കൊച്ചി: വർധിക്കുന്ന മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ ജാതി മത കക്ഷി രാഷ്ട്രീയത്തിനതീതമായി കൂട്ടായ യത്നം നടത്തുമെന്ന് എറണാകുളം നിയോജകമണ്ഡലം ബി ജെ പി സ്ഥാനാർഥി എൻ കെ. മോഹൻദാസ്. മയക്ക് മരുന്ന് ഉപയോഗിച്ച യുവാവ് പുല്ലേപ്പടിയിൽ ബാലനെ കുത്തിക്കൊന്ന സാഹചര്യത്തിലാണ് സ്ഥാനാർഥിയുടെ പ്രതികരണം. മരിച്ച കുട്ടിയുടെ വീടും അദ്ദേഹം സന്ദർശിച്ചു. കുട്ടിയുടെ സംസ്കാരം നടക്കുന്ന ഇന്ന് രാവിലെ മറ്റ് പരിപാടികൾ ഒഴിവാക്കി ചടങ്ങിൽ പങ്കെടുക്കുമെന്നും മോഹൻദാസ് പറഞ്ഞു. പെരുമാനൂർ വരവക്കാട്ട് ലെയിൻ, തേവര കോളജ്, ജോൺസൺ കോളനി, കരിത്തല കോളനി എന്നിവിടങ്ങളിൽ സ്ഥാനാർഥി പര്യടനം നടത്തി.
ദൂരദർശന്റെ ചാനൽ ചർച്ചയിലും ചെരനെല്ലൂരിലെ എൻ ഡി എ കൺവൻഷനിലും സ്ഥാനാർഥി പങ്കെടുത്തു. ജില്ലാ ആശുപത്രി സന്ദർശിച്ച മോഹൻദാസ് ആർ എം ഊ ഡോ. ഹനീഷ്, നഴ്സുമാർ എന്നിവരുമായി ചർച്ച നടത്തി. സർജറി വാർഡും സന്ദർശിച്ചു. അഗതികളുടെ വാർഡിലെത്തിയ മോഹൻദാസ് സ്റ്റേറ്റ് ഇൻസ്റ്റിട്ട്യൂട്ട് ഫോർ മെഡിക്കൽ ആൻഡ് ടെക്നിക്കൽ വിഭാഗം വിദ്യാർഥികളുമായി ചർച്ച നടത്തി. ദേശീയ പ്രതിരോധ കുത്തിവെയ്പ്പ് ബോധവത്ക്കരണ വാരാചരണ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. ജില്ലാ ആശുപത്രിയുടെ പള്ളുരുത്തി സെന്ററിലെ അപര്യാപ്തതകൾ വിദ്യാർഥികൾ സ്ഥാനാർഥിയോട് വിശദീകരിച്ചു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മോഹൻദാസ് അവർക്ക് ഉറപ്പ് നൽകി. സ്ഥാനാർഥിക്കൊപ്പം ടി.തുളസീദാസ്, ടി എസ് രാജേന്ദ്രൻ, എസ് സുരേഷ് കുമാർ, അച്യുതൻ വെട്ടത്ത്, ടി. സജികുമാർ, ആനന്ദ് സ്വാമി, സി ജി രാജഗോപാൽ, ശിവമണി, ജയ എന്നിവർ ഉണ്ടായിരുന്നു.

No comments:
Post a Comment