്ചി: പുരുഷന്‍- 82070, സ്ത്രീ-86558, ആകെ-168628; തൃപ്പൂണിത്തുറ- പുരുഷന്‍-93623, സ്ത്രീ-99458, ആകെ-193081; എറണാകുളം: പുരുഷന്‍-73770, സ്ത്രീ-76813, ആകെ-150583; തൃക്കാക്കര: പുരുഷന്‍- 85596, സ്ത്രീ-90772, ആകെ-176368; കുന്നത്തുനാട്- പുരുഷന്‍-84059, സ്ത്രീ-86268, ആകെ-170327.
പിറവം: പുരുഷന്‍-95529, സ്ത്രീ-101571, ആകെ-197100; മുവാറ്റുപുഴ: പുരുഷന്‍-86752, സ്ത്രീ-87909, ആകെ-174661; കോതമംഗലം: പുരുഷന്‍-78232, സ്ത്രീ-77744, ആകെ-155976.
No comments:
Post a Comment