സ്ഥാനാര്‍ഥികളും ചിഹ്നങ്ങളുമായി:
കൊച്ചി: ജില്ലയിലെ 14 നിയമസഭ മണ്ഡങ്ങളിലേയും തിരഞ്ഞെടുപ്പ് ചിത്രം
വ്യക്തമായി. ആകെ പത്രിക സമര്‍പ്പിച്ചിരുന്ന 148 പേരില്‍ ഇന്നലെ പത്രിക
പിന്‍വലിക്കേണ്ട വൈകീട്ട് മൂന്നിനകം പത്രിക പിന്‍വലിച്ചത് 24 പേരാണ്.
ഇതോടെ ആകെ തിരഞ്ഞെടുപ്പ് രംഗത്തുള്ളവരുടെ എണ്ണം 124 ആയി. എല്ലാ
മണ്ഡലങ്ങളിലും വരണാധികാരികള്‍ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നവും
അനുവദിച്ചതോടെ തിരഞ്ഞെടുപ്പ് ഗോദ ഉണര്‍ന്നു.
2011ലെ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി എല്ലാ മണ്ഡലങ്ങളിലും
സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. അന്ന് ജില്ലയില്‍ എല്ലാ
മണ്ഡലങ്ങളിലുമായി 107 സ്ഥാനാര്‍ഥികളാണ് (100 പുരുഷന്മാരും, ഏഴു
സ്ത്രീകളും) രംഗത്തുണ്ടായിരുന്നത്. ഇക്കുറി 17പേരുടെ വര്‍ധനയാണുള്ളത്.
112 പുരുഷന്മാരും 12 സ്ത്രീകളുമാണ് ഇത്തവണ മല്‍സരരംഗത്തുള്ളത്.
കഴിഞ്ഞതവണ രണ്ട് വനിതകള്‍ മാത്രമാണ് പ്രമുഖരാഷ്ട്രീയ കക്ഷികളുടേതായി
മല്‍സരരംഗത്തുണ്ടായിരുന്നത്. ഇക്കുറി അത് നാലായിട്ടുണ്ട്. വിവിധ
മണ്ഡലങ്ങളിലായി മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരെ പത്തോളം അപരന്മാരും
മല്‍സരരംഗത്തുണ്ട്.
പെരുമ്പാവൂരില്‍ ഇക്കുറി 2011നെ അപേക്ഷിച്ച് ഒരാളാണ് കൂടുതലായുള്ളത്.
കഴിഞ്ഞ തവണ 10 സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്ന അങ്കമാലിയില്‍ ഇക്കുറി അത്
എട്ടായും കളമശേരിയില്‍ ഒമ്പതായും കുറഞ്ഞപ്പോള്‍ ആലുവയില്‍ 11 ആയി
ഉയര്‍ന്നു. കഴിഞ്ഞതവണ ഏഴുപേര്‍ വീതം മല്‍സരിച്ച പറവൂരില്‍ ഇക്കുറി
എട്ടുപേരും തൃക്കാക്കരയില്‍ 11 പേരും ഗോദയിലുണ്ട്. ആറുപേര്‍ വീതം 2011ല്‍
മല്‍സരിച്ച വൈപ്പിന്‍, എറണാകുളം, പിറവം എന്നിവടങ്ങളില്‍ ഇക്കുറി യഥാക്രമം
10ഉം, എട്ടും ഏഴും വീതമായി സ്ഥാനാര്‍ഥികള്‍. കഴിഞ്ഞതവണ ഒമ്പതുപേര്‍ വീതം
മല്‍സരിച്ച കൊച്ചിയിലും തൃപ്പൂണിത്തുറയിലും ഇക്കുറി യഥാക്രമം 10ഉം 13 ഉം
വീതമായി സ്ഥാനാര്‍ഥികള്‍. 2011ല്‍ അഞ്ചുപേര്‍ മല്‍സരിച്ച
കുന്നത്തുനാട്ടില്‍ ഇപ്പോള്‍ ഏഴുപേരാണ് രംഗത്തുള്ളത്. അന്ന് അഞ്ചുപേര്‍
മല്‍സരിച്ച മൂവാറ്റുപുഴയില്‍ ഇപ്പോള്‍ ആറുപേരുണ്ട്. കഴിഞ്ഞതവണ 10
സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്ന കോതമംഗലത്ത് ഇത്തവണ അത് എട്ടായിച്ചുരുങ്ങി.
സ്ഥാനാര്‍ഥികളും പാര്‍ട്ടിയും ചിഹ്നവും മണ്ഡലം തിരിച്ച് ഇനിപ്പറയുന്നു.
74 പെരുമ്പാവൂര്‍: എല്‍ദോസ് കുന്നപ്പള്ളി - യുഡിഎഫ്- കൈപ്പത്തി, ഇ.എസ്.
ബിജു -ബി.ജെ.പി- താമര, സാജു പോള്‍ - എല്‍ഡിഎഫ്- ചുറ്റിക അരിവാള്‍
നക്ഷത്രം, തോമസ്സ്.കെ.ജോര്‍ജ്ജ് - വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ്
ഇന്ത്യ-ഗ്യാസ് സിലിണ്ടര്‍, വി.കെ.ഷൗക്കത്തലി - എസ്ഡിപിഐ- ടെലിവിഷന്‍,
ജോണ്‍ പെരുവന്താനം - സ്വതന്ത്രന്‍-മെഴുകുതിരികള്‍, എം.എം. യൂസഫ് -
സ്വതന്ത്രന്‍- ഓട്ടോറിക്ഷ, പി.കെ.ശിവന്‍ - സ്വതന്ത്രന്‍- ലെറ്റര്‍
ബോക്‌സ്
75 അങ്കമാലി: ജയന്തി അവിനാഷ് - ബി.എസ്.പി- ആന, ബെന്നി മൂഞ്ഞേലി - എല്‍ ഡി
എഫ്- കറ്റയേന്തിയ കര്‍ഷകസ്ത്രീ, റോജി.എം.ജോണ്‍ - യു ഡി എഫ്- കൈ,
എം.കെ.കാഞ്ചനവല്ലി - എസ്.യു.സി.ഐ- ബാറ്ററി ടോര്‍ച്ച്, ബാബു പി ജെ - കേരള
കോണ്‍ഗ്രസ്സ്- നാളികേരം, ഷാജന്‍ തട്ടില്‍ - സമാജ് വാദി പാര്‍ട്ടി-
സൈക്കിള്‍, പി.ആര്‍. മാണിക്യമംഗലം(പി. ആര്‍. മോഹനന്‍) -സ്വതന്ത്രന്‍-
ടെലിവിഷന്‍, സണ്ണി തോമസ്സ് മാടശ്ശേരി - സ്വതന്ത്രന്‍- കാല്‍ക്കുലേറ്റര്‍.
76 ആലുവ: അന്‍വര്‍ സാദത്ത് - യു.ഡി.എഫ്- കൈ, ലത - ബി ജെ പി- താമര, അഡ്വ
വി സലീം - എല്‍.ഡി.എഫ് - ചുറ്റിക, അരിവാള്‍, നക്ഷത്രം, അജ്മല്‍ ഇസ്മയില്‍
- എസ്.ഡി.പി.ഐ- ടെലിവിഷന്‍, നാസര്‍ കൊടികുത്തുമല- പി.ഡി.പി- ഓട്ടോറിക്ഷ,
എ.ബ്രഹ്മകുമാര്‍ - എസ്.യു.സി.ഐ (സി)- ബാറ്ററി ടോര്‍ച്ച് , സമദ്. പി.ഐ -
വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ- ഗ്യാസ് സിലിണ്ടര്‍, ഖാലിദ്
മുണ്ടപ്പള്ളി - സ്വതന്ത്രന്‍- കുടം, ജോസ് മാവേലി - സ്വതന്ത്രന്‍-
മെഴുകുതിരികള്‍, ഷംസുദ്ദീന്‍ സി. എ- സ്വതന്ത്രന്‍- കോളിഫഌവര്‍,
റെജിമോന്‍- സ്വതന്ത്രന്‍- സ്‌ളേറ്റ്.
77 കളമശ്ശേരി: എ എം യൂസഫ് - എല്‍ ഡി എഫ്- ചുറ്റിക, അരിവാള്‍, നക്ഷത്രം,
വി കെ ഇബ്രാഹിം കുഞ്ഞ് - യു ഡി എഫ്- ഏണി, വി ഗോപകുമാര്‍ - ബിഡിജെഎസ്-
കുടം, പ്രേമ ജി പി - വെല്‍ ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ- ഗ്യാസ്
സിലിണ്ടര്‍, ഷഫീര്‍ വി എം - എസ്ഡിപിഐ-ടെലിവിഷന്‍, അലിയാര്‍ - പിഡിപി-
ഒാട്ടോറിക്ഷ, പി കെ യൂസഫ് - സ്വതന്ത്രന്‍- ബാറ്റ്, യൂസഫ് കോടോപ്പള്ളി-
സ്വതന്ത്രന്‍- വിസില്‍, എന്‍. എ. ഉണ്ണികൃഷ്ണന്‍- സ്വതന്ത്രന്‍- ബക്കറ്റ്.
78 പറവൂര്‍: ശാരദ മോഹന്‍- എല്‍ ഡിഎഫ്- ധാന്യക്കതിരും അരിവാളും, വി. ഡി.
സതീശന്‍- യുഡിഎഫ്- കൈ, സിജികുമാര്‍ കെ. കെ. - ബിഎസ്പി- ആന, വി. എം.
ഫൈസല്‍- എസ് ഡി പി ഐ- ടെലിവിഷന്‍, ഹരി വിജയന്‍- ബിഡിജെഎസ്- കുടം, ജോസ്
തോമസ് - സ്വതന്ത്രന്‍- ഓട്ടോറിക്ഷ, ഷിന്‍സ സെല്‍വരാജ് - സ്വതന്ത്രന്‍-
ഓടക്കുഴല്‍, സത്യനേശന്‍ - സ്വതന്ത്രന്‍- മെഴുകുതിരികള്‍.
79 വൈപ്പിന്‍: എസ് ശര്‍മ- എല്‍ ഡി എഫ്- ചുറ്റിക, അരിവാള്‍, നക്ഷത്രം, കെ.
ആര്‍. സുഭാഷ്- യുഡിഎഫ്- കൈ, ജ്യോതിവാസ് പറവൂര്‍ - വെല്‍ഫെയര്‍ പാര്‍ട്ടി
ഓഫ് ഇന്ത്യ- ഗ്യാസ് സിലിണ്ടര്‍, മഞ്ജുളാദേവി- സിപി ഐ ( എം എല്‍
റെഡ്സ്റ്റാര്‍)- മെഴുകുതിരികള്‍, രാജീവ് നാഗന്‍- അംബേദ്കര്‍ റൈറ്റ്
പാര്‍ട്ടി ഓഫ് ഇന്ത്യ- കോട്ട്, കെ. കെ. വാമലോചനന്‍- ബിഡിജെഎസ്- കുടം, കെ.
ഡി. വിശ്വനാഥന്‍- പിഡിപി- ഓട്ടോറിക്ഷ, എസ്. ഡി. സതീഷ്- സ്വതന്ത്രന്‍-
അലമാര, കൊടിക്കല്‍ സദാശിവന്‍- സ്വതന്ത്രന്‍- ബലൂണ്‍, കെ. എസ്. സുഭാഷ്-
സ്വതന്ത്രന്‍- കപ്പും സോസറും.
80 കൊച്ചി: ഡൊമിനിക് പ്രസന്റേഷന്‍- യു ഡി എഫ്- കൈ, പ്രവീണ്‍ ദാമോദര
പ്രഭു- ബി ജെപി- താമര, മാക്‌സി(കെ. ജെ. മാക്‌സി)- എല്‍ ഡി എഫ്- ചുറ്റിക,
അരിവാള്‍, നക്ഷത്രം, ടി. പി. ആന്റണി- പിഡിപി- കപ്പും സോസറും, എ. എസ്.
മുഹമ്മദ്- വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ- ഗ്യാസ് സിലിണ്ടര്‍,
സുല്‍ഫിക്കര്‍ അലി- എസ് ഡി പി ഐ- ടെലിവിഷന്‍, അബ്ദുള്‍ സമദ് -
സ്വതന്ത്രന്‍- ഗ്യാസ് സ്റ്റൗ, ജയരാജ് കെ. എസ്- സ്വതന്ത്രന്‍- ടെലിഫോണ്‍,
ജോണി സ്റ്റീഫന്‍- സ്വതന്ത്രന്‍ - മോതിരം, കെ. ജെ. ലീനസ്- സ്വതന്ത്രന്‍-
ഓട്ടോറിക്ഷ.
81 തൃപ്പൂണിത്തുറ: കമറുദീന്‍- ബിഎസ്പി- ആന, കെ. ബാബു - യു.ഡിഎഫ്- കൈ,
പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍- ബി ജെപി- താമര, എം. സ്വരാജ്- എല്‍ഡിഎഫ്-
ചുറ്റിക അരിവാള്‍ നക്ഷത്രം, പദ്മിനി ഡി. നെട്ടൂര്‍- പിഡിപി- കപ്പും
സോസറും, സുധ എം പി- എസ്‌യുസിഐ(സി)-ബാറ്ററി ടോര്‍ച്ച്, സുധീര്‍-
എസ്ഡിപിഐ-ടെലിവിഷന്‍, അയ്യപ്പന്‍- സ്വതന്ത്രന്‍- തേങ്ങ, ഗിരീഷ് ബാബു-
സ്വതന്ത്രന്‍- ഗ്യാസ് സിലിണ്ടര്‍, കെ. എന്‍. പ്രദീപ്- സ്വതന്ത്രന്‍-
ഓട്ടോറിക്ഷ, സാജു കോളാട്ടുകുടി-സ്വതന്ത്രന്‍-ഡിഷ് ആന്റിന, സോണിയ ജോസ്-
സ്വതന്ത്രന്‍- വയലിന്‍, സ്വരാജ് മാണിക്കത്താന്‍- സ്വതന്ത്രന്‍- ബക്കറ്റ്
82 എറണാകുളം: എം അനില്‍കുമാര്‍- എല്‍ ഡി എഫ്- ചുറ്റിക, അരിവാള്‍,
നക്ഷത്രം, ഇക്ബാല്‍- ബി എസ് പി- ആന, മോഹന്‍ദാസ്- ബി ജെപി- താമര, ഹൈബി
ഈഡന്‍- യുഡി എഫ്- കൈ, രൂബേഷ് ജിമ്മി- സമാജ്‌വാദി പാര്‍ട്ടി- സൈക്കിള്‍,
അനില്‍കുമാര്‍ കെ. കെ. - സ്വതന്തന്‍- ഫ്രൈയിംഗ് പാന്‍, അനില്‍കുമാര്‍
പുളിയോത്ത്- സ്വതന്ത്രന്‍- ടെലിവിഷന്‍, ജോസി മാത്യു- സ്വതന്ത്രന്‍-
ഗ്യാസ് സിലിണ്ടര്‍.
83 തൃക്കാക്കര: പി. ടി. തോമസ്- യുഡി എഫ്- കൈ, അഡ്വ. ഷിബു പി. എ- ബി
എസ്പി- ആന, എസ്. സജി- ബി ജെ പി-താമര, ഡോ. സെബാസ്റ്റ്യന്‍ പോള്‍- എല്‍ ഡി
എഫ്-ചുറ്റിക അരിവാള്‍ നക്ഷത്രം, കെ. എം. ഷാജഹാന്‍- എസ് ഡി പി ഐ-
ടെലിവിഷന്‍, പി. എച്ച്. രാമചന്ദ്രന്‍- സ്വതന്ത്രന്‍- ബക്കറ്റ്, രാഹുല്‍
ആര്‍- സ്വതന്ത്രന്‍- ടെന്നീസ് റാക്കറ്റും ബോളും, ലാല്‍ വിശ്വന്‍-
സ്വതന്ത്രന്‍- കാല്‍ക്കുലേറ്റര്‍, വിനോദ് പി. കെ. - സ്വതന്ത്രന്‍-
എയര്‍കണ്ടീഷനര്‍, ശ്രീധരന്‍- സ്വതന്ത്രന്‍- കപ്പും സോസറും, സില്‍വി
സുനില്‍- സ്വതന്ത്ര- ക്യാമറ.
84 കുന്നത്തുനാട്: ഷിജി ശിവജി- എല്‍ഡിഎഫ്- ചുറ്റിക, അരിവാള്‍, നക്ഷത്രം,
വി. പി. സജീന്ദ്രന്‍- യുഡിഎഫ്- കൈ, ഒര്‍ണ കൃഷ്ണന്‍കുട്ടി-പിഡിപി-
ഓട്ടോറിക്ഷ, കുട്ടപ്പന്‍ എന്‍. ഒ- സമാജ് വാദി പാര്‍ട്ടി- സൈക്കിള്‍,
മനോജ്- സിപി ഐ (എംഎല്‍ ലിബറേഷന്‍)- കത്രിക, തുറവൂര്‍ സുരേഷ്- ബിഡിജെഎസ്-
കുടം, സജീന്ദ്രന്‍- സ്വതന്ത്രന്‍- ഗഌസ് ടംബ്‌ളര്‍.
85 പിറവം: എം ജെ. ജേക്കബ്- എല്‍ഡിഎഫ്- ചുറ്റിക, അരിവാള്‍, നക്ഷത്രം,
അനൂപ് ജേക്കബ്- യുഡിഎഫ്- ഓട്ടോറിക്ഷ, ഗിരീഷ്- പീപ്പിള്‍സ് ഗ്രീന്‍
പാര്‍ട്ടി- മെഴുകുതിരികള്‍, സി. പി. സത്യന്‍- ബിഡിജെഎസ്- കുടം, കെ. ഒ.
സുധീര്‍- എസ്‌യുസിഐ(സി)- ബാറ്ററി ടോര്‍ച്ച്, അനൂപ്- സ്വതന്ത്രന്‍-
ടെലിഫോണ്‍, രാജന്‍- സ്വതന്ത്രന്‍- അലമാര.
86 മുവാറ്റുപുഴ: എല്‍ദോ ഏബ്രഹാം- എല്‍ ഡി എഫ്- ധാന്യക്കതിരും അരിവാളും,
ജോസഫ് വാഴയ്ക്കന്‍- യു ഡി എഫ്- കൈ, അഡ്വ. പി. ജെ. തോമസ്- ബി ജെപി- താമര,
പി. കെ. അബൂബക്കര്‍ തങ്ങള്‍- പിഡിപി- കപ്പും സോസറും, പി. പി. മൊയ്തീന്‍
കുഞ്ഞ്- എസ്ഡിപി ഐ- ടെലിവിഷന്‍, ജസ്റ്റിന്‍ ടി.ഡി- സ്വതന്ത്രന്‍- അലമാര.
87 കോതമംഗലം: ആന്റണി ജോണ്‍- എല്‍ഡിഎഫ്- ചുറ്റിക, അരിവാള്‍, നക്ഷത്രം,
ഷെവലിയര്‍ ടി. യു. കുരുവിള- യുഡിഎഫ്- രണ്ടില, എന്‍. എ. അനസ്- എസ്ഡിപിഐ-
ടെലിവിഷന്‍, ആന്റോ ജോണി- സ്വതന്ത്രന്‍- ടേബിള്‍, യാഹിയ തങ്ങള്‍- പിഡിപി-
കപ്പും സോസറും , ചെറിയാന്‍ ഏബ്രഹാം- സ്വതന്ത്രന്‍- ഓട്ടോറിക്ഷ, പിസി
സിറിയക്- സ്വതന്ത്രന്‍- ബാറ്ററി ടോര്‍ച്ച്, ടി. കെ. കുരുവിള-
സ്വതന്ത്രന്‍- കുട.
No comments:
Post a Comment