കൊച്ചി: തിരു-കൊച്ചി നിയമസഭയിലും കേരളത്തിലും നാലുതവണ കണയന്നൂര്‍ എന്ന പേരിലുണ്ടായിരുന്ന നിയോജക മണ്ഡലമാണ് പിന്നീട് തൃപ്പൂണിത്തുറയായത്. 1951 മുതല്‍ 1960 വരെ ഇതായിരുന്നു സ്ഥിതി. തൃപ്പൂണിത്തുറയെന്ന പുതിയ പേരില്‍ മണ്ഡലത്തില്‍ ജനവിധി നടന്നത് 1965 ലായിരുന്നു. അന്നാകട്ടെ നിയമസഭ ചേര്‍ന്നതുമില്ല. പിന്നീട് 1967 ലാണ് തൃപ്പൂണിത്തുറയുടെ ജനപ്രതിനിധി ആദ്യമായി നിയമസഭാംഗമായത്. കണയന്നൂര്‍ താലൂക്കിലെ തൃപ്പൂണിത്തുറ നഗരസഭ, കൊച്ചി നഗരസഭയുടെ ഭാഗങ്ങള്‍, മരട് നഗരസഭ, കുമ്പളം, ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തുകള്‍ അടങ്ങിയതാണ് ഇപ്പോഴത്തെ തൃപ്പൂണിത്തുറ.
1951 മുതല്‍ 2011 വരെ മണ്ഡലത്തില്‍ നടന്നത് 16 തിരഞ്ഞെടുപ്പുകളാണ്. 51 ല്‍ ദ്വയാംഗമണ്ഡലമായിരുന്നതിനാല്‍ രണ്ടംഗങ്ങളാണ് കണയന്നൂരില്‍ നിന്നും തിരു-കൊച്ചി നിയമസഭയിലെത്തിയത്. 54 ല്‍ ഇത് ഏകാംഗമണ്ഡലമായി. രണ്ടുതവണയും കോണ്‍ഗ്രസുകാരാണ് ഇവിടെ നിന്നുളള പ്രതിനിധികളായത്. എന്നാല്‍ കേരളപ്പിറവിക്കുശേഷം നടന്ന ആദ്യതിരഞ്ഞെടുപ്പില്‍ ടി. കെ. രാമകൃഷ്ണനിലൂടെ മണ്ഡലം കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ കൂടെയായി. പിന്നീട് 60 ലും തൃപ്പൂണിത്തുറയായശേഷം 65 ലും 67 ലും ഉള്‍പ്പെടെ 10 വര്‍ഷം മണ്ഡലം ടി .കെയ്‌ക്കൊപ്പമായിരുന്നു.
നീണ്ട 19 വര്‍ഷം മണ്ഡലത്തിന്റെ പ്രതിനിധിയായി അദ്ദേഹം. 1970 ലെ തിരഞ്ഞെടുപ്പിലാണ് പിന്നീട് ചിത്രം മാറിയത്. അന്ന് കോണ്‍ഗ്രസിലെ പോള്‍.പി. മാണി 360 വോട്ടിന് ടി.കെ.യെ പരാജയപ്പെടുത്തി. എന്നാല്‍ 77 ല്‍ വീണ്ടും തിരിച്ചുവന്ന ടി.കെ. 80 ലും തൃപ്പൂണിത്തുറയുടെ പ്രതിനിധിയായി. എന്നാല്‍ 82 ല്‍ എന്‍.ഡി.പി. സ്വതന്ത്രനായ കെ.ജി.ആര്‍ കര്‍ത്തയോട് 761 വോട്ടിനു ടി.കെ. പരാജയപ്പെട്ടു. 1987 ല്‍ വി.വിശ്വനാഥമേനോനിലൂടെ സി.പി.എം. വീണ്ടും മണ്ഡലം പിടിച്ചെടുത്തു.
1991 ല്‍ കോണ്‍ഗ്രസിലെ കെ.ബാബു ഇവിടെ നിന്നു ജയിച്ചു. തുടര്‍ന്ന് 96 ലും, 2001 ലും 2006 ലും,2011ലും ബാബു ജയം ആവര്‍ത്തിച്ചു. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം നടന്ന 2009 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 159733 വോട്ടര്‍മാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. ഇതില്‍ 116907 പേര്‍ (73.13 ശതമാനം) സമ്മതിദാനാവകാശം വിനിയോഗിച്ചു. ആ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫിന് 6053 വോട്ടിന്റെ മേല്‍ക്കൈയുണ്ടായിരുന്നു.2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കെ.ബാബുവിലൂടെ യു.ഡി.എഫ്. വീണ്ടും മേല്‍ക്കൈ തിരിച്ചുപിടിക്കുന്നതാണ് കണ്ടത്. എല്‍.ഡി.എഫിലെ സി.എം.ദിനേശ്മണിയെ 15778 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 2014ലെ ലോകസഭ തിരഞ്ഞെടുപ്പിലും യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.വി.തോമസിന് 6571 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.
മണ്ഡലത്തില്‍ ഇപ്പോള്‍ വോട്ടര്‍മാരുടെ എണ്ണം 193081 (ആണ്‍ 93623, പെണ്‍ 99458 )ആയിട്ടുണ്ട്. അന്തിമ പട്ടിക വരുമ്പോള്‍ ഇതില്‍ നേരിയ വ്യത്യാസം ഉണ്ടാകാം. കഴിഞ്ഞ മാര്‍ച്ച് ഒന്നിലെ കണക്കുപ്രകാരം മണ്ഡലത്തിലെ മൊത്തം വോട്ടര്‍മാരില്‍ 18-19 വയസ് ഗ്രൂപ്പിലുള്ളത് 3657 വോട്ടര്‍മാരാണ്. 20-29 പ്രായഗ്രൂപ്പിലിത് 38205 വരും. 30-39 പ്രായഗ്രൂപ്പില്‍ 45947 ഉം 40-49 പ്രായഗ്രൂപ്പില്‍ 43530 ഉം 50-59 പ്രായഗ്രൂപ്പില്‍ 33061 ഉം 60-69 പ്രായഗ്രൂപ്പില്‍ 19330 ഉം 70-79 പ്രായഗ്രൂപ്പില്‍ 7539 ഉം 80ന് മുകളിലുള്ളവര്‍ 1812 ഉം ആണ്.
2011ല്‍ ഇവിടെ ഏറ്റവും കൂടുതല്‍ വോട്ട് പോള്‍ ചെയ്തത് വി.ഡി.എല്‍.പി.സ്‌കൂളിലെ 094-ാം ബൂത്തിലായിരുന്നു. 1375 വോട്ടര്‍മാരുണ്ടായിരുന്ന അവിടെ 1055 പേരും ബൂത്തിലെത്തി. 76.73 ശതമാനമാണിത്. എന്നാല്‍ ഏറ്റവും ഉയര്‍ന്ന പോൡ് ശതമാനം രേഖപ്പെടുത്തിയത് എരൂര്‍ എസ്.എന്‍.ജി. ധര്‍മസമാജം ഓഫീസിലെ ബൂത്തിലായിരുന്നു. 949 വോട്ടര്‍മാരുണ്ടായിരുന്ന അവിടെ 88.62 ശതമാനം പേരും (841) സമ്മതിദാനാവകാശം വിനിയോഗിച്ചു. കുറഞ്ഞ പോളിങ് മരട് മാങ്കായില്‍ സ്‌കൂളിലെ 021-ാം ബൂത്തിലും (651-497-76.34 ശതമാനം) കുറഞ്ഞ പോളിങ് ശതമാനം തൃപ്പൂണിത്തുറ ജി.എല്‍.പി.സ്‌കൂളിലുമായിരുന്നു . (1413-826- 58.46 ശതമാനം
No comments:
Post a Comment