മതമേലധ്യക്ഷന്മാര് പറയുന്നത് കേട്ട്വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു- ജസ്റ്റിസ് കമാല്‍പാഷ
കൊച്ചി:കേരളത്തില്‍ മതമേലധ്യക്ഷന്മാര് പറയുന്നത്
കേട്ട് ആളുകള്‍ വോട്ടു ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ഹൈക്കോടതി
ജഡ്ജി ജസ്റ്റിസ് ബി കെമാല്‍ പാഷ.മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ എം റോയിയുടെ
ജന്മാദിനാഘോഷം ഉദ്ഘാടനവും അനന്യനായി കെ എം റോയി എന്ന പുസ്തകത്തിന്റെ പ്രകാശനവും
എറണാകുളം പ്രസ് ക്ലബ്ബ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നയാള്‍ക്ക് വോട്ടു ചെയ്യണമെന്ന് തന്റെ എത്രയടുത്ത ആള് വന്നു തന്നോടു
പറഞ്ഞാലും അയാള്‍ക്കോ വോട്ടു ചെയ്യണമോയെന്ന് താന്‍ ആലോചിക്കും.കേരളത്തിലെ
ജനങ്ങള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാന്‍ ശക്തിയും കഴിവുമുളളവരാണ്. ആവര്
ചിന്തിക്കും നല്ല ആളുകള്‍ക്ക് വോട്ടു ചെയ്യും. അല്ലാതെ മതത്തിന്റെ കെട്ടുപാടുകളോ
അല്ലെങ്കില്‍ സമൂഹത്തിലെ മറ്റുകാര്യങ്ങളോ ഒന്നും നോക്കുമെന്ന് താന്‍ കരുതുന്നില്ല.
ഇന്ത്യയിലെ പരമാധികാരിയെന്നു പറയുന്നത്. പ്രസിഡന്റോ പ്രധാനമന്ത്രിയോ ചീഫ്
ജസ്റ്റിസോ ഒന്നുമല്ല. ജനങ്ങളാണ്. വോട്ടു ചെയ്യുന്നവരാണ്.നമ്മള്‍ക്ക്
എല്ലാവര്ക്കും അഭിപ്രായങ്ങള്‍ ഉണ്ട് ആ അഭിപ്രായം നട്ടെല്ല് നിവര്‍ത്തി തുറന്നു
പറയണമെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.മനുഷ്യന് അവന്റെ മനസില്‍ തോന്നുന്ന
കാര്യങ്ങള്‍ തുറന്നു പറയാനുള്ള ആര്‍ജവം വേണം അതില്ലെങ്കില്‍ ജീവിച്ചിരിക്കുന്നതില്‍
അര്‍ഥമില്ല.നമ്മുടെ ചിന്താഗതി ശരിയോ തെറ്റോ എന്നുള്ളതല്ല താന്‍ ചിന്തിക്കുന്നതാണ്
ശരിയെന്ന് മറ്റൊരാള്‍ക്ക് തോന്നണമെന്നില്ല.പക്ഷേ നമ്മുടെ മനസില്‍ തോന്നുന്ന
കാര്യങ്ങള്‍ ആത്മാര്ഥമായി് തുറന്നു പറയുക. ഇതല്ലാതെ മറ്റുള്ളവര്‍ക്ക് തോന്നുന്ന
ശരി മാത്രം വിളിച്ചുപറയുകയെന്നതിന് അര്‍ഥമില്ല.ആത്മാര്‍ഥതയുമില്ല.തന്റെ ചിന്തയിലോ
പ്രവര്‍ത്തിയിലോ പാകപ്പിഴകള്‍ ചിലപ്പോള്‍ വന്നെന്നിരിക്കാം.അത് തന്റെ മാത്രം
അഭിപ്രായം ആയിരിക്കും ഇതില്‍ നല്ലതുണ്ടെങ്കില്‍ സ്വീകരിക്കുക അല്ലാത്തത്
തളളിക്കളയുക. അതാണ് സമൂഹം ചെയ്യേണ്ടത് അല്ലാതെ എഴുതകയും അഭിപ്രായം പറയുകയും
ചെയ്യുന്നവരെ വിമര്‍ശിച്ചിട്ട് കാര്യമില്ല.നമ്മള്‍ക്ക് ശരിയെന്ന് തോന്നുകയും
നമ്മള് വിശ്വസിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ സമുഹത്തോട് വിളിച്ചു പറയുക.
ഇത്തരത്തില്‍ പറയുന്ന കാര്യങ്ങള്‍ കൊള്ളാമോയെന്ന് സമൂഹം ചിന്തിക്കണം. അത്തരം
ചിന്തയക്ക് ഇട നല്‍കുകയെന്നതാണ് ഒരു മാധ്യമ പ്രവര്‍ത്തകന്റെയും പ്രസംഗകന്റെയും
കടമ. മനസില്‍ തോന്നുന്ന അഭിപ്രായങ്ങള്‍ തന്റേടത്തോടെ പറയുക. അല്ലാതെ
ജീവിച്ചിരുന്നിട്ട് ഒരു കാര്യവുമില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
ജീവിക്കുകയാണെങ്കില്‍ നട്ടെല്ലോടുകൂടി തന്നെ ജീവിക്കുക. പറയാനുള്ള കാര്യങ്ങള്‍
പറയണം. അത് ശരിയൈന്ന് ആത്മാര്‍ഥമായ വിശ്വാസമുണ്ടെങ്കിലേ പറയാവു.ഒരിക്കല്‍ ്
പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ അതിനൊപ്പം തന്നെ നില്ക്കാന് തയാറാകണമെന്നും അദ്ദേഹം
പറഞ്ഞു. എങ്ങനെയെങ്കിലും ജീവിച്ചിട്ട് ഇവിടുന്ന് പോകുന്നതില്‍ അര്‍ഥമില്ല. ഇവിടെ
നിന്നും പോകുമ്പോള്‍ നമ്മുടെ കാല്പാടുകള് ഇവിടെ അവശേഷിക്കണം. അഴിമതിയെ എങ്ങനെ
നേരിട്ടു എന്തെല്ലാം നന്മകള് ചെയ്തു എങ്ങനെ പെരുമാറി എന്ന് കാണണം അതിനുള്ള
കാല്പാടുകള് ഭൂമിയില്‍ പതിഞ്ഞില്ലെങ്കില്‍ യാതൊരു പ്രയോജനവുമില്ലെന്നും
ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.ഇലക്ട്രോണിക്സ് മാധ്യമങ്ങള്‍ എത്രമാത്രം
ഉണ്ടെങ്കിലും എഴുത്തിന്റെ പ്രസക്തി് വളരെ വലുതാണ്. പത്രം വായിക്കരുത് തലതിരിഞ്ഞു
പോകുമെന്ന് പലരും പറയും പക്ഷേ താന്‍ അതില്‍ വിശ്വസിക്കുന്നില്ല. പത്രം
വായിക്കണമെന്നാണ് തന്റെ അഭിപ്രായം. ഒരാളുടെ എഴുത്ത് വായനക്കാര്‍ ഇഷ്ടപ്പെടുന്നത്
അതിന്റെ ആഖ്യാന രീതിയുടെ അടിസ്ഥാനത്തിലാണ്. കെ എം റോയി എഴുതുന്ന ഒരുപാട്
ലേഖനങ്ങള്‍ താന്‍ വായിക്കാറുണ്ട് നമ്മള് ഇഷ്ടപെടുന്ന ഒരു രചന ശൈലിയാണ്
അദ്ദേഹത്തിന്റേതെന്നും ജസ്റ്റിസ്് കെമാല്‍ പാഷ പറഞ്ഞു.മൗലീകമായ ചിന്ത ഇരുട്ടിലെ
വെളിച്ചമാണെന്ന് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത എഴുത്തുകാരന് പ്രഫ എം
കെ സാനുമാസ്റ്റര്‍ പറഞ്ഞു. മൗലികമായ ചിന്ത പ്രചോദനമാണ്.രചനാത്മക കഴിവ്
പ്രയോജനപ്പെടുത്തുന്നവര്‍ വളരെ വിരളമാണ്.ചിന്തകള്‍ നിത്യജീവിതത്തില്‍
പ്രയോഗിക്കുന്ന ചുരുക്കം പേരില്‍ ഒരാളാണ് കെ എം റോയി. മൗലീകമായ ചിന്തയില്‍ നിന്നും
ഉല്‍ഭവിക്കുന്ന ആശയങ്ങളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും പ്രഫ എം കെ സാനു
മാസ്റ്റര്‍ പറഞ്ഞു. തന്റെ എഴുത്തുകള്‍ സമൂഹം ചര്‍ച്ച ചെയ്തുവെന്നതാണ് കേരള സമൂഹം
തനിക്ക് നല്കിയ ഏറ്റവും വലിയ ആദരവെന്ന് മറുപടി പ്രസംഗത്തില്‍ കെ എം റോയി പറഞ്ഞു.
മാധ്യമ പ്രവര്ത്തകന് ആര് ഗോപീകൃഷ്ണന് അധ്യക്ഷത വഹിച്ചു.കെ എം
റോയിയെക്കുറിച്ച് അദ്ദേഹത്തിന്റെ ശിഷ്യരും സഹപ്രവര്‍ത്തകരായ മാധ്യമ പ്രവര്‍ത്തരും
ചേര്‍ന്നെഴുതിയ ഓര്‍മകുറിപ്പുകളുടെ സമാഹരമായ അനന്യനായ് കെ എം റോയി എന്ന
പുസ്തകത്തിന്റെ പ്രകാശനം പ്രഫ എം കെ സാനുമാസ്റ്റര്‍ ജസ്റ്റിസ് കെമാല്‍ പാഷയക്ക്
നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.തുടര്‍ന്ന് കെ എം റോയിയുടെ ജന്മദിനാഘോഷത്തിന്റെ
ഭാഗമായി കേക്കും ചടങ്ങില്‍ മുറിച്ചു. ഇ ശ്രീകുമാര്‍ സ്വാഗതവും അഡ്വ മനു റോയി
നന്ദിയും പറഞ്ഞു.
No comments:
Post a Comment