കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള സ്വീപ് പദ്ധതിയുടെ ഭാഗമായുള്ള വോട്ടുവണ്ടി ഇന്ന് ആലുവ, കളമശേരി മേഖലയില്‍ പ്രചാരണം നടത്തും. രാവിലെ 10 ന് കലൂര്‍ ജംക്ഷനില്‍ നിന്നാരംഭിക്കുന്ന പ്രയാണം പാലാരിവട്ടം, എച്ച്എംടി ജംക്ഷന്‍, പ്രീമിയര്‍ കവല, പത്തടിപ്പാലം, ഇടപ്പള്ളി ടോള്‍, കൂനംതൈ, യൂണിവേഴ്‌സിറ്റി ജംക്ഷന്‍ എന്നിവടങ്ങളിലും ആലുവ ബസ് സ്റ്റാന്‍ഡ്, റെയില്‍ വേ സ്‌റ്റേഷന്‍ പരിസരം, ബാങ്ക് കവല, പമ്പ് കവല, ചൂണ്ടി, പ്രിയദര്‍ശിനി ഹാള്‍, പറവൂര്‍ കവല എന്നിവിടങ്ങളില്‍ പര്യടനം നടത്തും. ജില്ല തിരഞ്ഞെടുപ്പ് ഓഫീസും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്നാണ് പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
No comments:
Post a Comment