Sunday, May 15, 2016

വനിതാ പോളിംഗ് ബൂത്തുകള്‍ വോട്ടെടുപ്പിനൊരുങ്ങി

പോളിങ് നിരീക്ഷണം
എസ്.എം.എസ്. വഴി

കൊച്ചി: ജില്ലയിലെ പോളിങ് നിരീക്ഷണത്തിന് പ്രത്യേക എസ്.എം.എസ്. സംവിധാനം നിലവില്‍ വന്നു. ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലുമായി വിന്യസിച്ചിട്ടുള്ള മൈക്രോ ഒബ്‌സര്‍വര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ഓരോ രണ്ടുമണിക്കൂര്‍ ഇടവേളയിലും സ്വീകരിക്കാന്‍ 14 മണ്ഡലത്തിലും ഓരോ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ വഴിയാകും വരണാധികാരികള്‍ വോട്ടിങിന്റെ പുരോഗതി നിരീക്ഷിച്ച് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ക്കും വിവിധ മണ്ഡലങ്ങളുടെ ചുമതലയുള്ള നിരീക്ഷകര്‍ക്കും നല്‍കുക.


വനിതാ പോളിംഗ് ബൂത്തുകള്‍ വോട്ടെടുപ്പിനൊരുങ്ങി

കൊച്ചി: തിരഞ്ഞെടുപ്പ് ജോലി ആദ്യമല്ലെങ്കിലും വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന പോളിങ് ബൂത്തെന്നത് ആദ്യമൊരു വെല്ലുവിളിയായി തോന്നിയെങ്കിലും പുരുഷന്മാരുടെ സഹായമില്ലാതെ തന്നെ ബൂത്ത് സജ്ജമാക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും തനിച്ചു ചെയ്യാന്‍ കഴിയുമെന്നതിന്റെ ധൈര്യം ഒന്നുവേറെ തന്നെയാണെന്ന് തെളിയിക്കുകയാണ് അഞ്ചുവനിതകള്‍ മാത്രമടങ്ങിയ എസ്.ആര്‍.വി. സ്‌കൂളിലെ 78-#ാ#ം ബൂത്തിലെ പോളിങ് ഉദ്യോഗസ്ഥര്‍. സുരക്ഷയ്ക്കുള്ള പൊലീസ് ഉള്‍പ്പടെ ആറു പേരും ഇവിടെ വനിതകള്‍ തന്നെ. വൈകീട്ട് തന്നെ ബൂത്തിലെത്തി പ്രാഥമിക നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയ സംഘം പിന്നീട് രാവിലെയുള്ള മോക്ക് പോള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായുള്ള പരിശീലനത്തിലാണ്. 
ഇവിടെ പ്രിസൈഡിങ്ങ് ഓഫീസറായ എപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.എസ്. ബിന്ദുവിനും ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കിലെ അസിസ്റ്റന്റ് മാനേജരായ മിനിയ്ക്കും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനിലെ ഐഷയ്ക്കും തിരഞ്ഞെടുപ്പു ജോലി ആദ്യമല്ല എന്നാല്‍ ഈ ബൂത്തിലെ ബാങ്കുദ്യോഗസ്ഥരായ എം.എസ്. ധന്യ, പ്രിയങ്കഗോപി എന്നിവര്‍ക്ക് പ്രായം 25ല്‍ താഴെ മാത്രം. വനിതകള്‍ മാത്രമുള്ള ബൂത്ത് ഒരുക്കുക ആദ്യം വെല്ലുവിളിയായി തോന്നിയിരുന്നു. ഇവിടെയെത്തി എല്ലാം ഭംഗിയായി ഒരുക്കിയെടുത്തപ്പോള്‍ ധൈര്യമായി എന്ന് പ്രിസൈഡിങ്ങ് ഓഫീസറായ ബിന്ദു പറയുന്നു. കണ്ടു പഴകിയ സ്‌ക്കൂള്‍ മുറിയിലൊരുക്കിയ സാധാരണ പോളിംഗ് ബൂത്തിനേക്കാള്‍ ഭംഗിയിലാണ് വനിത ഉദ്യോഗസ്ഥര്‍ ബൂത്ത് ഒരുക്കിയിരിക്കുത്.
വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന പോളിങ് ബൂത്തുകള്‍ ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകതയാകും. ജില്ലയില്‍ ഇത്തരത്തില്‍ 15 വനിത ബൂത്തുകളാണുണ്ടാകുക. ഓരോ മണ്ഡലത്തിലും  ഒന്നു വീതമാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും തൃപ്പൂണിത്തുറ മണ്ഡലത്തില്‍ രണ്ടെണ്ണമുള്ളതാണ് എണ്ണം 15 ആക്കിയത്. 

കാപ്ഷന്‍- എറണാകുളം എസ്.ആര്‍.വി.സ്‌കൂളിലെ വനിതകള്‍ നിയന്ത്രിക്കുന്ന പോളിങ് ബൂത്തില്‍ നിന്ന്



എറണാകുളം എസ്.ആര്‍.വി.സ്‌കൂളിലെ തപാല്‍വോട്ട് സഹായകേന്ദ്രത്തില്‍ വോട്ടുരേഖപ്പെടുത്തുന്ന പോളിങ് ഉദ്യോഗസ്ഥ





5503-എറണാകുളം മഹാരാജാസ് കോളേജിലെ തപാല്‍വോട്ട് സഹായകേന്ദ്രത്തില്‍ നിന്ന്



No comments:

Post a Comment