മുവാറ്റുപുഴ: കാവക്കാട് സെന്റ് ജോര്‍ജ് ജ്യോതി ഭവനിലെ
അഗതികളോടും അവരെ പരിചരിക്കുന്ന കന്യാസ്‌ത്രീകളോടും ഒപ്പമുള്ള പ്രഭാത
ഭക്ഷണത്തോടുകൂടി എല്‍ദോ എബ്രാഹമിന്റെ ആയവന പഞ്ചായത്ത് തെരഞ്ഞെടുപ്പ്
പ്രര്യടനത്തിന് തുടക്കമായി. ദരദ്ര കര്‍ഷക കുടുംബത്തിലെ അംഗമായ താന്‍ ഈ
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായത് സാധാരണക്കാര്‍ക്ക് ഇതുമുന്നണി നല്‍കിയ
അംഗീകാരമാണന്ന് എല്‍ദോ എബ്രാഹം പറഞ്ഞു. 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ
ജ്വരം പിടിപെട്ട് ശരീരമാസകലം വ്യണംവന്ന് ആരും തൊടാന്‍പോലും മടിക്കുന്ന തനിക്ക്
ചികിത്സ ലഭ്യമാക്കി സംരക്ഷിച്ച തൃക്കളത്തൂരിലെ നല്ലമനുഷ്യരാണ് തന്നെ
കമ്മ്യൂണിസ്റ്റാക്കി മാറ്റിയതെന്ന് ജ്യോതിഭവനിലെ അമ്മമാരോട് സംസാരിക്കവെ എല്‍ദോ
പറഞ്ഞു. എന്നും പാവപെട്ടവനായി സാധാരണ ജനങ്ങള്‍ക്കൊപ്പം കഴിയുവാനാണ് താന്‍
ആഗ്രഹിക്കുന്നതെന്നും എല്‍ദോ പറഞ്ഞത് എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു.
എല്‍ദോടൊപ്പം ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍, ഇടതുമുന്നണി നേതാക്കളായ
സി.കെ.സോമന്‍, ജോളി പൊട്ടയ്‌ക്കന്‍, കെ.റ്റി.രാജന്‍, വില്‍സണ്‍ ഇല്ലിക്കല്‍, ഷിവാഗോ
തോമസ്, അഡ്വ.ബേബി പൂനാട്ട്, വി.കെ.വിജയന്‍, സുധിന്‍ വാമറ്റം,
എന്നിവര്‍ക്കൊപ്പമാണ് എല്‍ദോ സെന്റ് ജോര്‍ജ് ജ്യോതിഭവനില്‍ എത്തിയത്. മദര്‍
സുപ്പീരിയര്‍ സിസ്റ്റര്‍ സോബല്‍ എല്‍ദോ എബ്രാഹമിന് ആശംസകള്‍ അര്‍പ്പിച്ചു.
തുടര്‍ന്ന് ആയവന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാനാര്‍ത്ഥി പര്യടനം നടത്തി
വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തി.
ചിത്രം- മുവാറ്റുപുഴ
നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രാഹം കാവക്കാട് സെന്റ് ജോര്‍ജ്
ജ്യോതിഭവനിലെ അന്തേവാസികള്‍ക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കുന്നു.
എല്‍ ഡി
എഫ് തെരഞ്ഞെടുപ്പ് കണ്‍വെല്‍ഷന്‍ നാളെ
മുവാറ്റുപുഴ: മുവാറ്റുപുഴ നിയോജക മണ്ഡലം
ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എല്‍ദോ എബ്രാഹമിന്റെ
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് നിയോജക മണ്ഡലം
തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നാളെ(വെള്ളി) വൈകിട്ട് നാലിന് മുവാറ്റുപുഴ
മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. കണ്‍വെന്‍ഷന്റെ ഉദ്‌ഘാടനം സി.പി.ഐ.സംസ്ഥാന
സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍വ്വഹിക്കും. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം
സി.എന്‍.മോഹനന്‍, ജനദാതള്‍ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.മാത്യു ജോണ്‍, ജനാധിപത്യ
കേരള കോണ്‍ഗ്രസ് നേതാക്കളായ സണ്ണി മണ്ണത്തുക്കാരന്‍, അഡ്വ.ഷൈസന്‍.പി.മാങ്ങഴ,
എന്‍സിപി ജില്ലാ പ്രസിഡന്റ് അബ്‌ദുല്‍ അസീസ്, ജെഎസ്‌എസ് സംസ്ഥാന കമ്മിറ്റി അംഗം
റ്റി.കെ. സുരേഷ്, സിഎംപി ജില്ലാ സെക്രട്ടറി ബി.എന്‍.രാജന്‍, സിപിഐഎം ജില്ലാ
സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി.എം.ഇസ്‌മയില്‍, സിപിഐഎം ഏരിയ സെക്രട്ടറി
എം.ആര്‍.പ്രഭാകരന്‍, കോണ്‍ഗ്രസ്(എസ്) നേതാവ് വര്‍ഗീസ് മറ്റത്തില്‍ ഇടതുമുന്നണി
സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രാഹം എന്നിവര്‍ പ്രസംഗിക്കും.
കേരള കോണ്‍ഗ്രസ്
യുവജന വിഭാഗം നേതാക്കളും പ്രവര്‍ത്തകരും സി പി ഐയിലേക്ക്; ലയന സമ്മേളനം 10ന്
മുവാറ്റുപുഴയില്‍
മുവാറ്റുപുഴ: കേരള കോണ്‍ഗ്രസ് യുവജന വിഭാഗം സംസ്ഥാന വൈസ്
പ്രസിഡന്റ് ജോര്‍ജ് വെട്ടിക്കുഴിയും സഹപ്രവര്‍ത്തകരും കേരള കോണ്‍ഗ്രസ് വിട്ട്
സിപിഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ലയന സമ്മേളനം ഈമാസം 10ന്
മുവാറ്റുപുഴയില്‍ നടക്കും. ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി
വര്‍ഗ്ഗീയ അസഹിഷ്‌ണുതയും രാഷ്‌ട്രീയ രംഗത്തെ അഴിമതിയുമാണ്. ഈ സാമൂഹ്യക തിന്‍മകളെ
ശക്തമായി പ്രതികരിക്കുകയും രാഷ്‌ടീയ മാന്യത കൈമോശം വരാതെ കാത്തുസൂക്ഷിക്കുന്ന
പാര്‍ട്ടിയായതിനാലാണ് സിപിഐയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് കേരള യൂത്ത്
ഫ്രണ്ട് സംസ്ഥാന വൈസ്‌പ്രസിഡന്റ് ജോര്‍ജ് വെട്ടിക്കുഴി പത്രസമ്മേളനത്തില്‍
പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ
വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ജോര്‍ജ് വെട്ടിക്കുഴി പറഞ്ഞു.

No comments:
Post a Comment