Wednesday, May 4, 2016

നിയമസഭ തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകരെത്തി; ഇക്കുറി പൊലീസ് നിരീക്ഷകനും



കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയില്‍ നിയമിതരായ പൊതുനിരീക്ഷകര്‍ ജില്ലയിലെത്തി. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി പൊലീസ് നിരീക്ഷകന്‍ കൂടിയുണ്ട് എന്ന പ്രത്യേകതയുമുണ്ട്. ജില്ലയിലെ 14 മണ്ഡലങ്ങളിലേക്കുമായി ഐ.എ.എസ്. ഉദ്യോഗസ്ഥരായ നാലു പൊതുനിരീക്ഷകരേയും ഐ.പി.എസുകാരനായ ഒരു പൊലീസ് നിരീക്ഷകനേയുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമിച്ചിട്ടുള്ളത്. പൊതുജനങ്ങള്‍ക്കും രാഷ്ട്രീയകക്ഷികള്‍ക്കും തിരഞ്ഞെടുപ്പു സംബന്ധമായ പരാതികള്‍ ഇവരെ അറിയിക്കാന്‍ സംവിധാനമുണ്ടാകും. ഇവര്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ ഇതിനായി ലെയ്‌സണ്‍ ഓഫീസര്‍മാരേയും നിയമിച്ചിട്ടുണ്ട്. 
പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് മണ്ഡലങ്ങള്‍ക്കായുള്ള നിരീക്ഷകന്‍ എച്ച്.ഹരീഷാണ്. ആലുവ ഗസ്റ്റ് ഹൗസിലെ 101-ാം നമ്പര്‍ മുറിയിലാണ്  ക്യാമ്പ്. ഫോണ്‍-9868871466. കളമശേരി കൃഷി ഓഫീസര്‍ എം.എന്‍.രാജേന്ദ്രനാണ് ലെയ്‌സണ്‍ ഓഫീസര്‍. ഫോണ്‍- 9447700695.
കളമശേരി, പറവൂര്‍, വൈപ്പിന്‍, തൃക്കാക്കര മണ്ഡലങ്ങള്‍ക്കായുള്ള നിരീക്ഷകന്‍ എം.എ. സിദ്ദിഖാണ്. ആലുവ ഗസ്റ്റ് ഹൗസിലെ 103-ാം നമ്പര്‍ മുറിയിലാണ്  ക്യാമ്പ്. ഫോണ്‍-8754207833. അയ്യമ്പുഴ കൃഷി ഓഫീസര്‍ വി.ജി.ബെഷിയാണ് ലെയ്‌സണ്‍ ഓഫീസര്‍. ഫോണ്‍- 9961888448.
നീരജ് സെംവാളാണ് കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം മണ്ഡലങ്ങള്‍ക്കായുള്ള നിരീക്ഷകന്‍. ആലുവ ഗസ്റ്റ് ഹൗസിലെ 106-ാം നമ്പര്‍ മുറിയിലാണ്  ക്യാമ്പ്. ഫോണ്‍-09560333377. ആമ്പല്ലൂര്‍ കൃഷി ഓഫീസര്‍ സതീഷ്‌കുമാറാണ് ലെയ്‌സണ്‍ ഓഫീസര്‍. ഫോണ്‍- 9447959851.
പിറവം, മൂവാറ്റുപുഴ, കോതമംഗലം  മണ്ഡലങ്ങള്‍ക്കായുള്ള നിരീക്ഷക കന്‍വാള്‍ പ്രീതാണ്.  എറണാകുളം ഗസ്റ്റ് ഹൗസിലാണ് ക്യാമ്പ്. ഫോണ്‍-9780039505. തിരുമാറാടി കൃഷി ഓഫീസര്‍ ബെന്നി കെ.മാത്യുവാണ് ലെയ്‌സണ്‍ ഓഫീസര്‍. ഫോണ്‍- 9447025326. ജില്ലയിലെ മുഴുവന്‍ നിയമസഭ മണ്ഡലങ്ങള്‍ക്കുമായുള്ള പൊലീസ് നിരീക്ഷകന്‍ അലോക് കുമാറാണ്. എറണാകുളം ഗസ്റ്റ് ഹൗസിലാണ് ക്യാമ്പ്. എ.എസ്.ഐ. ഷാജിയാണ് ലെയ്‌സണ്‍ ഓഫീസര്‍.ഫോണ്‍- 9446905502. 

ചാനലുകളും പത്രങ്ങളും പരസ്യം നല്‍കുമ്പോള്‍
സര്‍ട്ടിഫിക്കറ്റ് കൂടി ആവശ്യപ്പെടണം

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചാനലുകള്‍, പ്രാദേശിക ചാനലുകള്‍, റേഡിയോ നിലയങ്ങള്‍ എന്നിവയില്‍ സ്ഥാനാര്‍ഥികളും, കക്ഷികളും നല്‍കുന്ന പരസ്യങ്ങള്‍ അവതരിപ്പിക്കുന്നതിനുമുമ്പായി അവയ്ക്ക് സംസ്ഥാന മീഡിയ സര്‍ട്ടിഫിക്കേഷന്‍ സമതിയുടെയോ ജില്ലാതല സമതിയുടെയോ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കിയിരിക്കണമെന്ന് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന് ആന്റ് മോണിറ്ററിങ് സമതി (എം.സി.എം.സി.) ചെയര്‍മാനായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം അറിയിച്ചു. സംസ്ഥാന- ജില്ലാതല സമതികളുടെ അംഗീകാരമില്ലാതെ ഒരു പരസ്യവും പ്രദര്‍ശിപ്പിക്കുകയോ സംപ്രേഷണം ചെയ്യുകയോ പ്രക്ഷേപണം ചെയ്യുകയോ പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിബന്ധന. ഇത്തരം പരസ്യങ്ങളും ജില്ലാതല എം.സി.എം.സി. സമതി നിത്യവും അവലോകനം ചെയ്ത് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിവരുന്നുണ്ട്. ഇത്തരത്തിലുള്ള പരസ്യങ്ങള്‍ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍ക്കൊള്ളിക്കേണ്ടതായതിനാലാണ് പരസ്യങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 
തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യുന്ന ചാനലുകളും റേഡിയോ നിലയങ്ങളും അവയുടെ വിശദാംശം അടിയന്തരമായി ജില്ലാതല എം.സി.എം.സി. ഓഫീസില്‍ നല്‍കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ അറിയിച്ചു. വിശദാംശങ്ങള്‍dio.ekm@gmail.com  എന്ന ഇ-മെയില്‍ വിലാസത്തിലും അയക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ എം.സി.എം.സി. ജില്ലാതല സമതിയെ അിറയിക്കാന്‍ വരണാധികാരികള്‍, സഹവരണാധികാരികള്‍ എന്നിവര്‍ക്ക് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയ പരസ്യങ്ങള്‍ സംബന്ധിച്ചും വരണാധികാരികള്‍ക്ക് നിത്യവും റിപ്പോര്‍ട്ട് നല്‍കിവരുന്നുണ്ട്. 

No comments:

Post a Comment