കൊച്ചി: ജില്ലയില് തിരഞ്ഞെടുപ്പിനാവശ്യമായ വോട്ടിങ് യന്ത്രങ്ങള്‍ സജ്ജീകരിച്ച് സ്‌ട്രോങ് റൂമുകളിലേക്കു മാറ്റി. 2300 യന്ത്രങ്ങളാണ് ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലേക്കുമായി സജ്ജമാക്കിയിട്ടുള്ളത്. ജില്ലയിലെ ആകെ ബൂത്തുകള്‍ 2054 എണ്ണമാണ്. ബാക്കിയുള്ളവ കരുതല്‍ ശേഖരമായിരിക്കും. കനത്തകാവലില്‍ വിതരണകേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിട്ടുള്ള യന്ത്രങ്ങള്‍ ഇനി 15നു രാവിലെ വിതരണസമയത്തേ പുറത്തെടുക്കൂ.
വിവിധകേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ വരണാധികാരികള്‍, സഹവരണാധികാരികള്‍, തഹസില്‍ദാര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യന്ത്രങ്ങളുടെ സജ്ജീകരണം. ബാലറ്റുകള്‍ സജ്ജമാക്കുന്നതിന് സാക്ഷികളാകാന്‍ സ്ഥാനാര്‍ഥികളുടെ പ്രതിനിധികളും എത്തിയിരുന്നു. കണ്‍ട്രോള്‍ യൂണിറ്റില്‍ ദീര്‍ഘകാലം ചാര്‍ജുനില്‍ക്കുന്വ ബാറ്ററിയും ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ക്രമീകരിക്കുന്നതായിരുന്നു പ്രധാന ജോലി. ഇതിനുമുമ്പ് മുന്‍തിരഞ്ഞെടുപ്പിലെ ഡാറ്റകളും മെഷീനില്‍ നിന്ന് ഒഴിവാക്കി. ഇക്കുറി പതിവില്‍ നിന്ന് വിപരീതമായി ഓരോ മണ്ഡലത്തിലേയും ആകെ മെഷീനുകളില്‍ അഞ്ചു ശതമാനം മെഷീനുകളില്‍ 1000 വോട്ട് വീതം ചെയ്യിച്ച് മോക്ക് പോളും നടത്തിയശേഷമാണ് മെഷീന്‍ സജ്ജീകരണം പൂര്‍ത്തിയാക്കിയത്.
എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളില്‍ ഉപയോഗിക്കുന്ന വിവിപാറ്റ് മെഷീനും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് മണ്ഡലങ്ങളുടെ നിരീക്ഷകനായ എച്ച്. രാജേഷ് പ്രസാദ്, കളമശേരി, പറവൂര്‍, വൈപ്പിന്‍, തൃക്കാക്കര മണ്ഡലങ്ങളിലെ നിരീക്ഷകന്‍ സിദ്ദിഖ് എംഎ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം മണ്ഡല നിരീക്ഷകനായ നീരജ് സീംവാള്‍, പിറവം, മുവാറ്റുപുഴ, കോതമംഗലം മണ്ഡല നിരീക്ഷകയായ കന്‍വാള്‍ പ്രീത് ബ്രാര്‍ എന്നിവരും വിവിധ കേന്ദ്രങ്ങളിലെത്തി യന്ത്രസജ്ജീകരണ നടപടികള്‍ വിലയിരുത്തി.
No comments:
Post a Comment