കൊച്ചി: ഒരു ബൂത്തില്‍ പഴയ വോട്ടര്‍മാരുടെയും പുതിയ വോട്ടര്‍മാരുടെയും എണ്ണം പരിശോധിച്ച ശേഷം അപ്രതീക്ഷിതമായി ഉണ്ടാകുന്ന കൂട്ടിച്ചേര്‍ക്കലുകള്‍ കണക്കിലെടുത്താണു അന്തിമ പട്ടിക തയാറാക്കുന്നത്. ഇതനുസരിച്ച് ഒരു നഗരബൂത്തില്‍ വോട്ടര്‍മാരുടെ എണ്ണം 1400, ഗ്രാമ ബൂത്തില്‍ 1200 എന്നിങ്ങനെ നിജപ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാരുടെ എണ്ണം കൂടിയിട്ടുണ്ടെന്നതു മുന്നില്‍ക്കണ്ട് അധിക ബൂത്തുകള്‍ തയാറാക്കണം. യഥാര്‍ഥ പോളിംഗ് സ്റ്റേഷന്റെ അതേ സീരിയല്‍ നമ്പര്‍ ആയിരിക്കും അധികബൂത്തിനു നല്‍കുന്നത്. എന്നാല്‍ എ, ബി എന്നിങ്ങനെ വേര്‍തിരിക്കും. യഥാര്‍ഥ പോളിംഗ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന അതേ കോമ്പൗണ്ടിലോ കെട്ടിടത്തിലോ ആയിരിക്കണം അധിക ബൂത്തും. യഥാര്‍ഥ പോളിംഗ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ തുടര്‍ന്ന് സ്ഥല സൗകര്യമില്ലെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ അതേ കോമ്പൗണ്ടില്‍ സമീപത്തായി അധിക ബൂത്ത് ഒരുക്കാവൂ.
No comments:
Post a Comment