Saturday, April 2, 2016

പോളിംഗ് സ്റ്റേഷന്‍ സീരിയര്‍ നമ്പര്‍ സിഗ് സാഗ് രീതിയില്‍



കൊച്ചി: ഒരു മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ക്ക് സീരിയല്‍ നമ്പര്‍ നല്‍കുന്നത് അതേ മണ്ഡലത്തിന്റെ വടക്കു കിഴക്കു ഭാഗത്തുനിന്നു തുടങ്ങി സിഗ് സാഗ് മാതൃകയില്‍ തെക്കു കിഴക്ക് ഭാഗത്ത് അവസാനിക്കുന്ന രീതിയിലായിരിക്കും. ഒരു പോളിംഗ് സ്റ്റേഷനേ ഉള്ളൂവെങ്കില്‍ സീരിയല്‍ നമ്പറും പോളിംഗ് മേഖല ഉള്‍ക്കൊള്ളുന്ന വോട്ടര്‍പട്ടികയുടെ ഇലക്ടറല്‍ നമ്പറും ഒന്നായിരിക്കും. 
ഒന്നില്‍ക്കൂടുതല്‍ പോളിംഗ് സ്റ്റേഷനുകളുണ്ടെങ്കില്‍ അതേ പാര്‍ട്ട് നമ്പറില്‍ എ, ബി, സി എന്നിങ്ങനെ വേര്‍തിരിക്കും. പോളിംഗ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേരു തന്നെ അതിനും സ്വീകരിക്കാം. താത്കാലിക സംവിധാനമാണെങ്കില്‍ അക്കാര്യം പ്രത്യേകം രേഖപ്പെടുത്തും. സ്റ്റേഷന്‍ ഒരുക്കിയിട്ടുള്ള കെട്ടിടത്തിന്റെ മുഴുവന്‍ യഥാര്‍ഥ പേരും രേഖപ്പെടുത്തണം. ചുരുക്കപ്പേരുകള്‍ ഒഴിവാക്കണം. ഒരു കെട്ടിടത്തില്‍ ഒന്നിലധികം പോളിംഗ് സ്റ്റേഷനുകളുണ്ടങ്കില്‍ കൃത്യമായും വടക്കു ഭാഗം, തെക്കു ഭാഗം എന്നിങ്ങനെ രേഖപ്പെടുത്തണം. 
പോളിംഗ്‌സ്റ്റേഷന്റെ വിസ്തീര്‍ണം ചതുരശ്ര മീറ്ററില്‍ രേഖപ്പെടുത്തണം. 20 ചതുരശ്ര മീറ്ററില്‍ താഴെയാണെങ്കില്‍ അതിന്റെ കാരണം കൃത്യമായും രേഖപ്പെടുത്താന്‍ ശ്രദ്ധിക്കണം. പ്രവേശന, നിര്‍ഗമന മാര്‍ഗങ്ങള്‍ പ്രത്യേകമായുണ്ടെങ്കില്‍ അതും അതിനു കഴിയുന്നില്ലെങ്കില്‍ അക്കാര്യവും ശ്രദ്ധിക്കണം. 
പോളിംഗ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന വില്ലേജ്, ബ്ലോക്ക്, വാര്‍ഡ്, തെരുവ്, പ്രദേശം, വീട്ടുനമ്പറുകള്‍ വോട്ടര്‍പട്ടികയിലെ പാര്‍ട്ട് നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. മാത്രമല്ല, പ്രസ്തുത സ്റ്റേഷന്‍ എല്ലാവര്‍ക്കുമുള്ളതാണോ പുരുഷന്‍മാര്‍ക്ക് മാത്രമാണോ സ്ത്രീകള്‍ക്കു മാത്രമാണോ എന്നു പ്രത്യേകം രേഖപ്പെടുത്തണം. പോളിംഗ് സ്റ്റേഷനെ സംബന്ധിച്ചുള്ള കരടു പട്ടികയില്‍ ഇതിനെല്ലാം പ്രത്യേകം കോളമുണ്ട്. ഇവിടെ ഇക്കാര്യങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തണം. ആകെ പത്തു കോളമാണുള്ളത്. 

No comments:

Post a Comment