ഇ-പരിഹാരം അപേക്ഷകൾ സമർപ്പിക്കാം
കൊച്ചി: തെരഞ്ഞെടുപ്പ് നടപടികൾ സുഗമമാക്കുന്നതിന്റെ ഭാഗമായി അതുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനാവശ്യമായ യോഗങ്ങൾക്കും മറ്റുളള അനുമതി നേടുന്നതിനും അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. കെട്ടിട ഉടമയുടെ അനുമതിയില്ലാതെ പോസ്റ്റർ ഒട്ടിക്കുന്നതു മുതൽ എതിർ സ്ഥാനാർഥിക്കെതിരായ അപവാദപ്രചരണം വരെ പരാതിയായി നൽകാം. വോട്ടർപട്ടികയിലെ പിശകുകളും ബൂത്ത് സംബന്ധിച്ച പരാതികളും ചൂണ്ടികാണിക്കാം. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട അനുമതികൾക്കുളള അപേക്ഷ നല്കാനാണ് ഇ-അനുമതി. അപേക്ഷകന്റെ മൊബൈൽ നമ്പർ നിർബന്ധമായും നല്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ 1800 425 5303 എന്ന ടോൾ ഫ്രീ നമ്പരിൽ ലഭ്യമാണ്.
No comments:
Post a Comment