എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രാഹം ഗ്രാന്‍ഡ് മാസിലെ തൊഴിലാളികള്‍ക്കൊപ്പം.
മൂവാറ്റുപുഴ: മുവാറ്റുപുഴ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ
എബ്രാഹം ആരക്കുഴ പഞ്ചായത്തില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു.
കാര്‍ഷീക മേഖലയായ ആരക്കുഴയിലെ പെരിങ്ങഴയില്‍ നിന്നും ആരംഭിച്ച് ആരക്കുഴ,
മീങ്കുന്നം, നെല്ലൂര്‍ കവല, പള്ളിത്താഴം, പെരുമ്പല്ലൂര്‍, പി.ഒ.കവല, കണ്ണങ്ങാടി,
മൂഴി, മാളികപീടീക, മേമടങ്ങ് കവല, മാറിക, തോട്ടക്കര, പണ്ടപ്പിള്ളി, ചാന്ത്യം,
മീങ്കുന്നം, ആറൂര്‍ ടോപ്പ്, ജവഹര്‍ കോളനി, എന്നിവിടങ്ങളിലെത്തി വോട്ടര്‍മാരെ
നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. പള്ളികള്‍, വ്യാപാര സ്ഥാപനങ്ങള്‍
എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. തുടര്‍ന്ന് ഗ്രാന്‍ഡ് മാസ് കമ്പനിയിലെ
തൊഴിലാളികളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. സ്ഥാനാര്‍ത്ഥി അവരുടെ വിവിധ വിഷയങ്ങളെ
കുറിച്ച് ചോദിച്ചറിയാനും സമയം കണ്ടെത്തി. ജനാധിപത്യ കേരള കോണ്‍ഗ്രസിന്
സ്വാധീനമുള്ള ആരക്കുഴയില്‍ വന്‍മുന്നേറ്റം ഉറപ്പിച്ചാണ് സ്ഥാനാര്‍ത്ഥി പര്യടനം
പൂര്‍ത്തിയാക്കിയത്. സ്ഥാനാര്‍ത്ഥിയോടൊപ്പം ഇടതുമുന്നണി നേതാക്കളായ
ടി.എന്‍.മോഹനന്‍, സിബി കുര്യാക്കോസ്, ശ്രീകുട്ടന്‍, അനീഷ്, സാന്ദ്ര കെന്നഡി,
ഫെനിന്‍ വി.എച്ച്. ജോര്‍ജ് മാഷ്, സി.ആര്‍.രാജന്‍, റ്റി.ജി.സലീം കുമാര്‍,
കെ.ജി.സത്യന്‍, ലൈജു തേക്കുംകാട്ടില്‍, സജി മാത്യു, വിജയന്‍ മറ്റനായില്‍,
ബസ്റ്റിന്‍ ചേറ്റൂര്‍, സന്തോഷ് കണിയാംകുടിയില്‍, സാബു മൂഴിയില്‍, എന്നിവരും
ഉണ്ടായിരുന്നു. എല്‍ദോ എബ്രാഹം ഇന്ന് മുവാറ്റുപുഴ മുനിസിപ്പല്‍ നോര്‍ത്ത്
ലോക്കലില്‍ പര്യടനം നടത്തും.


No comments:
Post a Comment