ഇ- അനുമതിയ്ക്ക് വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും പ്രതിനിധികള്‍ക്കും ആവശ്യമായ വിവിധ അനുമതികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ-അനുമതി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍, ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് ജാഥകള്‍, യോഗങ്ങള്‍, എന്നിവ സംഘടിപ്പിക്കുന്നതിനും ഹെലികോപ്ടറുകള്‍-ഹെലിപ്പാഡുകള്‍ എന്നിവ ഉപയോഗിക്കുന്നതിനും വേദികളും കമാനങ്ങളും ഒരുക്കുന്നതിനും വാഹനങ്ങളില്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നതിനുമാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്.
e-anumathi.kerala.gov.in എന്ന വെബ് പോര്‍ട്ടലിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ മേല്‍വിലാസം, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങളും ഏതുതരം അനുവാദമാണ് ആവശ്യമുള്ളതെന്നും നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം. ആവശ്യമായ അനുബന്ധരേഖകളും ഇതോടൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ എസ്എംഎസ് അലര്‍ട്ട് ലഭിക്കും.
തിരഞ്ഞെടുപ്പ് പ്രചരണത്തിന് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് അതത് നിയോജക മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫീസര്‍മാരും മറ്റുള്ളവയ്ക്ക് ഡിവൈഎസ്പിയുമാണ് അനുവാദം നല്‍കേണ്ടത്. ഇതിനു പുറമെ യോഗം നടത്തുന്നതിനുള്ള സ്ഥലത്തിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള അനുമതിയും ഹെലിപ്പാഡ്-ഹെലികോപ്ടര്‍ അനുമതിക്ക് ഫയര്‍ ആന്റ് റെസ്‌ക്യുവിന്റെ അനുമതിയും വേദികളും കമാനങ്ങളും ഒരുക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെയും അനുമതി വാങ്ങണം. ഒറ്റ അപേക്ഷയില്‍ എല്ലാ അനുമതിയും ലഭ്യമാക്കുന്ന ഏകജാലക സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവയുടെ പ്രവര്‍ത്തന ഏകോപനത്തിന് പ്രത്യേക ജില്ലാതല കമ്മിറ്റി പ്രവര്‍ത്തിയ്ക്കും. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിങ് കമ്മിറ്റി നേരിട്ട് പരിശോധിച്ച് നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇ-അനുമതി പോര്‍ട്ടല്‍ വഴി അപേക്ഷിക്കേണ്ടതില്ല.
No comments:
Post a Comment