കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ വിതരണം കളക്‌ട്രേറ്റില്‍ ആരംഭിച്ചു. ജില്ലയിലെ പതിനാല് നിയമസഭ മണ്ഡലങ്ങളില്‍ പോളിംഗിനു വേണ്ട 2027 ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകളും 284 റിസര്‍വ് വോട്ടിംഗ് മെഷീനുകളും വിതരണത്തിനൊരുങ്ങി. ഇവ മണ്ഡലങ്ങലിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എസ്. രാജീവ്, ശിരസ്തദാര്‍ പി.ആര്‍. രാധിക എന്നിവരുടെ മേല്‍ നോട്ടത്തിലാണ് കളക്ട്രേറ്റില്‍ നിന്നും ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നത്. പോളിംഗ് സ്‌റ്റേഷനുകളുടെയും വിതരണം ചെയ്ത യന്ത്രങ്ങളുടെയും എണ്ണം ചുവടെ;
പെരുമ്പാവൂര്‍ പോളിംഗ് സ്‌റ്റേഷനുകളുടെ എണ്ണം 154 (വിതരണം ചെയ്ത വോട്ടിംഗ് യന്ത്രങ്ങള്‍ 176), അങ്കമാലി (വിതരണം ചെയ്ത വോട്ടിംഗ് യന്ത്രങ്ങള്‍ 164 പോളിംഗ് സ്‌റ്റേഷനുകള്‍ 144), ആലുവ (വിതരണം ചെയ്ത വോട്ടിംഗ് യന്ത്രങ്ങള്‍ 165 പോളിംഗ് സ്‌റ്റേഷനുകള്‍ 145), കളമശ്ശേരി (വിതരണം ചെയ്ത വോട്ടിംഗ് യന്ത്രങ്ങള്‍ 171 പോളിംഗ് സ്‌റ്റേഷനുകള്‍ 150), പറവൂര്‍ (വിതരണം ചെയ്ത വോട്ടിംഗ് യന്ത്രങ്ങള്‍ 185 പോളിംഗ് സ്‌റ്റേഷനുകള്‍ 162), വൈപ്പിന്‍ (വിതരണം ചെയ്ത വോട്ടിംഗ് യന്ത്രങ്ങള്‍ 157 പോളിംഗ് സ്‌റ്റേഷനുകള്‍ 138), കൊച്ചി (വിതരണം ചെയ്ത വോട്ടിംഗ് യന്ത്രങ്ങള്‍ 169 പോളിംഗ് സ്‌റ്റേഷനുകള്‍ 148), തൃപ്പൂണിത്തുറ (വിതരണം ചെയ്ത വോട്ടിംഗ് യന്ത്രങ്ങള്‍ 172 പോളിംഗ് സ്‌റ്റേഷനുകള്‍ 151), എറണാകുളം (വിതരണം ചെയ്ത വോട്ടിംഗ് യന്ത്രങ്ങള്‍ 139 പോളിംഗ് സ്‌റ്റേഷനുകള്‍ 122), തൃക്കാക്കര (വിതരണം ചെയ്ത വോട്ടിംഗ് യന്ത്രങ്ങള്‍ 168 പോളിംഗ് സ്‌റ്റേഷനുകള്‍ 147), കുന്നത്തുനാട് (വിതരണം ചെയ്ത വോട്ടിംഗ് യന്ത്രങ്ങള്‍ 195 പോളിംഗ് സ്‌റ്റേഷനുകള്‍ 171), പിറവം (വിതരണം ചെയ്ത വോട്ടിംഗ് യന്ത്രങ്ങള്‍ 153 പോളിംഗ് സ്‌റ്റേഷനുകള്‍ 134), മൂവാറ്റുപുഴ (വിതരണം ചെയ്ത വോട്ടിംഗ് യന്ത്രങ്ങള്‍ 143 പോളിംഗ് സ്‌റ്റേഷനുകള്‍ 125), കോതമംഗലം (വിതരണം ചെയ്ത വോട്ടിംഗ് യന്ത്രങ്ങള്‍ 155 പോളിംഗ് സ്‌റ്റേഷനുകള്‍ 136). നാളെയും ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനുകളുടെ വിതരണം തുടരും.
No comments:
Post a Comment