Wednesday, May 4, 2016

പട്ടികയില്‍ കൂടുതലായി പേര്‍ ചേര്‍ത്തത് 45320 വോട്ടര്‍മാര്‍



കൊച്ചി: ജില്ലയിലെ തിരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍പ്പട്ടികയില്‍ 14 നിയോജകമണ്ഡലങ്ങളിലായി 24,71,515 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 12,09314 പേര്‍ പുരുഷ വോട്ടര്‍മാരും 12,62,200 പേര്‍ സ്ത്രീ വോട്ടര്‍മാരുമാണ്. കഴിഞ്ഞ മാര്‍ച്ചിലെ കണക്കു പ്രകാരം ഇത് 2426195 (1189681 പുരുഷന്മാരും 1236514 സ്ത്രീകളും) ആയിരുന്നു. 45320 വോട്ടര്‍മാരാണ് കൂടുതലായി പട്ടികയില്‍ പേരുചേര്‍ത്തവര്‍.
പിറവം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 1,99,651 പേര്‍. ഇവിടെ 102981 സ്ത്രീ വോട്ടര്‍മാരും 96670 പുരുഷ വോട്ടര്‍മാരുമുണ്ട്. ജില്ലയില്‍ കൂടുതല്‍ സ്ത്രീ-പുരുഷ വോട്ടര്‍മാരുള്ളതും പിറവത്താണ്. ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് എറണാകുളം നിയോജക മണ്ഡലത്തിലാണ്. 78579 സ്ത്രീകളും 75305 പുരുഷന്മാരും ഉള്‍പ്പെടെ 1,53,884 വോട്ടര്‍മാരാണ് എറണാകുളത്തുള്ളത്. 
അന്തിമപട്ടികയിലെ വോട്ടര്‍മാരുടെ എണ്ണം മണ്ഡലം തിരിച്ച് ഇനിപ്പറയുന്നു: പെരുമ്പാവൂര്‍-1,72,897 (സ്ത്രീ-87171, പുരുഷന്‍-85726), അങ്കമാലി- 1,63,530 (സ്ത്രീ-82211, പുരുഷന്‍-81319), ആലുവ- 1,76,344 (സ്ത്രീ-89781, പുരുഷന്‍-86563), കളമശ്ശേരി- 1,90,374 (സ്ത്രീ-98076, പുരുഷന്‍-92298), പറവൂര്‍- 1,91,015 (സ്ത്രീ-98864, പുരുഷന്‍-92151), വൈപ്പിന്‍- 1,64,055 (സ്ത്രീ-84343, പുരുഷന്‍-79712), കൊച്ചി- 1,71,215 (സ്ത്രീ-87895, പുരുഷന്‍-83320), തൃപ്പൂണിത്തുറ- 1,98,003 (സ്ത്രീ-102185, പുരുഷന്‍-95818), തൃക്കാക്കര- 1,81,025 (സ്ത്രീ-93358, പുരുഷന്‍-87666), കുത്തുനാട്- 1,72,383 (സ്ത്രീ-87423, പുരുഷന്‍-84960), മൂവാറ്റുപുഴ- 1,77,765 (സ്ത്രീ-89627, പുരുഷന്‍-88138), കോതമംഗലം- 1,59,374 (സ്ത്രീ-79706, പുരുഷന്‍-79668). തൃക്കാക്കര മണ്ഡലത്തില്‍ ഒരു വോട്ടര്‍ ഭിന്നലിംഗത്തില്‍പ്പെടുന്നു.

No comments:

Post a Comment