കൊച്ചി: വ്യവസായ നഗരമെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ആലുവ ഏറ്റെവുമൊടുവിലെ മണ്ഡലപുനര്‍നിര്‍ണയത്തിനുശേഷം കളമശേരി വ്യവസായ മേഖലയില്‍ നിന്നും മുക്തമായെന്നതാണ് ഏറെ ശ്രദ്ധാര്‍ഹം. മണ്ഡലപുനര്‍നിര്‍ണയത്തോടെ ആലുവയുടെ പ്രധാന ഭാഗമായിരുന്ന കളമശേരി പുതിയൊരു മണ്ഡലമായി. ആലുവ നഗരസഭ, ആലുവ താലൂക്കിലെ ചെങ്ങമനാട്, ചൂര്‍ണിക്കര, എടത്തല, കാഞ്ഞൂര്‍, കീഴ്മാട്, നെടുമ്പാശേരി, ശ്രീമൂലനഗരം പഞ്ചായത്തുകള്‍ എന്നിവയടങ്ങിയതാണ് ഇപ്പോഴത്തെ ആലുവ മണ്ഡലം. നേരത്തെ ഈ പഞ്ചായത്തുകള്‍ ഇല്ലാതായ വടക്കേക്കരയുടെ ഭാഗമായിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തിനു മുമ്പ് എറണാകുളം ലോക്‌സഭാ മണ്‌ലമായിരുന്നു ആലുവയെങ്കില്‍ പുനര്‍നിര്‍ണയത്തിനു ശേഷം പുതുതായി രൂപംകൊണ്ട ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലായി.
1951 മുതല്‍ 2011 വരെ നടന്ന 16 തിരഞ്ഞെടുപ്പുകളില്‍ 13 തവണയും കോണ്‍ഗ്രസിനൊപ്പമായിരുന്നു മണ്ഡലത്തിന്റെ മനസ്. മൂന്നു തവണ ടി.ഒ.ബാവയും, ആറു തവണ കെ.മുഹമ്മദാലിയുമാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1951 ല്‍ അബ്ദുള്‍ ഖാദര്‍, 67 ല്‍ എം.കെ.ഹമീദ് എന്നീ സ്വതന്ത്രരും, 2006 ല്‍ എല്‍.ഡി.എഫിലെ എ.എം.യൂസഫുമാണ് മണ്ഡലത്തില്‍ നിന്നും ജയിച്ചിട്ടുളള കോണ്‍ഗ്രസിതരര്‍.
1951 ല്‍ സ്വതന്ത്രനായ അബ്ദുള്‍ ഖാദറാണ് ആലുവയുടെ ആദ്യജനപ്രതിനിധിയായത്. 54 ലും കേരളപ്പിറവിക്കു ശേഷം 57 ലും, 60 ലും കോണ്‍ഗ്രസിലെ ടി.ഒ.ബാവയ്‌ക്കൊപ്പമായിരുന്നു മണ്ഡലം. 65 ല്‍ തൊഴിലാളി യൂണിയന്‍ നേതാവായിരുന്ന വി.പി.മരയ്ക്കാര്‍ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 67 ല്‍ വി.പി.മരയ്ക്കാറെ പരാജയപ്പെടുത്തി ഇടതു സ്വതന്ത്രനായ എം.കെ.എ.ഹമീദ് ആലുവയുടെ പ്രതിനിധിയായി.
1970 ല്‍ കോണ്‍ഗ്രസിലെ എ.എ.കൊച്ചുണ്ണി മണ്ഡലം തിരിച്ചു പിടിച്ചു. 77 ല്‍ ഊഴം ടി.എച്ച്. മുസ്തഫയുടേയതായിരുന്നു. 1980 മുതല്‍ 2001 വരെയുളള ആറു തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിലെ കെ.മുഹമ്മാദാലിക്കൊപ്പമായിരുന് നു മണ്ഡലം. 2006 ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് മുഹമ്മദാലി യുഗത്തിനു അന്ത്യമായത്. സി.പി.എമ്മിലെ എ.എം.യൂസഫ് 4366 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അത്തവണ മുഹമ്മദാലിയെ പരാജയപ്പെടുത്തിയത്.
മണ്ഡലപുനര്‍നിര്‍ണയത്തിനു ശേഷമുളള പുതിയ മണ്ഡലത്തില്‍ ജനവിധി നടന്നത് 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലായിരുന്നു. ചാലക്കുടി മണ്ഡലത്തില്‍ നിന്ന് അന്ന് തിരഞ്ഞെടുക്കപ്പെട്ടത് യു.ഡി.എഫിലെ കെ.പി.ധനപാലനായിരുന്നു. ആലുവ നിയമസഭ മണ്ഡലത്തില്‍ അദ്ദേഹത്തിന് 13685 വോട്ടിന്റെ ലീഡായിരുന്നു. 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ അന്‍വര്‍ സാദത്ത് മണ്ഡലം വീണ്ടും യു.ഡി.എഫ്. പക്ഷത്തേക്കാക്കി. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 50.24 ശതമാനം വോട്ടുനേടിയാണ് അദ്ദേഹം വിജയിച്ചത്. 13214 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. പിന്നീട് 2014ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ ഇന്നസെന്റ് ചാലക്കുടി മണ്ഡലത്തില്‍ വിജയിച്ചപ്പോള്‍ ഇന്നസെന്റിന് ആലുവ മണ്ഡലത്തില്‍ 2086 വോട്ടിന്റെ ലീഡുണ്ടായിരുന്നു.
മണ്ഡലത്തില്‍ ഇപ്പോള്‍ വോട്ടര്‍മാരുടെ എണ്ണം 172480 (ആണ്‍ 85118, പെണ്‍ 87362 )ആയിട്ടുണ്ട്. അന്തിമ പട്ടിക വരുമ്പോള്‍ ഇതില്‍ നേരിയ വ്യത്യാസം ഉണ്ടാകാം. കഴിഞ്ഞ മാര്‍ച്ച് ഒന്നിലെ കണക്കുപ്രകാരം മണ്ഡലത്തിലെ മൊത്തം വോട്ടര്‍മാരില്‍ 18-19 വയസ് ഗ്രൂപ്പിലുള്ളത് 4332 വോട്ടര്‍മാരാണ്. 20-29 പ്രായഗ്രൂപ്പിലിത് 31945 വരും. 30-39 പ്രായഗ്രൂപ്പില്‍ 38559 ഉം 40-49 പ്രായഗ്രൂപ്പില്‍ 38204 ഉം 50-59 പ്രായഗ്രൂപ്പില്‍ 29746 ഉം 60-69 പ്രായഗ്രൂപ്പില്‍ 18966 ഉം 70-79 പ്രായഗ്രൂപ്പില്‍ 8378 ഉം 80ന് മുകളിലുള്ളവര്‍ 2350 ഉം ആണ്.
2011ല്‍ ഇവിടെ ഏറ്റവും കൂടുതല്‍ വോട്ട് പോള്‍ ചെയ്തത് പൊയ്ക്കാട്ടുശേരിയിലെ 011-ാം ബൂത്തിലായിരുന്നു. 1498 വോട്ടര്‍മാരുണ്ടായിരുന്ന അവിടെ 1299 പേരും ബൂത്തിലെത്തി. 86.72 ശതമാനമാണിത്. എന്നാല്‍ ഏറ്റവും ഉയര്‍ന്ന പോൡ് ശതമാനം രേഖപ്പെടുത്തിയത് കപ്രശേരി ജി.യു.പി.എസിലെ 057-ാം ബൂത്തിലായിരുന്നു. 755 വോട്ടര്‍മാരുണ്ടായിരുന്ന അവിടെ 90.73 ശതമാനം പേരും (685) സമ്മതിദാനാവകാശം വിനിയോഗിച്ചു. കുറഞ്ഞ പോളിങും പോളിങ് ശതമാനവും ആലുവ ഹിദായത്തുല്‍ ഇസ്ലാം മദ്രസയിലെ 068-ാം ബൂത്തിലാണ് (489-251-51.33 ശതമാനം) രേഖപ്പെടുത്തിയത്.
No comments:
Post a Comment