കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ 13 വിദൂര പോളിംഗ് സ്‌റ്റേഷനുകളാണ് ജില്ലയിൽ കണക്കാക്കപ്പെടുന്നത്. ഇതിൽ എട്ട് പോളിംഗ് സ്‌റ്റേഷനുകൾ കോതമംഗലം നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലാണ്. ഗ്രാമപഞ്ചായത്തിന് കീഴിലുള്ള താലുംകണ്ടം കമ്മ്യൂണിറ്റി ഹാൾ, പിണവൂർകുടി ഗവ. ട്രൈബൽ യു.പി സ്‌കൂൾ, കുട്ടമ്പുഴ ട്രൈബൽ ഷെൽറ്റർ, മാമലക്കണ്ടം ഗവ.യു.പി സ്‌കൂൾ, മാമലക്കണ്ടം എസ്.എം.എൽ.പി സ്‌കൂൾ, തലവെച്ചാപ്പാറ കമ്മ്യൂണിറ്റി ഹാൾ, കുഞ്ചിപ്പാറ വനിതാ ക്ഷേമ കേന്ദ്രം, വെള്ളാരംകുത്ത് വനം വകുപ്പ് കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് പോളിംഗ് സ്‌റ്റേഷനുകൾ സജ്ജീകരിച്ചിരിക്കുന്നത്.
ആലുവ നിയോജക മണ്ഡലത്തിന് കീഴിലെ ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ തുരുത്തുമ്മൽ കെ.വൈ ലോവർ പ്രൈമറി സ്‌കൂളിൽ രണ്ട് കേന്ദ്രങ്ങളിലായി പോളിംഗ് സ്‌റ്റേഷനുകൾ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ പൊങ്ങൻചോട് കമ്മ്യൂണിറ്റി ഹാൾ, എറണാകുളം നിയോജകമണ്ഡലത്തിലെ ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ കുറുങ്ങോട്ട ദ്വീപിലെ അംഗൻവാടി കെട്ടിടം എന്നിവിടങ്ങളും വിദൂര പോളിംഗ് സ്‌റ്റേഷനുകളിൽ പെടുന്നു.
No comments:
Post a Comment