തൃപ്പൂണിത്തുറ: എൻ ഡി എ സ്ഥാനാർഥി പ്രൊഫ.തുറവൂർ വിശ്വംഭരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊഴുപ്പേകി മരടിൽ നടന്ന റോഡ് ഷോയിൽ സ്ത്രീകളടക്കം നൂറിലേറെ പേർ പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാളത്ര സ്കൂളിനു സമീപം നിന്നാരംഭിച്ച റോഡ് ഷോ കുണ്ടന്നൂരിൽ സമാപിച്ചു. സ്ഥാനാർഥി പ്രൊഫ.തുറവൂർ വിശ്വംഭരൻ സംസാരിച്ചു. എം എ കൃഷ്ണകുമാർ, ഇ എൻ നന്ദകുമാർ, അഡ്വ.പി. എൽ ബാബു, ശ്രീവത്സൻ എന്നിവർ നേതൃത്വം നൽകി.
നേരത്തെ, പൊങ്കാല സമർപ്പണം നടന്ന മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ തുറവൂർ വിശ്വംഭരൻ സന്ദർശനം നടത്തി. സതീഷ് ബാബു, ശ്രീവത്സാൻ, എം നന്ദനൻ, മേഘനാഥൻ, എം കെ മധു, ഉദയൻ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു .
തൃപ്പൂണിത്തുറ റ്റൗൻ, എരൂർ , ആദംപിള്ളിക്കാവ് എന്നിവിടങ്ങളിൽ അദ്ദേഹം പര്യടനം നടത്തി.



No comments:
Post a Comment