കൊച്ചി: കന്നിവോട്ട് പാഴാക്കരുതെന്ന് അഭ്യര്ഥനയോടെ 56,000 കന്നി വോട്ടര്‍മാര്‍ക്ക് ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം കത്തെഴുതുന്നു. പോളിംഗ് ശതമാനം വര്ദ്ധിപ്പിക്കുന്നതിനോടനുബന് ധിച്ച് ജില്ല തിരഞ്ഞെടുപ്പ് ഓഫീസ് സംഘടിപ്പിക്കുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ (സ്വീപ്പ്) ഭാഗമായാണ് താന്‍ കന്നിവോട്ടര്‍മാര്‍ക്ക് കത്തെഴുതുകയെന്ന് അദ്ദേഹം പറഞ്ഞു. സ്വീപ്പിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയില്‍ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍.
സമ്പൂര്‍ണ്ണ സാകഷരതയിലും മറ്റ് സാങ്കേതിക മികവിലും രാജ്യത്ത് മുന്‍പന്തിയില്‍ നില്ക്കുന്ന കേരളം വോട്ടിംഗ് ശതാമാനം കണക്കാക്കുമ്പോള്‍ പിന്നിലാണ്. സാഹചര്യങ്ങള്‍ പ്രതികൂലമായിരുന്നിട്ടുപോലും മറ്റ് സംസ്ഥാനങ്ങളില്‍ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്താറുള്ളത്. എന്നാല്‍ കേരളത്തില്‍ വോട്ടര്‍മാരുടെ സുരക്ഷയടക്കമുള്ള എല്ലാ കാര്യങ്ങളിലും അനൂകൂല സാഹചര്യം നിലനില്‍ക്കുമ്പോഴും വോട്ടര്‍മാര്‍ക്കിടയില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിലുള്ള വിമുഖത മാറേണ്ടിയിരിക്കുന്നു. ഗ്രാമീണ മേഖലയെ അപേക്ഷിച്ച് നഗരപരിധിയില്‍ ഇത്തരം പ്രവണതകള്‍ കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണഘടനയില്‍ ജനാധിപത്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഓരോ പൗരനും വോട്ടവകാശം കൃത്യമായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മികച്ച മാധ്യമ പഠന സ്ഥാപനങ്ങളില്‍ ഒന്നായ കേരള മീഡിയ അക്കാദമിയിലെ വിദ്യാര്‍ത്ഥികളേയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാക്കി പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഇ- അനുമതി, വനിതകള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള ബൂത്തുകള്‍ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. മീഡിയ അക്കാദമി സെക്രട്ടറി എ.എ.ഹക്കിം അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എസ്. രാജീവ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, കേരള മീഡിയ അക്കാദമി ഡയറക്ടര്‍ രാമചന്ദ്രന് തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
തിരഞ്ഞെടുപ്പ് നിരീക്ഷകര്‍
ജാഗ്രത പുലര്‍ത്തണം
കൊച്ചി: തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ നല്ല രീതിയിലുള്ള നടത്തിപ്പിനായി തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. പ്രത്യക്ഷത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വോട്ടര്‍മാരെ ബോധവത്ക്കരിക്കുന്നതിനും മാധ്യമങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമായും പെയ്ഡ് ന്യൂസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് കൃത്യമായ അവബോധം നല്‍കുന്നതിലും തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ ശ്രദ്ധിക്കേണ്ടതാണ്.
ജനങ്ങളിലേക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓരോ വാര്‍ത്തകളും കൃത്യമായാണെത്തുന്നതെന്ന് ഉറപ്പു വരുത്തണം. തിരഞ്ഞെടുപ്പ് കമ്മീഷനും തിരഞ്ഞെടുപ്പ് നിരീക്ഷണ ഉദ്യോഗസ്ഥര്‍ക്കുമിടയിലെ നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നത് അഡീഷണല്‍/ ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരായിരിക്കും. പെയ്ഡ് ന്യൂസുകളും വോട്ടര്‍മാരെ സ്വാധീനിക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ല ഇലക്ടറല്‍ ഓഫീസര്‍ക്ക് അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണം.
No comments:
Post a Comment