Tuesday, April 12, 2016

കണയന്നൂർ താലൂക്ക് ഓഫീസിൽ മാതൃക പോളിംഗ് സ്‌റ്റേഷൻ



കൊച്ചി: കണയന്നൂർ താലൂക്ക് ഓഫീസിൽ സജ്ജീകരിച്ച മാതൃക പോളിംഗ് സ്‌റ്റേഷൻ സബ് കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് വോട്ടു ചെയ്ത് പരിശീലിക്കുന്നതിനും ജില്ലയിൽ ആദ്യമായി ഏർപ്പെടുത്തുന്ന വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ എന്ന വിവിപാറ്റ് സംവിധാനം പരീക്ഷിക്കുന്നതിനും സൗകര്യമുണ്ടാകും. തഹസിൽദാർ അനിൽ ഉമ്മൻ, അഡീഷണൽ തഹസിൽദാർ എൻ.കെ. കൃപ, ഡെപ്യൂട്ടി തഹസിൽദാർ മനോജ് തുടങ്ങിയവർ പങ്കെടുത്തു. 
ക്യാപ്ഷൻ: കണയന്നൂർ താലൂക്ക് ഓഫീസിൽ സജ്ജീകരിച്ച മാതൃക പോളിംഗ് സ്‌റ്റേഷൻ സബ് കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യുന്നു.

വിവരവിനിമയത്തിന് കാര്യക്ഷമായ സംവിധാനം


കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസിന്റെ നേതൃത്വത്തിൽ വിവര വിനിമയത്തിന് കാര്യക്ഷമമായ സംവിധാനം സജ്ജമായി. ജില്ല തിരഞ്ഞെടുപ്പ് പ്ലാനിലാണ് വിവര വിനിമയം സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടെ നടപടികൾ പുരോഗമിക്കുമ്പോൾ വിവിധ കേന്ദ്രങ്ങളിലേക്ക് യഥാസമയം അറിയിപ്പുകളും വിവരങ്ങളും കൃത്യമായി എത്തിക്കുന്നതിന് ജില്ല തിരഞ്ഞെടുപ്പ് കൺട്രോൾ റൂമിൽ പ്രത്യേക കമ്മ്യൂണിക്കേഷൻ സെൽ പ്രവർത്തിക്കും. 
ഡെപ്യൂട്ടി തഹസിൽദാർക്കാണ് സെല്ലിന്റെ ചുമതല. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ മാർഗനിർദേശമനുസരിച്ചാണ് സെൽ പ്രവർത്തിക്കുക. ഫോൺ കോളുകളും ഫാക്‌സ്, ഇമെയിൽ സന്ദേശങ്ങളും സ്വീകരിക്കുന്നതിന് മൂന്നു പേരെയാണ് സെല്ലിൽ ചുമതലപ്പെടുത്തിയിട്ടുള്ളത്. റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ, ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർ എന്നിവരുടെ നിയോജമക മണ്ഡലങ്ങളിലെ ഓഫീസുകളിലും കമ്മ്യൂണിക്കേഷൻ സെൽ രൂപീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്്. 
തിരഞ്ഞെടുപ്പ് കൺട്രോൾ റൂമിൽ നിന്നാണ് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും അറിയിപ്പുകളും പുറപ്പെടുവിക്കുന്നത്. റിട്ടേണിംഗ് ഓഫീസർമാർക്കും ഇലക്ട്രറൽ രിജസ്‌ട്രേഷൻ ഓഫീസർമാർക്കും കൺട്രോൾ റൂമുമായും ഏതുസമയത്തും ബന്ധപ്പെടാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണം. താലൂക്ക് തല വിവര വിനിമയ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടു്. പ്രിസൈഡിംഗ് ഓഫീസർമാർ അതാത് റിട്ടേണിംഗ് ഓഫീസർമാരെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരെയും ബന്ധപ്പെടേത് താലൂക്ക് തല വിവര വിനിമയ കേന്ദ്രങ്ങൾ വഴിയാണ്. അടിയന്തര സാഹചര്യമുായാൽ ജില്ല തിരഞ്ഞെടുപ്പ് കൺട്രോൾ സെന്ററിൽ നിന്നുള്ള നിർദേശമനുസരിച്ചാണ് എല്ലാ ഓഫീസർമാരും പ്രവർത്തിക്കേണ്ടത്.

തിരഞ്ഞെടുപ്പ് സുരക്ഷ ഉറപ്പാക്കാൻ പിഴവില്ലാത്ത ക്രമീകരണങ്ങൾ
കൊച്ചി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന പാലനത്തിനായി ജില്ലയിൽ പിഴവില്ലാത്ത ക്രമീകരണങ്ങൾ. ജില്ലയിലെ ക്രമസമാധാന സ്ഥിതി നിരന്തരമായി വിലയിരുത്തിയും പോലീസുകാരെ വിന്യസിച്ചുമാണ് സുരക്ഷ ഉറപ്പാക്കുന്നത്. ഓരോ മണ്ഡലങ്ങളിലെയും പോളിംഗ് ബൂത്തുകളുടെ എണ്ണമനുസരിച്ചാണ് സുരക്ഷാ സേനയുടെ വിന്യാസം. പോലീസ്, സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ്, സൂക്ഷ്മ നിരീക്ഷണം, വെബ് കാസ്റ്റിംഗ്, വീഡിയോഗ്രാഫി എന്നിങ്ങനെ അഞ്ചുതലങ്ങളിലായാണ് സുരക്ഷാ പദ്ധതി തയാറാക്കിയിരിക്കുന്നത്. 
ജില്ലയിൽ 18 വിദൂര പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്. താലൂക്ക് കൺട്രോൾ റൂമിൽ നിന്ന് ഒരു മണിക്കൂറിനകം എത്തിച്ചേരാൻ കഴിയാത്ത ബൂത്തുകളെയാണ് വിദൂര പോളിംഗ് ബൂത്തുകളായി പരിഗണിക്കുക. ഇവിടേക്ക് കൂടുതൽ പോലീസ് സേനയെ ഏർപ്പെടുത്തും. ജില്ലയെ 137 ഗ്രൂപ്പുകളായി തിരിച്ചാണ് പട്രോളിംഗ് ഏർപ്പെടുത്തുക. ഒരു സബ് ഇൻസ്‌പെക്ടറുടെയും മൂന്ന് സിവിൽ പോലീസ് ഓഫീസറുടെയും നേതൃത്വത്തിലായിരിക്കും പട്രോളിംഗ് ക്രമീകരിക്കുക. 

സുഗമമായ നടത്തിപ്പിന് തിരഞ്ഞെടുപ്പ് നിരീക്ഷകർ


കൊച്ചി: തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ മൈക്രോ ഒബ്‌സർവർവർമാരെ നിയോഗിച്ചിട്ടുണ്ട്. പോളിംഗ് ബൂത്തുകളിലാണ് പ്രധാനമായും ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. അതാതു ജില്ലകളിലെ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെയാണ് മൈക്രോ ഒബ്‌സർവർമാരായി ഉപയോഗപ്പെടുത്തുന്നത്. എന്നാൽ സ്വന്തം നിയോജക മണ്ഡലത്തിൽ ഇവരെ നിയോഗിക്കില്ല. അതിനോടൊപ്പം വിരമിച്ച കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെയും സംസ്ഥാനത്തു നിന്നുള്ള സർക്കാർ ഉദ്യോഗസ്ഥരെയും ഇതിനായി നിയോഗിക്കും. ഇതിനു വേണ്ടി പരിചയ സമ്പന്നരും കാര്യശേഷിയുള്ളവരുമായ ഉദ്യോഗസ്ഥരുടെ പട്ടിക ജില്ല ഇലക്ടറൽ ഓഫീസറുടെ മേൽ നോട്ടത്തിൽ തയ്യാറാക്കും. നാഷണൽ സർവീസ് സ്‌കീം, ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ് എന്നിവയുടെ മെമ്പർമാരെയും ബൂത്തുകളിൽ നിരീക്ഷണത്തിനായി വിന്യസിക്കും, ഇവയുടെ കോർഡിനേറ്റർമാർ ജില്ല ഇലക്ടറൽ ഓഫീസറുടെ നിയന്ത്രണത്തിലായിരിക്കും. ഇവർക്ക് തിരിച്ചറിയൽ രേഖയും നൽകും.


ക്രമസമാധാനവും പ്രശ്‌ന ബാധിത ബൂത്തുകളും


കൊച്ചി: ക്രമസമാധാനവും പ്രശ്‌ന ബാധിത ബൂത്തുകൾ തിരിച്ചറിയുന്നതും അടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് ജില്ല ഇലക്ടറൽ ഓഫീസറാണ്. പോലീസ് ഓഫീസർമാർ അതാത് നിയോജക മണ്ഡലങ്ങളിലെ റിട്ടേണിംഗ്, മജിസ്‌ട്രേട്ട് എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌ന ബാധിത ബൂത്തുകൾ നിർണ്ണയിക്കുന്നതും മുൻ കരുതലുകൾ നടപ്പാക്കുന്നതും

No comments:

Post a Comment