Thursday, April 7, 2016

ജില്ലയിൽ 2017 ബി.എൽ.ഒ മാർ ഭൂരിപക്ഷവും അങ്കണവാടി പ്രവർത്തകർ


കൊച്ചി: ജില്ലയിലെ 2027 പോളിങ് ബൂത്തുകളിലായി അത്രയുംതന്നെ ബൂത്ത് ലെവൽ ഓഫീസർമാരാണ് പ്രവർത്തിക്കുന്നത്. വോട്ടർപട്ടിക ശുദ്ധീകരണം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയ ഈ സംവിധാനം ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. വോട്ടർപട്ടികയിൽ ആളെ ചേർക്കുന്നതു മുതൽ വോട്ടു ചെയ്യുന്നതിനുളള സ്ലിപ്പ് നല്കുന്നതുവരെ നീളുന്നതാണ് ഇവരുടെ പ്രവർത്തനം.
ജില്ലയിൽ ഏറ്റവും കൂടുതൽ ബി.എൽ.ഒ മാർ അങ്കണവാടി പ്രവർത്തകരാണ്. ആകെയുളള 2027 പേരിൽ 1313 പേരും അങ്കണവാടി ടീച്ചർമാരോ പ്രവർത്തകരോ ആണ്. വനം വകുപ്പിന്റെ ഒരു ജീവനക്കാരൻ മാത്രമാണ് ബി.എൽ.ഒ ആയി പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് 285 പേരും 174 അധ്യാപകരും ബി.എൽ.ഒ ആയി പ്രവർത്തിക്കുന്നുണ്ട്. മറ്റു സംസ്ഥാന വകുപ്പുകളിൽ നിന്ന് 29 ഉം ലാന്റ് റവന്യൂ വകുപ്പിൽ നിന്ന് 63 ജീവനക്കാരും ബി.എൽ.ഒ മാരായി പ്രവർത്തിക്കുന്നു. ആരോഗ്യ-ഇറിഗേഷൻ വകുപ്പുകളിൽ നിന്നായി 17 പേർ വീതവും തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നായി 41 ഉം പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നായി 13 ഉം ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സിൽ നിന്ന് 11 ഉം കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്നായി ആറു പേരും, ജി.സി.ഡി.എ യിൽ നിന്ന് 10 പേരും നീതിന്യായ വകുപ്പിൽ നിന്ന് ഏഴു പേരും, സഹകരണ ഫിഷറീസ് വകുപ്പുകളിൽ നിന്നായി അഞ്ചുപേർ വീതവും വൈദ്യുതി വകുപ്പിൽ നിന്ന് നാലു പേർ വീതവുമാണ് ബൂത്ത് ലെവൽ ഓഫീസർമാരായി പ്രവർത്തിക്കുന്നത്.

No comments:

Post a Comment