Monday, April 18, 2016

വൃദ്ധ സദനത്തില്‍ ക്ഷേമമാരാഞ്‌ എന്‍ കെ മോഹന്‍ദാസ്‌


കലൂര്‍ ശ്രീ രാമകൃഷ്‌ണ സേവശ്രമത്തില്‍ ഗുരുപ്രിയ മാതാജിയുടെ അനുഗ്രഹം തേടുന്ന ബി ജെ പി സ്ഥാനാര്‍ഥി എന്‍ കെ മോഹന്‍ദാസ്‌. 


കൊച്ചി: വയോജന ക്ഷേമത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നു ബി ജെ പി എറണാകുളം നിയോജകമണ്ഡലം സ്ഥാനാര്‍ഥി എന്‍ കെ മോഹന്‍ദാസ്‌. കലൂര്‍ ശ്രീ രാമകൃഷ്‌ണ സേവാശ്രമം വൃദ്ധ സദനം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സേവാശ്രമത്തിലെ അന്തേവാസി കൂടിയായ ഗുരുപ്രിയ മാതാജിയില്‍ നിന്ന്‌ അനുഗ്രഹം തേടിയ മോഹന്‍ദാസ്‌ പ്രത്യേക ചര്‍ച്ചയും നടത്തി. അന്തേവാസി തന്നെയായ യോഗാചാര്യന്‍ വിജയരാഘവനുമായും അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തി. അന്തേവാസികളുടെ ക്ഷേമ വിവരങ്ങള്‍ ആരാഞ്ഞ മോഹന്‍ദാസ്‌ അവര്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചു. ആശ്രമം ട്രസ്റ്റി സി.എസ്‌ മുരളീധരന്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. നേരത്തെ കേരളത്തില്‍ പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനെ സ്വീകരിക്കാന്‍ മോഹന്‍ദാസ്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിരുന്നു. ചേരാനെല്ലൂരില്‍ ഗ്രുഹസന്ദര്‍ഷനവും നടത്തി. 

എന്‍ ഡി എ കണ്‍വന്‍ഷന്‍ ഇന്ന്‌ 

കൊച്ചി: എന്‍ ഡി എ യുടെ എറണാകുളം നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഇന്ന്‌ വൈകിട്ട്‌ 5.30 ന്‌ റ്റൗണ്‍ ഹാളില്‍ നടക്കും. കേന്ദ്ര മന്ത്രി രാജീവ്‌ പ്രതാപ്‌ റൂഡി ഉദ്‌ഘാടനം ചെയ്യും. ബി ജെ പി നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ എന്‍ സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. സ്ഥാനാര്‍ഥി എന്‍.കെ. മോഹന്‍ദാസ്‌, ബി ഡി ജെ എസ്‌ സംസ്ഥാന വക്താവ്‌ പി.ടി. മന്‍മഥന്‍, സി രാജഗോപാല്‍, എന്‍ പി ശങ്കരന്‍ കുട്ടി തുടങ്ങിയവര്‍ സംബന്ധിക്കും.





No comments:

Post a Comment