കൊച്ചി: ജില്ലയില്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 70 ബൂത്തുകള്‍ വീതം മാതൃക-വനിത ബൂത്തുകളായി പ്രവര്‍ത്തിക്കും. 14 നിയമസഭ മണ്ഡലത്തിലും അഞ്ചുബൂത്തുകള്‍ വീതമാണ് ഇത്തരത്തില്‍ തിരഞ്ഞെടുത്ത് മാതൃക-വനിത ബൂത്തുകളാക്കുക. ഫലത്തില്‍ ഒരു മണ്ഡലത്തില്‍ അഞ്ചു മാതൃക ബൂത്തുകളും അഞ്ച് വനിത ബൂത്തുകളും ഉണ്ടാകും.
മാതൃക ബൂത്തുകളില്‍ വോട്ടുചെയ്യാന്‍ വരുന്നവര്‍ക്ക് വിവിധ സൗകര്യങ്ങളാണ് ഒരുക്കുക. ഇവിടങ്ങളില്‍ പ്രത്യേക ഇരിപ്പടമൊരുക്കും. സമ്മതിദായകര്‍ എത്തിയാലുടന്‍ പേര് നല്‍കി ടോക്കണ്‍ വാങ്ങി കസേരകളില്‍ ഇരുന്നാല്‍ മതി. ഇവരുടെ ഊഴമാകുമ്പോള്‍ പോളിങ് ഉദ്യോഗസ്ഥര്‍ അകത്തേക്കു കടത്തിവിടും. ഇതിനൊപ്പം കുടിവെള്ളമുള്‍പ്പടെയുള്ള മറ്റ് സൗകര്യങ്ങളുമൊരുക്കും.
കൂടുതല്‍ വനിതകള്‍ വോട്ടര്‍മാരായുള്ള ബുത്തുകളെയാണ് വനിത പോളിങ് ഉദ്യോഗസ്ഥര്‍ മാത്രം നിയന്ത്രിക്കുന്ന വനിത ബൂത്തുകളാക്കുന്നത്. ഒരു മണ്ഡലത്തില്‍ ഇത്തരത്തില്‍ അഞ്ചെണ്ണം വീതം കണ്ടെത്തിയാകും ബൂത്തുകള്‍ സജ്ജമാക്കുക. വനിത ശാക്തീകരണത്തിന് പ്രത്യേക ഈന്നല്‍ നല്‍കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് വനിത ബൂത്തുകള്‍ സജ്ജീകരിക്കുന്നത്. ഇവിടെയും വിവിധ സൗകര്യങ്ങള്‍ ഒരുക്കും.
തിരഞ്ഞെടുപ്പ്:മാധ്യമ ശില്‍പ്പശാല 16ന്
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും കേബിള്‍ ടി.വി. പ്രതിനിധികള്‍ക്കുമായി ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഏപ്രില്‍ 16ന് രാവിലെ 10.30ന് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയറ്ററില്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. എം.സി.എം.സി. സമതിയംഗങ്ങളായ പി.ഐ.ബി. ജോയിന്റ് ഡയറക്ടര്‍ എം.എ.തോമസ്, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് ഡപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍. റോയി, കെ.എസ്. മൊഹിയുദ്ദീന്‍, കെ.എസ്. സെബാസ്റ്റ്യന്‍, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എസ്.രാജീവ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല തുടങ്ങിയവര്‍ പങ്കെടുക്കും. പെയ്ഡ് ന്യൂസ് നിരീക്ഷണം, ആശങ്കകളും പ്രശ്‌നങ്ങളും കമ്മിഷന്‍ നിര്‍ദേശങ്ങള്‍ തുടങ്ങിയവ ശില്‍പ്പശാല ചര്‍ച്ചചെയ്യും.
No comments:
Post a Comment