പിറവം.കൂത്താട്ടുകുളത്തെ നഗര മേഖലകളിലും പാമ്പാക്കുടയിലെ ഗ്രാമ പ്രദേശങ്ങളിലും എം ജെ ജേക്കബ് എന്ന വികസന നായകന് ഒരേ സ്വീകാര്യത.ബുധനാഴ്ച രാവിലെ പതിവുപോലെ മരണ വീടുകളിലെ സന്ദർശനത്തിനു ശേഷം കൂത്താട്ടുകുളം സെൻട്രൽ കവലയിലാണ് എം ജെ പ്രചരണമാരംഭിച്ചത്. കുടംബശ്രീ ചന്ത, ടൗണിലെ ഓട്ടോ തൊഴിലാളികൾ വ്യാപാരികൾ, എന്നിവരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. കുടിവെള്ള ക്ഷാമവും കാർഷിക മേഖലയിലെ ഉൽപ്പന്നങ്ങളുടെ വിലത്തകർച്ചയും മൂലം പൊറുതിമുട്ടിയ തൊഴിലാളികളും ,സ്ത്രീകളും, കർഷകരും എം ജെ യെ ആവേശത്തോടെയാണ് വരവേറ്റത്. റ്റി ബി. ജംഗ്ഷൻ വരെയുള്ള ഭാഗത്തെ വ്യാപാര സ്ഥാപനങൾ കയറിയ ശേഷം ദേവമാത ആശുപത്രിയിൽ എത്തി. രോഗികൾ ഡോക്ടർമാർ നേഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരേയും കണ്ട് സഹായം അഭ്യർത്ഥിച്ചു.കാരുണ്യാലയം, വടകര മഠം ,തുടങ്ങിയ സ്ഥാപനങ്ങളും സന്ദർശിച്ച് അന്തേവാസികളേ കണ്ട് വോട്ടു തേടി.എൽ ഡി എഫ് നേതാക്കളായ എം ആർ സുരേന്ദ്രനാഥ് ,സണ്ണി കുര്യാക്കോസ്, സി എൻ പ്രഭകുമാർ, എൻ കെ രവി, എ കെ ദേവദാസ് , കെ ചന്ദ്രശേഖരൻ ,എം എം അശോകൻ, കെ രാജു. തുടങ്ങിയവരും നിരവധി പ്രവർത്തകരും ഒപ്പമുണ്ടായി.ഉച്ചക്ക് ശേഷം പാമ്പാക്കുട അഞ്ചൽപ്പെട്ടി കവലയിൽ നിന്നാണ് പ്രചരണമാരംഭിച്ചത്. വ്യാപാരികളും നാട്ടുകാരും എം ജെ യെ ആവേശപൂർവ്വം സ്വീകരിച്ചു. സമൃദ്ധി സ്വാശ്രയ സംഘത്തിന്റെ വിപണി, ബസ് സ്റ്റോപ്പിലെ യാത്രക്കാർ ഓട്ടോ തൊഴിലാളികൾ എന്നിവരേ കണ്ട് വോട്ടഭ്യർത്ഥിച്ചു. പാമ്പാക്കുട ലീല ഇലക്ട്രിക്കൽസിലെ ജീവനക്കാർ,ചെറുകിട വ്യവസായ യൂണിറ്റിലെ സ്ത്രി തൊഴിലാളികൾ,വെട്ടിമുട് കവലയിലെ ഗാർമെൻസ് നിർമ്മാണ കമ്പനികളിലെ സ്ത്രി തൊഴിലാളികൾ, കെ എസ് ഇ ബി ഓഫീസ് ജീവനക്കാർ തുടങ്ങിയവരെ കണ്ട് സഹായമഭ്യർത്ഥിച്ചു. വ്യാപാര സ്ഥാപനങ്ങളും വീടുകളും കയറി വോട്ട് അഭ്യർത്ഥിച്ച് പര്യടനം നെയ്ത്തുശാലപ്പടിയിൽ സമാപിച്ചു. എൽ ഡി എഫ് നേതാക്കളായ എ എം ചാക്കോ, എം എൻ കേശവൻ, പി കെ കരുണാകരൻ, പി യു വർഗീസ് ,സി റ്റി ഉലഹന്നാൻ ,പഞ്ചായത്ത് പ്രസിഡന്റ് സുഷമ മാധവൻ, അംഗങ്ങൾ തുടങ്ങിയവരും നിരവധി പ്രവർത്തകരും ഒപ്പമുണ്ടായി.
No comments:
Post a Comment