Wednesday, May 4, 2016

ജില്ലയിൽ ഡിഫേസ്‌മെന്റ് സ്‌ക്വാഡ് 2725 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു


കൊച്ചി: ജില്ലയിലെ 14 നിയമസഭ മണ്ഡലങ്ങളിൽ നിന്നുമായി 2725 പ്രചാരണ സാമഗ്രികൾ ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ 13 പോസ്റ്ററുകളും, അങ്കമാലി നിയോജക മണ്ഡലത്തിൽ 164 പോസ്റ്ററുകളും ആലുവയിൽ 41 പോസ്റ്ററുകളും ആറ് ബാനറുകളും 36 ഫ്‌ളെക്‌സ് ബോർഡുകളും ഉൾപ്പെടെ 81 പ്രചാരണ സാമഗ്രികളാണ് നീക്കം ചെയ്തത്. കളമശേരി നിയോജക മണ്ഡലത്തിൽ 64 പോസ്റ്ററുകളും 13 ബാനറുകളും ഉൾപ്പെടെ 77 സാമഗ്രികളും പറവൂർ നിയോജക മണ്ഡലത്തിൽ 56 പോസ്റ്ററുകളും 13 ഫ്‌ളെക്‌സ് ബോർഡുകളും ഉൾപ്പെടെ 69 പ്രചാരണ സാമഗ്രികളും നീക്കം ചെയ്തു. 
വൈപ്പിൻ മണ്ഡലത്തിൽ 235 പോസ്റ്ററുകളും ഒരു ബാനറും അഞ്ച് ഫ്‌ളെക്‌സ് ബോർഡുകളും ഉൾപ്പെടെ 241 സാമഗ്രികളും കൊച്ചി മണ്ഡലത്തിൽ 186 പോസ്റ്ററുകളും നാല് ഫ്‌ളെക്‌സ് ബോർഡുകളും ഉൾപ്പെടെ 190 സാമഗ്രികളും തൃപ്പൂണിത്തുറ മണ്ഡലത്തിൽ 102 പോസ്റ്ററുകളും 61 ബാനറുകളും 39 ഫ്‌ളെക്‌സ് ബോർഡുകളും ഉൾപ്പെടെ 202 സാമഗ്രികളും നീക്കം ചെയ്തു. 
എറണാകുളം മണ്ഡലത്തിൽ 189 പോസ്റ്ററുകളും, 98 ബാനറുകളും 54 ഫ്‌ളെക്‌സ് ബോർഡുകളും ഉൾപ്പെടെ 341 സാമഗ്രികളും തൃക്കാക്കരയിൽ 154 പോസ്റ്ററുകൾ, 81 ബാനറുകൾ, 69 ഫ്‌ളെക്‌സ് ബോർഡുകളും ഉൾപ്പെടെ 340 പ്രചാരണ വസ്തുക്കളും കുന്നത്തുനാട് മണ്ഡലത്തിൽ 61 പോസ്റ്ററുകളും, 41 ബാനറുകളും, 19 ഫ്‌ളെക്‌സ് ബോർഡുകളും ഉൾപ്പെടെ 121 പ്രചാരണ വസ്തുക്കളും പിറവം മണ്ഡലത്തിൽ 224 പോസ്റ്ററുകളും രണ്ട് ബാനറുകളും 11 ഫ്‌ളെക്‌സ് ബോർഡുകളും ഉൾപ്പെടെ 237 പ്രചാരണ വസ്തുക്കളും നീക്കി. 
മൂവാറ്റുപുഴയിൽ 89 പോസ്റ്ററുകളും 17 ഫ്‌ളെക്‌സ് ബോർഡുകളും ഉൾപ്പെടെ 106 വസ്തുക്കളും കോതമംഗലത്ത് 537 പോസ്റ്റുകളും രണ്ട്  ബാനറുകളും 38 ഫ്‌ളെക്‌സ് ബോർഡുകളും ഉൾപ്പെടെ 2115 പോസ്റ്ററുകളും, 292 ബാനറുകളും 318 ഫ്‌ളെക്‌സ് ബോർഡുകളും ഉൾപ്പെടെ 2725 പ്രചാരണ സാമഗ്രികളും സ്‌ക്വാഡ് നീക്കം ചെയ്തു

No comments:

Post a Comment