കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മികച്ച ഹരിത മണ്ഡലത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വക ഹരിത സമ്മാനം. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്ലാസ്റ്റിക്കും പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളും ഒഴിവാക്കി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്തായിരിക്കും സമ്മാനം നല്‍കുക. ജില്ല ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഹരിത നിയോജക മണ്ഡലം പരിപാടി നടപ്പിലാക്കിയിരിക്കുന്നത്.
രാഷ്ട്രീയ കക്ഷിനേതാക്കള്‍ക്കും തിരഞ്ഞെടുപ്പ്
ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്നതിന് രാഷ്ട്രീയ കക്ഷിനേതാക്കള്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കി.
വാഹന പെര്‍മിറ്റ്, മൈക്ക് ഉപയോഗം, സ്‌റ്റേജ് ആര്‍ച്ച് എന്നിവയുടെ നിര്‍മ്മാണം, അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ക്കുള്ള അനുമതി എന്നിവയുടെ സുരക്ഷിത ഉപയോഗത്തിന് പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചും അനുമതി നല്‍കേണ്ട രീതികളെക്കുറിച്ചും ജില്ല വരണാധികാരി എം.ജി. രാജമാണിക്യത്തിന്റെ അദ്ധ്യക്ഷതയില്‍ പരിശീലനം നടന്നു. ഈ വര്‍ഷം മുതല്‍ ഓണ്‍ലൈനായാണ് അപേക്ഷകള്‍ നല്‍കേണ്ടത്. ജില്ല തിരഞ്ഞെടുപ്പ് പരിശീലകന്‍ അബ്ദുള്‍ ജബ്ബാര്‍ ക്ലാസ്സുകള്‍ നയിച്ചു.
അപേക്ഷകള്‍ സ്വീകരിക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം
കൊച്ചി: സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരീക്ഷിച്ചുകൊണ്ടുള്ള ഇ-അനുമതി തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള് ള പ്രവര്‍ത്തനങ്ങളെ സുതാര്യമാക്കും. തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റ്, പ്രചാരണത്തിന് ഉപയോഗിക്കുന്ന മൈക്ക്, സ്‌റ്റേജ് / ആര്‍ച്ച് എന്നിവയുടെ നിര്‍മ്മാണം, അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ക്കുള്ള അനുമതി, ഹെലികോപ്റ്റര്‍ / ഹെലിപ്പാഡ് തുടങ്ങിയവയ്ക്കുള്ള അനുമതി എന്നിവയ്ക്ക് ഓണ്‍ലൈനിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
സ്ഥാനാര്‍ത്ഥികള്‍ നിശ്ചിത സേവനങ്ങള്‍ക്കുള്ള തുക ഇ-ട്രഷറി വഴി സമര്‍പ്പിക്കണം. പ്രചാരണ വാഹനങ്ങള്‍ക്ക് പതിനഞ്ച് ദിവസത്തേക്ക് അഞ്ഞൂറ് രൂപയും പ്രചാരണ ജാഥകള്‍ക്ക് 100 രൂപയും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് 300 രൂപയുമാണ് ട്രഷറിയില്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷകളുമായി ബന്ധപ്പെട്ട കൂടുതല്‍ സംശയങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 18004255303 ബന്ധപ്പെടാം.
വനിതാ വോട്ടര്‍മാര്‍ കൂടുതലുള്ളിടത്ത് വനിതാ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധം
കൊച്ചി: വനിതകള്‍ കൂടുതലുള്ള പോളിംഗ് സ്‌റ്റേഷനുകളില്‍ ഒരു വനിതാ പോളിംഗ് ഓഫീസര്‍ നിര്‍ബന്ധമാണ്. അതിനായി തുടക്കത്തില്‍ത്തന്നെ ഈ പോളിംഗ് സ്‌റ്റേഷന്റെ പരിധിയില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കണക്കാക്കും. അതിനു ശേഷം പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, പോളിംഗ് ഓഫീസര്‍മാര്‍ എന്നീ പദവികളിലേക്ക് വനിതാ ഉദ്യോഗസ്ഥരുടെ സാധ്യത പരിശോധിക്കും. തുടര്‍ന്നാണ് ഈ ഉദ്യോഗസ്ഥയെ ഈ പ്രത്യേക ബൂത്തിലേക്ക് അല്ലെങ്കില്‍ വോട്ടെടുപ്പു കേന്ദ്രത്തിലേക്ക് നിയമിക്കുന്നത്. സ്ത്രീ വോട്ടര്‍മാരെ തിരിച്ചറിയുക എന്ന ദൗത്യമാണ് ഈ ഓഫീസര്‍ക്കുള്ളത്.
ഗര്‍ഭിണികള്‍, പ്രസവ അവധിയിലുള്ളവര്‍, മറ്റു ശാരീരിക വിഷമങ്ങളാല്‍ കഠിന ജോലികള്‍ ചെയ്യാന്‍ കഴിയാത്ത സ്ത്രീ ഉദ്യോഗസ്ഥര്‍ എന്നിവരെ തിരഞ്ഞെടുപ്പു ജോലിയില്‍ നിന്ന് ഒഴിവാക്കും. തിരഞ്ഞെടുപ്പു ജോലിയിലുള്ള സ്ത്രീ ഉദ്യോഗസ്ഥര്‍ക്കായുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയിരിക്കണം.
ശാരീരിക വൈകല്യമുള്ളവരെ ഒഴിവാക്കും
കൊച്ചി: തെരഞ്ഞെടുപ്പു ജോലികള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത രീതിയില്‍ ശാരീരിക വൈകല്യമുള്ള ഉദ്യോഗസ്ഥരെ ഒഴിവാക്കും. കാഴ്ചശക്തിയില്ലാത്തവരും ഇതില്‍പ്പെടും. ജില്ലാ വരണാധികാരിയുടേതാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം.
അവശ്യ വിഭാഗത്തിലെ വാഹനങ്ങള്‍ ഒഴിവാക്കി
കൊച്ചി: തെരഞ്ഞെടുപ്പു ജോലിയില്‍ നിന്ന് ചില അവശ്യവിഭാഗത്തില്‍പ്പെടുന്ന സര്‍ക്കാര്‍ സംവിധാനങ്ങളിലെ വാഹനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ബിഎസ്എന്‍എല്‍, എംടിഎന്‍ എല്‍, യുപിഎസ്‌സി എന്നീ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ വളരെ അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിക്കാവൂ. അതേസമയം വനംവകുപ്പ്, ആകാശവാണി, ദൂരദര്‍ശന്‍, ലോകാരോഗ്യ സംഘടന, യൂനിസെഫ്, ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട മറ്റ് വാഹനങ്ങള്‍ എന്നിവയെ തിരഞ്ഞെടുപ്പു ജോലിക്കെടുക്കില്ല.
No comments:
Post a Comment