Wednesday, May 4, 2016

ജില്ലയിലെ നിയമസഭ മണ്ഡലങ്ങളില്‍ അഞ്ചുവീതം മാതൃക പോളിങ് ബൂത്തുകള്‍



കൊച്ചി: ജില്ലയിലെ 14 നിയമസഭ മണ്ഡലങ്ങളിലും അഞ്ചുവീതം പോളിങ് ബൂത്തുകള്‍ ഈ തിരഞ്ഞെടുപ്പില്‍ മാതൃക പോളിങ് ബൂത്തുകളാകും. ഇതിലൊരു ബൂത്ത് വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന പോളിങ് ബൂത്തുകളുമായിരിക്കും. ഇത്തരത്തില്‍ മികച്ച ബൂത്ത് ഒരുക്കുന്ന വരണാധികാരിക്ക് പ്രത്യേക അവാര്‍ഡും ഉണ്ടാകുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം പറഞ്ഞു. കളക്‌ട്രേറ്റില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വരണാധികാരികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
മാതൃക പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് ഇരിപ്പടം, ടോയ്‌ലറ്റ് സൗകര്യം, കുടിവെള്ളം, ഹെല്‍പ്പ്ഡസ്‌ക്, റാമ്പ്, വീല്‍ചെയര്‍ എന്നിവ നിശ്ചയമായും ഇത്തരം കേന്ദ്രങ്ങളില്‍ ഒരുക്കും. ഇതിനുപുറമേ മാതൃക പോളിങ് ബൂത്തുകളില്‍ അവരുടെ ഇംഗിതമനുസരിച്ച് ആവശ്യമായ കൂടുതല്‍ സൗകര്യം ഒരുക്കാനും വരണാധികാരികള്‍ക്ക് കഴിയും. മാതൃകപോളിങ് ബൂത്തുകളേതെന്ന വരണാധികാരികളുടെ റിപ്പോര്‍ട്ടിന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. 
പെരുമ്പാവൂരില്‍ താന്നിപ്പുഴ അനിത വിദ്യാലയം, വേങ്ങൂര്‍ മാര്‍ കൗമ എച്ച്.എസ്.എസ്., പെരുമ്പാവൂര്‍ ആശ്രം ഹൈസ്‌കൂള്‍, കുറുപ്പംപടി എം.ജി.എം. എച്ച്.എസ്.എസ്., പുല്ലുവഴി ജയകേരളം എച്ച്.എസ്.എസ്. എന്നിവയാണ് മാതൃക ബൂത്തുകള്‍. അങ്കമാലിയില്‍ ഹോളി ഫാമിലി ഗേള്‍സ് എച്ച്.എസിലെ രണ്ടു ബൂത്തുകള്‍, നീലീശ്വരം എസ്.എന്‍.ഡി.പി. എച്ച്.എസ്., സെന്റ് ജോസഫ്‌സ് ലോവര്‍ പ്രൈമറി സ്‌കൂളിലെ രണ്ടു ബൂത്തുകള്‍ എന്നിവയാണ് മാതൃക പോളിങ് ബൂത്തുകള്‍. 
ആലുവ നിയോജകമണ്ഡലത്തില്‍ ചെങ്ങമനാട് ഗവ.എല്‍.പി.സ്‌കൂളിലെ 51, 52 ബൂത്തുകള്‍, ഗവ.എച്ച്.എസ്.എസിലെ 53, 54, 55 നമ്പര്‍ പോളിങ് ബൂത്തുകളാണ് മാതൃക ബൂത്തുകളാക്കുക. കളമശേരിയില്‍ ആലുവ സെറ്റില്‍മെന്റ് എല്‍.പി.എസിലെ 17-ാം നമ്പര്‍ ബൂത്ത്, കടുങ്ങല്ലൂര്‍ ജി.എച്ച്.എസിലെ 62, 63, 64  നമ്പര്‍ ബൂത്തുകള്‍, കൂനംതൈയിലെ തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫീസിലെ 127-ാം ബൂത്ത് എന്നിവയും പറവൂരില്‍ പറയകാട് ഗവ.എല്‍.പി.എസ്. 68-ാം ബൂത്ത്, പറവൂര്‍ ഗവ.എല്‍.പി.എസിലെ  91-ാം ബൂത്ത്, തായിക്കാട്ടുകര സൗത്ത് ഇസ്ലാമിക് നഴ്‌സറി സ്‌കൂളിലെ 120,121 ബൂത്തുകള്‍, വള്ളുവള്ളി ഗവ.യു.പി.സ്‌കൂളിലെ 124-ാം ബൂത്ത് എന്നിവയുമാണ് മാതൃകപോളിങ് ബൂത്തുകളാവുക. 
വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ ഗവ.ഗേള്‍സ് എല്‍.പി.എസിലെ 24-ാം ബൂത്ത്, ഭഗവതി വിലാസം ഹൈസ്‌കൂളിലെ 49-ാം ബൂത്ത്, ഗവ.ഹൈസ്‌കൂളിലെ 81-ാം ബൂത്ത്, ബോള്‍ഗാട്ടി സെന്റ് സെബാസ്റ്റ്യന്‍ യു.പി.എസിലെ 105-ാം ബൂത്ത്, പുതുവൈപ്പ് ജി.യു.പി.എസിലെ 129-ാം ബൂത്ത് എന്നിവയും കൊച്ചി മണ്ഡലത്തില്‍ ഗവ.യു.പി.എസിലെ 17-ാം ബൂത്ത്, ഹാജി ഈസ ഹാജി മൂസ സ്മാരക ഹൈസ്‌കൂളിലെ 36-ാം ബൂത്ത്, ഒ.എല്‍.സി.ജി.എച്ച്.എസിലെ 73-ാം ബൂത്ത്, കാട്ടിപ്പറമ്പ് സെന്റ് ജോസഫ്‌സ് ഗേള്‍സ് യു.പി.എസിലെ 107-ാം ബൂത്ത്, ഒ.എല്‍.എഫ്.ജി.എച്ച്.എസിലെ 141-ാം ബൂത്ത് എന്നിവയും മാതൃകബൂത്തുകളാകും.
തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തില്‍ പനങ്ങാട് ഉദയത്തുംവാതില്‍ ഗവ.യു.പി.എസിലെ 80-ാം ബൂത്ത്, ഉദയംപേരൂര്‍ സ്റ്റെല്ലമേരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 84, 90 നമ്പര്‍ ബൂത്തുകള്‍, പെരുമ്പടപ്പ് സെന്റ് ജൂലിയാന ഇംഗ്ലീഷ് സ്‌കൂളിലെ 139, 140 നമ്പര്‍ ബൂത്തുകള്‍ എന്നിവയും എറണാകുളത്ത് ചേരാനെല്ലൂര്‍ ഗവ.എല്‍.പി.എസിലെ 6, 7 നമ്പര്‍ ബൂത്തുകള്‍, എസ്.ആര്‍.വി.എല്‍.പി.എസിലെ 77,78,79 നമ്പര്‍ ബൂത്തുകള്‍ എന്നിവയും തൃക്കാക്കരയില്‍ വെണ്ണല ഗവ.എല്‍.പി.എസിലെ 35-ാം ബൂത്ത്, പൊന്നുരുന്നി ഗവ.എല്‍.പി.എസിലെ 64-ാം ബൂത്ത്, വൈറ്റില ടോക് എച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 76,77,78 നമ്പര്‍ പോളിങ് ബൂത്തുകളുമാണ് മാതൃകബൂത്തുകളാക്കുന്നത്. 
കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ മാതൃക പോളിങ് ബൂത്തുകളാക്കുന്നത് മോറക്കാല സെന്റ് മേരീസ് എച്ച്.എസ്.എസിലെ 88,89,90  നമ്പര്‍ ബൂത്തുകളും പെരിങ്ങാല ഐ.സി.ടി.സ്‌കൂളിലെ 94, 95 നമ്പര്‍ ബൂത്തുകളാണ്. പിറവം മണ്ഡലത്തില്‍ നാമക്കുഴി ഗവ.എച്ച്.എസ്.എസിലെ 92-ാം ബൂത്തും പിറവം ഗവ.ഹൈസ്‌കൂളിലെ 96, 97 നമ്പര്‍ ബൂത്തുകളും പിറവം എം.കെ.എം.എച്ച്.എസ്.എസിലെ 98-ാം ബൂത്തും, കക്കാട് ഗവ.യു.പി.എസിലെ 99-ാം ബൂത്തുമാണ് മാതൃക ബൂത്തുകളാക്കുക. 
മൂവാറ്റുപുഴ മണ്ഡലത്തില്‍ ഇലാഹിയ പബ്ലിക് സ്‌കൂളിലെ 35-ാം ബൂത്തും മൂവാറ്റുപുഴ ഗവ.ടൗണ്‍ യു.പി.സ്‌കൂളിലെ 36, 37 നമ്പര്‍ ബൂത്തുകളും നിര്‍മല ഹയര്‍ സെക്കന്ററി സ്‌കൂളിലെ 39, 40 നമ്പര്‍ ബൂത്തുകളുമാണ് മാതൃകസ്റ്റേഷനുകള്‍. കോതമംഗലത്ത് തട്ടേക്കാട് ഗവ.ഹരിജന്‍ വെല്‍ഫയര്‍ യു.പി.സ്‌കൂളിലെ 30-ാം ബൂത്തും കീരമ്പാറ സെന്റ് സ്റ്റീഫന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 46 -ാം ബൂത്തും കോതമംഗലം ഗവ.എല്‍.പി. ഫോര്‍ ഗേള്‍സിലെ 58 -ാം ബൂത്തും പനിപ്ര ബ്ലോസം ഇന്റര്‍നാഷണല്‍ സ്‌കൂളിലെ 89 -ാം ബൂത്തും ഇലങ്കവം ഗവ.എല്‍.പി.എസിലെ 111 -ാം ബൂത്തുമാണ് മാതൃക പോളിങ് ബൂത്തുകള്‍. 


No comments:

Post a Comment